കര്‍ദിനാള്‍ പൗലോ സാര്‍ഡി കാലം ചെയ്തു

വത്തിക്കാന്‍ സിറ്റി: അഞ്ച് മാര്‍പാപ്പാമാരുടെ കീഴില്‍ സേവനം ചെയ്ത ഇറ്റാലിയന്‍ കര്‍ദിനാള്‍ പൗലോ സാര്‍ഡി റോമില്‍ വച്ച് അന്തരിച്ചു. അദ്ദേഹത്തിന് 84 വയസ്സായിരുന്നു.

ജൂണ്‍ 2009 മുതല്‍ 2014 വരെ അദ്ദേഹം സോവറിന്‍ മിലിട്ടറി ഓര്‍ഡര്‍ ഓഫ് നൈറ്റ്‌സ് ഓഫ് മാള്‍ട്ടായുടെ പേയ്ട്രണ്‍ ആയി സേവനം ചെയ്തിരുന്നു. വിരമിച്ച ശേഷം അദ്ദേഹം വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറിയേറ്റില്‍ പാപ്പായുടെ പ്രസംഗങ്ങളും രചനകളും എഡിറ്റ് ചെയ്തിരുന്നു.

വി. പോള്‍ ആറാമന്‍, ജോണ്‍ പോള്‍ ഒന്നാമന്‍, വി. ജോണ്‍ പോള്‍ രണ്ടാമന്‍, ബെനഡിക്ട് പതിനാറമാന്‍, ഫ്രാന്‍സിസ് പാപ്പാ എന്നിവരുടെ കീഴിലാണ് അദ്ദേഹം സേവനം ചെയ്തത്. അദ്ദേഹത്തിന്റെ പൗരോഹത്യ ചൈതന്യത്തെയും ദൈവശാസ്ത്രപരമായ ഒരുക്കങ്ങളെയും ജ്ഞാനത്തെയും ധിഷണയെയും ഫ്രാന്‍സിസ് പാപ്പാ തന്റെ അനുശോചന സന്ദേശത്തില്‍ പ്രശംസിച്ചു.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles