ഇന്നത്തെ വിശുദ്ധ: വാഴ്ത്തപ്പെട്ട മേരി റോസ് ഡുറോഷര്‍

1811 ല്‍ കാനഡയിലെ മോന്‍ട്രിയാലിന് സമീപമുള്ള ഒരു ഗ്രാമത്തിലാണ് മേരി റോസ് ജനിച്ചത്. കൗമാരപ്രായത്തില്‍ തന്നെ കുതിരയോടിച്ചിരുന്ന മരിയ ആണ്‍കുട്ടികളുടെ പോലെ കരുത്തയും ധീരയുമായിരുന്നു. 16 വയസ്സുള്ളപ്പോള്‍ സന്ന്യാസ സഭയില്‍ ചേരാന്‍ അവള്‍ ആഗ്രഹിച്ചെങ്കിലും ദുര്‍ബലമായ ആരോഗ്യം മൂലം അവള്‍ക്ക് തന്റെ ആഗ്രഹം ഉപേക്ഷിക്കേണ്ടി വന്നു. അവള്‍ക്ക് 18 വയസ്സായപ്പോള്‍ അവളുടെ അമ്മ മരിച്ചു. തുടര്‍ന്ന് മോന്‍ട്രിയാലിന് സമീപമുള്ള ബേലോയേല്‍ ഇടവകയില്‍ തന്റെ സഹോദരനായ വൈദികന്റെ കൂടെ അവള്‍ സേവനം ചെയ്യാന്‍ ആരംഭിച്ചു. അവളുടെ സേവനങ്ങള്‍ വൈകാതെ പ്രസിദ്ധിയാര്‍ജിച്ചു. ബേലോയേലിലെ വിശുദ്ധ എന്നൊരു പേര് നാട്ടുകാര്‍ അവള്‍ക്ക് നല്‍കി. ക്രൂശിതനായ ക്രിസ്തുവിനോട് അവള്‍ക്ക് അഗാധമായ സ്‌നേഹമുണ്ടായിരുന്നു. ഈശോ മറിയം യൗസേപ്പേ! ഓ മാധുര്യവാനായ ഈശോയെ! എന്നു പറഞ്ഞു കൊണ്ടാണ് അവള്‍ മരണം വരിച്ചത്.

വാഴ്ത്തപ്പെട്ട മേരി റോസ് ഡുറോഷര്‍, ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles