ഗാസാ ക്രിസ്ത്യാനികള്‍ക്ക് ബെത്‌ലെഹേമിലേക്ക് പോകാനാവില്ല

ജെറുസലേം:: ക്രിസ്മസ് കാലത്ത് ഗാസാ ക്രിസ്ത്യാനികള്‍ക്ക് ബെത്‌ലെഹേം, നസ്രത്ത്, ജറുസലേം എന്നീ പുണ്യസ്ഥലങ്ങളിലേക്ക് യാത്ര ചെയ്യാനുള്ള അനുമതി നിഷേധിച്ച ഇസ്രായേലി അധികാരികളോട് ഈ തിരുനാനം പുനര്‍പരിശോധിക്കണമെന്ന ആവശ്യവുമായി ജറുസലേം സഭാ നേതാക്കള്‍.

സുരക്ഷാ പ്രശ്‌നങ്ങള്‍ പരിഗണിച്ചാണ് ഗാസാ ക്രിസ്ത്യാനികള്‍ക്ക് ക്രിസ്തുവിന്റെ ജീവിതത്തിലെ പുണ്യസ്ഥലങ്ങളിലേക്ക് യാത്ര ചെയ്യാനുള്ള അനുമതി ഇസ്രായേലി ഉദ്യോഗസ്ഥര്‍ നിഷേധിച്ചത്. ഇസ്രായിലിലേക്കും വെസ്റ്റ് ബാങ്കിലേക്കും ഒഴികെ മറ്റിടങ്ങിലേക്ക് പോകാന്‍ ഗാസാ ക്രൈസ്തവര്‍ക്ക് അനുവാദമുണ്ട്.

എന്നാല്‍ ജെറുസലേമിലെ സഭ നേതാക്കള്‍ ഇതിനെതിരെ പ്രതിഷേധവുമായി രംഗത്തു വന്നു. ‘ലോകത്തിന്റെ മറ്റു ഭാഗങ്ങളിലെ ജനങ്ങള്‍ക്ക് ബെത്‌ലെഹേമിലേക്ക് വരാന്‍ അനുവാദമുണ്ടല്ലോ. ഗാസായിലെ ക്രിസ്ത്യാനികള്‍ക്ക് അതേ അവകാശം തന്നെയുണ്ടെന്ന് ഞങ്ങള്‍ കരുതുന്നു’ സഭാ നേതാക്കളിലൊരാളായ അബു നാസര്‍ പറഞ്ഞു.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles