ബ്രദര്‍ തോമസ് പോളിന്റെ ക്രിസ്തു അനുഭവം

ഞാനൊരു എൻജിനീയറായി ജോലി ചെയ്തിരുന്ന കാലത്താണ് കർത്താവിനെ കുറിച്ച് പഠിക്കാനും അവനു വേണ്ടി പ്രവർത്തിക്കാനും കർത്താവ് എന്നെ വിളിച്ചത്. ജോലിയൊക്കെ ഉപേക്ഷിക്കാന്‍ അവൻ എന്നെ നിർബന്ധിച്ചു.  1997ൽ ഡിവൈൻ റിട്രീറ്റ് സെൻട്രൽ വെച്ച്  ഏതാണ്ട് 22 വർഷങ്ങൾക്കു മുമ്പ് നടന്ന
ആ ധ്യാനത്തിൽ വെച്ച് അന്ന് നേടിയ പരിശുദ്ധാത്മാവിൻറെ അനുഭവം അദ്ദേഹം ഇപ്പോഴും ഓർക്കുന്നു എന്നതിനെ ഓർത്ത് ഞാൻ ദൈവത്തിന് നന്ദി പറയുന്നു.

അക്കാലത്ത് ഞാൻ ബോംബെയില്‍ ആയിരുന്നു താമസിച്ചിരുന്നത്. അവിടെ നിന്നും ഡിവൈൻ റിട്രീറ്റ് സെൻററിൽ എത്തി ആത്മീയ നേതാക്കൾക്ക് ഒരു ധ്യാനം അന്നു നൽകിയെന്നത് വളരെ ആശ്ചര്യം നിറഞ്ഞതാണ്. വൈദികർക്കും വിശ്വാസികൾക്കും ഒരു ധ്യാനം നൽകാൻ ബഹുമാനപ്പെട്ട അച്ചന്മാർ എന്നോട് അഭ്യർത്ഥിച്ചു. ഇതിനു മുമ്പ് അങ്ങനെ ഒരു ധ്യാനം നൽകിയിട്ടില്ലെങ്കിലും അപ്പോൾ ആ ധ്യാനത്തിന് ഞാൻ സമ്മതിച്ചു.ഞാൻ ധ്യാനത്തിൻറെ തിയതി ഒക്കെ ശരിയാക്കി ബോംബെയ്ക്ക് തിരിച്ചു പോയി. പിന്നീട് എത്ര വൈദികരും വിശ്വാസികളും ഈ ധ്യാനത്തിനായി രജിസ്റ്റർ ചെയ്തിട്ടുണ്ട് എന്ന് ധ്യാനത്തിന് ഒരാഴ്ച മുമ്പ് ഞാൻ ഡിവൈൻ റിട്രീറ്റ് സെൻറർലേക്ക് വിളിച്ചു ചോദിച്ചു. മുന്നൂറോളം വൈദികരും രണ്ടായിരം വിശ്വാസികളും എന്നായിരുന്നു അവരുടെ മറുപടി. ഇത്രയും വൈദികരും വിശ്വാസികളും ഈ ധ്യാനത്തിൽ പങ്കെടുക്കും എന്ന് ഞാൻ ഒരിക്കലും കരുതിയിരുന്നില്ല. എനിക്ക് വിശ്വസിക്കാനായില്ല. അത്രയും പേർ ഒരിക്കലും വരാൻ സാധ്യതയില്ല എന്ന് എന്ന് ഞാൻ പറഞ്ഞു. നിങ്ങൾക്കു തെറ്റുപറ്റി ഇരിക്കാം . പക്ഷേ ഞാൻ സംസാരിച്ച ആൾ ഇല്ല, ഇല്ല, ഒരു തെറ്റും ഇല്ല എന്ന് പറഞ്ഞു. അപ്പോൾ ഞാൻ വിറക്കാൻ തുടങ്ങി കാരണം അത്തരം ഒരു സദസ്സിനു മുൻപിൽ ഞാൻ ഇതിനു മുമ്പ് ധ്യാനം നൽകിയിട്ടില്ല.അന്ന് എൻറെ ഇടവക വികാരി ബോംബെയിലെ ഞങ്ങളുടെ വീട് സന്ദർശിച്ചു. ഞാൻ അദ്ദേഹത്തോട് പറഞ്ഞു: എനിക്ക് ഇത് ചെയ്യാൻ കഴിയും എന്ന് ഞാൻ കരുതുന്നില്ല.അദ്ദേഹം എന്നോട് പറഞ്ഞു വിഷമിക്കേണ്ട, ഇതൊരു നല്ല അടയാളമാണ്.ഇതിനെ മോശയുടെ ലക്ഷണം (രോഗ ലക്ഷണം) എന്ന് വിളിക്കാം. ദൈവം മോശയോടു പോകാൻ ആവശ്യപ്പെട്ടപ്പോൾ ഇല്ല എന്ന് പറഞ്ഞു. “എനിക്ക് നന്നായി സംസാരിക്കാൻ പോലും കഴിയില്ല. എന്നെ എന്തിനാണ് അയക്കുന്നത്” എന്നു ചോദിച്ചു. ആ പ്രിയ വൈദികൻറെ ഈ വാക്കുകൾ കേട്ടപ്പോള്‍ എനിക്ക് ആശ്വാസം തോന്നി , എനിക്ക് അതൊരു പ്രോത്സാഹനമായി.

ഡിവൈൻ റിട്രീറ്റ് സെൻറർ വേദിയിൽ ആ വൈദികരുടെയും വിശ്വാസികളുടെയും മുമ്പിൽ നിന്നപ്പോൾ ഞാനും മോശയെ പോലെ ഇടറുകയും വിറയ്ക്കുകയും ചെയ്തു.പക്ഷേ, ഏതാനും മിനിറ്റുകൾക്കുള്ളിൽ പരിശുദ്ധാത്മാവ് എൻറെ നിയന്ത്രണം ഏറ്റെടുത്തു, പിന്നീട് 5 ദിവസത്തേക്ക് ഇടതടവില്ലാതെ സ്റ്റേജിൽ മുകളിലേക്കും താഴേക്കും ഓടിച്ചാടികൊണ്ട് ഞാൻ പ്രസംഗിച്ചു. അത് വളരെ ശക്തമായിരുന്നു. ഞാൻ പറയാൻ ഉദ്ദേശിച്ചത് ഇതാണ്.. നിങ്ങൾ ദൈവത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും ദൈവ രാജ്യത്തിൻറെ ഒരു അനുഭവം നിങ്ങൾക്ക് ഉണ്ടാവുകയും ചെയ്താൽ പിന്നെ നിങ്ങളുടെ സ്ഥിതി വിശുദ്ധ പൗലോസ് ശ്ലീഹ പറയുന്നതു പോലെയാണ് “ഇനി മുതൽ ഞാനല്ല, ക്രിസ്തുവാണ് എന്നിൽ ജീവിക്കുന്നത്”. ഇതാണ് ക്രിസ്തീയ ജീവിതം. ഇതാണ് വിശുദ്ധ കുർബാനയിൽ നാം എന്നും കേൾക്കുന്നത് “കർത്താവ് നിന്നോടുകൂടെ”. ഇത്രയും മഹത്തായ സർവ്വാധിപനായ ദൈവം തൻറെ രാജ്യത്തോടൊപ്പം തമ്മിൽ എങ്ങനെ വസിക്കുന്നു? – ഇത് നമുക്ക് ഊഹിക്കാനോ മനസ്സിലാക്കാനോ കഴിയില്ല!
അവിടെയാണ് ദൈവത്തിൻറെ ജ്ഞാനം നമ്മെ സഹായിക്കുന്നത്!!

ദൈവം, തൻറെ രാജ്യത്തോടൊപ്പം എന്നിൽ വസിക്കുന്നു എന്ന് ഞാൻ തിരിച്ചറിഞ്ഞ നിമിഷം മുതൽ – ഞാൻ ക്രിസ്തുവിനെ അനുഭവിച്ചു തുടങ്ങി. ഈ രാജ്യവും അതിൻറെ ശക്തിയും എൻറെ ജീവിതത്തിൽ ഞാൻ അനുഭവിച്ചു. ഞാൻ തികച്ചും വ്യത്യസ്തനായ ഒരു വ്യക്തിയായി തീർന്നു.
എന്റെ കൂടെ എൻജിനീയറായി എന്നോടൊപ്പം പ്രവർത്തിച്ച എന്റെ സഹപ്രവർത്തകരിൽ ഒരാൾ വർഷങ്ങൾക്കുശേഷം എന്നെ കണ്ടുമുട്ടി, എന്റെ ജീവിതത്തിൽ എന്താണ് സംഭവിച്ചതെന്ന് കണ്ടു അദ്ദേഹം ആശ്ചര്യപ്പെട്ടു. ഞാൻ മറ്റൊരു വ്യക്തിയായി മാറിയത് അദ്ദേഹം മനസ്സിലാക്കി. എന്റെ പഴയജീവിതത്തിൽ എനിക്ക് ചില ദുശീലങ്ങളുണ്ടായിരുന്നു .ഞാൻ സ്കോച്ച് വിസ്കി കുടിക്കാറുണ്ടായിരുന്നു.ഒത്തുചേരാനും കുടിക്കാനും എനിക്ക് വളരെ സുഹൃത്തുക്കളുടെ കൂട്ടുകെട്ട് ഉണ്ടായിരുന്നു .ഞാൻ സിഗരറ്റ് വലിക്കാറുണ്ടായിരുന്നു, ഒരു ദിവസം ഏകദേശം 30 സിഗരറ്റുകൾ. വർഷങ്ങൾക്കുശേഷം എന്നെ കണ്ടുമുട്ടിയ ഈ വ്യക്തി, ആ ചങ്ങാതി ക്കൂട്ടത്തിൽ ഒരാളായിരുന്നു.

എന്നാൽ ഞാൻ ദൈവരാജ്യം എൻറെ ഉള്ളിൽത്തന്നെ അനുഭവിച്ചപ്പോൾ, എന്റെ ഉള്ളിലുള്ള ഈശോയെ അറിഞ്ഞപ്പോൾ, ഞാൻ പരിശുദ്ധാത്മാവിൻറെ ആലയം ആണെന്ന്, ഞാൻ മനസ്സിലാക്കി, ദൈവം എന്നിൽ വസിക്കുന്നു എന്ന് ഞാൻ അറിഞ്ഞു . ആ ദിവസം മുതൽ എനിക്ക് പുകവലിക്കാനും കുടിക്കാനും കഴിയുന്നില്ല. എന്റെ തലച്ചോറ് പൂർണ്ണമായും യും പുതുക്കിപ്പണിത പോലെ..! എനിക്ക് പുതിയ ചിന്തകൾ നൽകി. അതാണ് പല പാട്ടുകളിലും വെളിച്ചത്തെ കുറിച്ച് നാം പാടുന്നത്.. വെളിച്ചം നിങ്ങളിൽ വരികയും നിങ്ങൾ പൂർണ്ണമായും മാറുകയും ചെയ്യുന്നു.അതിനാൽ ഈശോ നമ്മുടെ ജീവിതത്തിലേക്ക് വരുമ്പോൾ അവൻ പ്രവർത്തിക്കുന്നു. “

എന്റെയടുക്കൽ വരിക, “എനിക്കു തരുക” എന്ന് ഈശോ പറയുമ്പോൾ നാം പലപ്പോഴും ചിന്തിക്കുന്നത് ‘ ഇതിൻറെയൊക്കെ അർത്ഥം ഈശോ വളരെ അകലെയാണെന്നാണ്’. ഇപ്പോഴും നാം പ്രാർത്ഥിക്കുകയും വിളിക്കുകയും ചെയ്യുമ്പോൾ – “കർത്താവേ, എന്റെ അടുത്തേക്ക് വരണമേ, എനിക്ക് തരണമേ, ഇതാണ് നമ്മുടെ പൊതുവായ പ്രാർത്ഥനാ ശൈലി. എന്നാൽ ഇവിടെ നാം എന്താണ് ഉദ്ദേശിച്ചതെന്ന് നന്നായി മനസിലാക്കണം. ബൈബിളിൽ നിന്നാണെങ്കിലും നാം ‘കർത്താവേ വരണമേ’ എന്ന് വിളിക്കുകയാണ്. എന്നാൽ അവൻ ഇതിനകം വന്നു കഴിഞ്ഞിരിക്കുന്നു എന്ന് നാം മനസ്സിലാക്കുകയും തിരിച്ചറിയുകയും വേണം.

അവൻ എവിടെയാണ്? അവൻ നമ്മിൽ വസിക്കുന്നു.

എനിക്ക് കിട്ടിയ ഈ ആശയത്തിൽ ഞാൻ വളരെ ആവേശഭരിതനാണ്, ഫ്രാൻസിസ് മാർപാപ്പ യുവാക്കൾക്ക് എഴുതിയ ‘(ക്രിസ്തു ജീവിക്കുന്നു – Christus Vivit).’ എന്ന ഈ പുസ്തകം / അപ്പോസ്തോലിക ഉദ്‌ബോധനം എനിക്കുണ്ട്. ഫ്രാൻസിസ് മാർപാപ്പ പറയുന്ന അതേ കാര്യം ഞാൻ വായിക്കുന്നു “അവൻ നിന്നിൽ ഉണ്ട്” അത്രയേ ഉള്ളൂ “ക്രിസ്തു ജീവിച്ചിരിക്കുന്നു, അവനാണ് നമ്മുടെ പ്രത്യാശ”. ഫ്രാൻസിസ് മാർപാപ്പയുടെ പ്രസിദ്ധമായ പഠിപ്പിക്കൽ “ക്രിസ്തു ജീവിച്ചിരിക്കുന്നു” ഇതാണ് യുവാക്കൾക്കുള്ള അപ്പോസ്തലിക ഉദ്‌ബോധനം.

ഇത് യുവാക്കള്ക്കുള്ളതാണെങ്കിൽ തീർച്ചയായും ആദ്യമേ മാതാപിതാക്കൾ അറിഞ്ഞിരിക്കണം .അപ്പോൾ മാത്രമേ നമുക്ക് അത് യുവാക്കൾക്ക് നൽകാൻ കഴിയൂ, എന്നാൽ ആദ്യം മുതിർന്നവർ മനസ്സിലാക്കണം അപ്പോഴാണ് നമുക്ക് അവരെ നയിക്കാനാകുന്നത്. അതുകൊണ്ട് അത് സാർവത്രികമാണ്, എല്ലാവർക്കും വേണ്ടി ലഭിച്ചതാണ്. ക്രിസ്തു ജീവിച്ചിരിക്കുന്നു, അവൻ നമ്മുടെ പ്രതീക്ഷയാണ്. അതിശയകരമായ രീതിയിൽ അവൻ നമ്മുടെ യുവാക്കളെ ഈ ലോകത്തിലേക്ക് കൊണ്ടു വരുന്നു, അവൻ തൊടുന്നതെല്ലാം ചെറുപ്പമായിത്തീരുന്നു. ഹല്ലേലൂയാ !!

ഇവിടെ ധാരാളം പ്രായമായവർ ഉണ്ടെന്ന് ഞാൻ കാണുന്നു, പക്ഷേ പ്രതീക്ഷയോടെയിരിക്കുക !! കാരണം, ക്രിസ്തു നിങ്ങളിൽ വരുമ്പോൾ, നിങ്ങളുടെ വാർദ്ധക്യം കഴിഞ്ഞു, നിങ്ങൾ ക്രിസ്തുവിനെപ്പോലെ ചെറുപ്പമാകും. അവൻ തൊടുന്നതെല്ലാം ചെറുപ്പവും പുതിയതും സമൃദ്ധമായി ജീവൻ നിറഞ്ഞതും ആയിത്തീരുന്നു.

ഇതിനിടയ്ക്ക് ഒന്നു പറയട്ടെ, ഒന്നോ രണ്ടോ വർഷം മുമ്പ് ഞാൻ ഈ പ്രദേശത്ത് ധ്യാനിപിക്കാൻ എത്തിയപ്പോൾ ആരോ വന്ന് എന്നോട് പറഞ്ഞു: “തോമസ് പോളേ, വർഷങ്ങൾക്കുമുമ്പ് ഞാൻ നിന്നെ കണ്ടതുപോലെ ഇപ്പോഴും ഇരിക്കുന്നു ചെറുപ്പമായിതന്നെ”! നമ്മുടെ അച്ചനും ഇപ്പോൾ പറഞ്ഞു- “ഇരുപത്തിരണ്ട് വർഷം മുമ്പ് എന്നെ കണ്ടതുപോലെ തന്നെ ഇപ്പോഴും ഇരിക്കുന്നു എന്ന്” .

അതേ ഞാൻ ഓടുന്നു, ചാടുന്നു..എനിക്ക് പ്രായമുണ്ടെന്ന് എനിക്ക് തോന്നുന്നില്ല, ക്രിസ്തുവാണ് ഇതിൻറെ ഒരു പൊതു ഘടകം എന്നും ക്രിസ്തു ഒരു നിത്യദൈവമാണെന്നും പ്രസ്താവിക്കാനാണ് ഞാൻ ഇവയെല്ലാം പറയുന്നത്. ക്രിസ്തുവിന് സമയ പരിമിതി ഇല്ല!! ക്രിസ്തു എല്ലായ്പ്പോഴും ചെറുപ്പമാണ്! അതിനാൽ നാം ക്രിസ്തുവിനെ അനുഭവിക്കുമ്പോൾ, നമുക്ക് പ്രായമുണ്ടെങ്കിൽ പോലും, 83 വയസ്സുള്ള ഫ്രാൻസിസ് മാർപാപ്പയെപ്പോലെ ആകാൻ കഴിയും. അദ്ദേഹം ഇപ്പോഴും ചെറുപ്പക്കാരുമായി ഓടുന്നു, കളിക്കുന്നു, പാടുന്നു, കയ്യടിക്കുന്നു.പൊതു സമൂഹത്തിൽ നിങ്ങൾ അദ്ദേഹത്തെ കാണുമ്പോൾ, അദ്ദേഹം ഓടുന്നതും, കുട്ടികളെ ചുംബിക്കുന്നതും, അവരെ കെട്ടിപ്പിടിക്കുന്നതും, ഉയർത്തുന്നതും എല്ലാം എങ്ങനെയെന്ന് നിങ്ങൾ ചിന്തിക്കും !!! “ എൺപത്തിമൂന്ന് വയസ്സ് !!!, പക്ഷേ ഇപ്പോഴും ചെറുപ്പമാണ് !!.

അതിനാൽ, ക്രിസ്തു നമ്മിൽ വസിക്കുന്നുവെന്ന് നമ്മൾ മനസ്സിലാക്കി കഴിഞ്ഞാൽ നമ്മൾ വൃദ്ധരാണെന്ന് നമുക്ക് ഒരിക്കലും തോന്നില്ല. അതിനാലാണ് “അവൻ തൊടുന്നതെല്ലാം ചെറുപ്പവും പുതിയതും സമൃദ്ധമായി ജീവൻനിറഞ്ഞതും ആയിത്തീരും” എന്ന് മാർപ്പാപ്പ പറയുന്നത്. ഇതെല്ലാം നിങ്ങൾക്ക് ദൈവവചനത്തിൽ നിന്ന് മനസ്സിലാക്കാം:വിശുദ്ധ യോഹന്നാൻ 10: 10 “ഞാൻ വന്നിരിക്കുന്നത് അവർക്ക് ജീവൻ ഉണ്ടാകുവാനും അത് സമൃദ്ധമായി ഉണ്ടാകാനും ആണ്“.
ദൈവീക ജീവൻ ശാശ്വതമാണ്!!!.

അതിനാൽ എല്ലാ ക്രിസ്തീയ യുവാക്കളോടും ആദ്യമേ തന്നെ ഞാൻ പറയാൻ ആഗ്രഹിക്കുന്ന വചനം ഇതാണ് “ ക്രിസ്തു ജീവിക്കുന്നു, നിങ്ങളും ജീവിച്ചിരിക്കാൻ അവൻ ആഗ്രഹിക്കുന്നു .അവൻ നിങ്ങളിൽ ഉണ്ട് ”.അവൻ നിങ്ങളിൽ ഉണ്ട് – ഇതാണ് ഏറ്റവും പ്രധാനമായ കാര്യം.
അവൻ നിങ്ങളിൽ എത്രമാത്രം ഉണ്ട്? അല്പം? അല്ലെങ്കില്‍ പൂർണ്ണമാണോ? അവൻ അനന്തനായ ദൈവമായതിനാൽ അവന് ചെറുതായിരിക്കാൻ കഴിയില്ല! അവൻ അനന്തനാണെന്ന് മനസ്സിലാകുന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. “Infinity divided by anything is equal to infinity” അനന്തത്തെ എന്തുകൊണ്ട് ഹരിച്ചാലും ഉത്തരം അനന്തം ആണെന്ന് ഗണിതത്തിലും ബീജഗണിതത്തിലും നാം പഠിച്ചു . “Infinity divied by 10000 is infinity”, അനന്തത്തെ പതിനായിരം കൊണ്ട് ഹരിച്ചാൽ അനന്തമാണ്.

“നിങ്ങൾക്ക് ഒരു കടുകുമണിയുടെ അത്രയും വിശ്വാസമുണ്ടെങ്കിൽ” എന്ന് യേശു പറയുമ്പോൾ വാസ്തവത്തിൽ നാം മനസ്സിലാക്കേണ്ടത് എങ്ങനെയാണ്, വാസ്തവത്തിൽ കടുകുമണി ഒരു തരി(പൊടി) പോലെയാണ്. അത് നമ്മുടെ ഈ പ്രദേശത്ത് കാണുന്നതുപോലെയുള്ള കടുകുമണി അല്ല. ഇസ്രായേലിലെ കടുക് വിത്ത് ഒരു പൊടി പോലെ വളരെ ചെറുതാണ്. അതാണ് വിത്തുകളിൽ ഏറ്റവും ചെറിയത്. കടുക് വിത്തിന്റെ അത്രയും വിശ്വാസം നിങ്ങൾക്കുണ്ടെങ്കിൽ കടുക് വിത്തിന്റെ അത്രയും വലുപ്പമുള്ള വിശ്വാസമുണ്ടെങ്കിൽ—- “ അനന്തമാണ് നിങ്ങളുടെ വിശ്വാസം” !!!

വിശുദ്ധ കുർബാനയിൽ, വലിയ തിരുവോസ്തിയുടെ-ദിവ്യകാരുണ്യത്തിൻറെ ഒരു ചെറിയ ഭാഗം നമുക്ക് ലഭിക്കുമ്പോൾ, യേശു പൂർണമായി അവിടെ ഉണ്ടോ? അതെ അവൻ പൂർണമായും ഉണ്ട്. അതുകൊണ്ട് ഇതുതന്നെയാണ് ദൈവരാജ്യത്തെക്കുറിച്ച് മനസ്സിലാക്കുമ്പോൾ നാം അറിയേണ്ടത്‌.ഈശോ കൊണ്ടുവന്ന ഈ രാജ്യത്തിൻറെ അനന്തമായ ശക്തി, അനന്തമായ സാധ്യത, ആർക്കും എടുത്തു കളയാൻ പറ്റാത്ത നിത്യമായ സാധ്യത. കാരണം ഇതാണ് ദൈവരാജ്യത്തിൻറെ സത്തയും സ്വഭാവവും സാരാംശവും!

(ക്രിസ്തു ജീവിക്കുന്നു-Christus Vivit തുടരുന്നു) “അവൻ നിങ്ങളിലുണ്ട്, അവൻ നിങ്ങളോടൊപ്പമുണ്ട്, അവൻ നിങ്ങളെ ഒരിക്കലും കൈവിടുകയില്ല” അതിനാൽ അവന്റെ സ്നേഹം ശാശ്വതമാണ്! അവൻ നിരുപാധികമായി നിങ്ങളെ സ്നേഹിച്ചുവെങ്കിൽ, ആ സ്നേഹം നിങ്ങളെ എങ്ങനെ ഉപേക്ഷിക്കും? അത് നമ്മുടെ മനുഷ്യസ്നേഹം പോലെയുള്ള ഒരു സ്നേഹമല്ല, നമ്മൾ ഒരു വ്യക്തിയെ എന്തിനുവേണ്ടിയെങ്കിലും സ്നേഹിക്കുന്നതുപോലെ അല്ല, ദൈവം നമ്മെ സ്നേഹിച്ചത്.

ഒന്നിനും വേണ്ടിയല്ല, നമ്മെ നേടാൻവേണ്ടി മാത്രം, ദൈവം നമ്മെ സ്നേഹിച്ചു. നമ്മോട് ഒന്നാകാൻ നമ്മെ സ്നേഹിച്ചു.
ഇതിനെക്കുറിച്ച് വിശുദ്ധ പൗലോസ് ശ്ലീഹ പറയുന്നത് ഇതാണ് “ക്രിസ്തുവിനെ അറിയുക, ക്രിസ്തുവിനെ നേടുക, ക്രിസ്തുവിനോടൊപ്പം ആയിരിക്കുക”
അതിനാൽ ഈ പ്രക്രിയയിൽ നാം ഇതിനകം ക്രിസ്തുവിനോട് ഒന്നായിരിക്കുകയാണ്, നാം ഇതിനകം അവനുമായി ഐക്യപ്പെട്ടിരിക്കുകയാണ്. ”അവൻ നിങ്ങളിലുണ്ട്, അവൻ ഒരിക്കലും ഉപേക്ഷിക്കുന്നില്ല “. അവൻ ഒരിക്കലും നിങ്ങളെ കൈവിടില്ല. അവൻ നിങ്ങളെ ഒരിക്കലും കൈവിടാത്തവനാണ് എന്നത് വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ് !! നമ്മൾ അവന്റെ സ്വത്താണ് !!. ”എന്നിരുന്നാലും നിങ്ങൾ വളരെ ദൂരം അലഞ്ഞു തിരിഞ്ഞേക്കാം”, ക്രിസ്തുവിനെ കണ്ടുമുട്ടിയ ഒരു ക്രിസ്ത്യാനിയായാലും നിങ്ങൾ അവനിൽ നിന്നും അകന്നു പോയി അലഞ്ഞു തിരിയാനുള്ള സാധ്യതയുണ്ട്.”അവൻ എപ്പോഴും ഇവിടെയുണ്ട്, ഉയിർത്തെഴുന്നേറ്റ അവൻ നിങ്ങളെ വിളിക്കുന്നു, നിങ്ങൾ അവനിലേക്ക് മടങ്ങിവരുന്നതിനായി അവൻ കാത്തിരിക്കുന്നു” അതിനെ മാനസാന്തരമെന്ന് വിളിക്കുന്നു . ““അനുതപിക്കുക !!” ഈ വാക്ക് നോമ്പുകാലത്ത് ഉടനീളം നിങ്ങൾ കേൾക്കും, ശരിയല്ലേ?

മെറ്റാനോയ !! അർത്ഥമാക്കുന്നത് മടങ്ങിവരിക! നമ്മിൽ ഇതിനകം തന്നെ ഉള്ളവൻ നമുക്ക് അവനിൽ പൂർണ്ണത നൽകാൻ ആഗ്രഹിക്കുന്നു.ദൈവരാജ്യം അടുത്തിരിക്കുന്നു !! അതുകൊണ്ട് സുവിശേഷത്തിൽ വിശ്വസിക്കുക. ഇതാണ് യേശുവിന്റെ പ്രസിദ്ധവും ആദ്യത്തെതുമായ പ്രഖ്യാപനം. വിശുദ്ധ മർക്കോസ് അധ്യായം 1:15: “സമയം പൂർത്തിയായി. ദൈവരാജ്യം സമീപിച്ചിരിക്കുന്നു. അനുതപിച്ച് സുവിശേഷത്തിൽ വിശ്വസിക്കുവിൻ”

അതിനാൽ ഇതിന് അഞ്ച് പോയിന്റുകളുണ്ട്,
1. സമയത്തിൻറെ പൂർത്തീകരണം, സമയം പൂർത്തിയായി
2. ദൈവത്തിന്റെ രാജ്യം സമീപിച്ചിരിക്കുന്നു
3. അനുതപിക്കുക
4. വിശ്വസിക്കുക
5. സുവിശേഷം

എന്നാൽ ഇത് അനുഭവിക്കാനായി നിങ്ങൾ അവസാന പോയിന്റിൽ നിന്ന് ആരംഭിക്കേണ്ടതുണ്ട്. എന്താണ് അവസാനത്തെ പോയിൻറ് –
“’സുവിശേഷം” .
സുവിശേഷത്തിൽ വിശ്വസിക്കുക, സുവിശേഷം കേൾക്കുക, അപ്പോൾ നിങ്ങൾക്ക് എന്ത് ലഭിക്കും ? മാനസാന്തരം.
നിങ്ങൾ മാനസാന്തരപ്പെടുമ്പോൾ നിങ്ങൾ കർത്താവിന്റെ അടുക്കലേക്കു മടങ്ങിവരുന്നു.അപ്പോൾ നിങ്ങൾ ദൈവരാജ്യത്തിൽ എത്തിയിരിക്കുന്നു
അതിനർത്ഥം ഇതിനകം ഈ ദൈവരാജ്യം നിങ്ങളുടെ പക്കലുണ്ട് എന്നാണ്.
അതാണ് പൂർത്തീകരണം. ഇവിടെ പൂർത്തീകരണം എന്നാൽ നമ്മുടെ താൽക്കാലികമായ/നശ്വരമായ സമയം ദൈവത്തിന്റെ അനന്തമായ/നിത്യ കാലവുമായി ഒന്നിച്ചു ചേരുന്നതാണ്.

ദൈവം നിത്യൻ ആണ്.. അവന്റെ സമയം അനന്തമാണ്‌, നിത്യമാണ്, ശാശ്വതമാണ്, ആ നിത്യത നമുക്ക് ഇപ്പോൾ ലഭിച്ചു. ആ അനന്തമായ നിത്യതയാണ് നമ്മൾ അനുഭവിക്കുന്നത്. അതാണ് പൂർത്തീകരണത്തിൻറെ അർത്ഥം . അതിനാൽ ഫ്രാൻസിസ് മാർപാപ്പ പറയുന്നു: “അവൻ നിങ്ങളെ വിളിക്കുന്നു, നിങ്ങൾ അവനിലേക്ക് മടങ്ങിവന്ന് വീണ്ടും ആരംഭിക്കാൻ അവൻ കാത്തു കാത്തിരിക്കുന്നു. ദുഃഖവും നീരസവും ഭയവും സംശയവും അല്ലെങ്കിൽ പരാജയവും എന്നിവയിൽ നിന്ന് നിങ്ങൾ പ്രായമാകുകയാണെന്ന് നിങ്ങൾക്ക് തോന്നുമ്പോൾ, നിങ്ങളെ പുന സ്ഥാപിക്കാനും ശക്തിപ്പെടുത്താനും നിങ്ങളുടെ പ്രത്യാശയാകാനും അവൻ എപ്പോഴും ഉണ്ടായിരിക്കും ”

(ക്രിസ്തു ജീവിക്കുന്നു – Christus Vivit).


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles