കൊറോണ വൈറസ് ബാധിതരെ ലൂര്‍ദ് മാതാവിന് സമര്‍പ്പിക്കൂ!: കര്‍ദിനാള്‍ ബോ

യാംഗോണ്‍: ലോകമെമ്പാടും വ്യാപിച്ച് അനേകരുടെ ജീവനെടുത്തു കൊണ്ടിരിക്കുന്ന കൊറോണ വൈറസിന് ഇരയായി രോഗബാധിതരായവരെ ലൂര്‍ദ് മാതാവിന്റെ സംരക്ഷണയില്‍ സമര്‍പ്പിക്കാന്‍ ഏഷ്യന്‍ ബിഷപ്പ്‌സ് കോണ്‍ഫറന്‍സ് ഫെഡറേഷന്‍ പ്രസിഡന്റ് കര്‍ദിനാള്‍ ചാള്‍സ്് ബോയുടെ ആഹ്വാനം.

ഏഷ്യയിലുള്ള സഹ മെത്രാന്മാര്‍ക്ക് ഫെബ്രുവരി 8 ാം തീയതി എഴുതിയ കത്തിലാണ് യാംഗോണ്‍ മെത്രാന്‍ കൂടിയായ കര്‍ദിനാള്‍ ബോ ഇ്ങ്ങനെ ആവശ്യപ്പെട്ടത്. ‘ഏഷ്യയിലെ എന്റെ സഹോദരന്മാരോട് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു, കൊറോണ വൈറസ് ബാധയേറ്റ എല്ലാവരെയും ലോകത്തെ മുഴുവനെയും ആരോഗ്യമാതാവായ ലൂര്‍ദ് മാതാവിന്റെ ശക്തമായ സംരക്ഷണയില്‍ ഏല്‍പിക്കുവന്‍, ഫെബ്രുവരി 11 ന് നാം അമ്മയുടെ തിരുനാള്‍ ആഘോഷിക്കുകയാണല്ലോ’ കര്‍ദിനാള്‍ ബോ എഴുതി.

ലോകം മുഴുവന്‍ പടര്‍ന്നു പിടിച്ചിരിക്കുന്ന വൈറസ് ബാധയെ തടഞ്ഞു നിര്‍ത്താന്‍ പരിശുദ്ധഅമ്മയുടെ മാധ്യസ്ഥത്തിനായി പ്രാര്‍ത്ഥിക്കാന്‍ അദ്ദേഹം ആവശ്യപ്പെട്ടു. ഈ വൈറസ് അതിവേഗം പടരുന്നതിന് അമ്മ തടയിടട്ടേ. അമ്മ നമുക്ക് പ്രത്യാശയും ധൈര്യവും തരട്ടെ എന്നും അവിടുത്തെ സൗഖ്യദായകമായ കരം നീട്ടി നമ്മുടെ മേലും രോഗബാധിതരുടെ മേലും വയ്ക്കട്ടെ എന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles