ഇന്നത്തെ വിശുദ്ധ: വാഴ്ത്തപ്പെട്ട മേരി ആഞ്ചല ത്രുസ്‌കോവ്‌സ്‌ക

January 30 – വാഴ്ത്തപ്പെട്ട മേരി ആഞ്ചല ത്രുസ്‌കോവ്‌സ്‌ക

1825 ല്‍ പോളണ്ടില്‍ ജനിച്ച ആഞ്ചലയ്ക്ക് ചെറു പ്രായത്തില്‍ ക്ഷയം ബാധിച്ചു. ചികിത്സയില്‍ കഴിഞ്ഞിരുന്ന കാലത്ത് അവള്‍ക്ക് ദൈവം തന്നെ ദൈവവേല ചെയ്യാന്‍ വിളിക്കുന്നതായി അനുഭവപ്പെട്ടു. പാവപ്പെട്ടവര്‍ക്കും തെരുവു കുട്ടികള്‍ക്കും വേണ്ടി അവള്‍ സേവനം ചെയ്തു. 1855 ല്‍ ആഞ്ചലയും ഒരു ബന്ധുവും ചേര്‍ന്ന് സ്വയം കന്യാമറിയത്തിന് സമര്‍പ്പിച്ച് വ്രതമെടുത്ത് ജീവിക്കാന്‍ ആരംഭിച്ചു. വൈകാതെ അവര്‍ ഒരു സന്ന്യാസസഭ സ്ഥാപിച്ചു. 44 ാമത്തെ വയസ്സില്‍ ആരോഗ്യകാരണങ്ങളാല്‍ ആഞ്ചല സുപ്പീരിയര്‍സ്ഥാനമൊഴിഞ്ഞു. 1899 ല്‍ അവര്‍ ഇഹലോകവാസം വെടിഞ്ഞു. വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പാ 1993 ല്‍ ആഞ്ചലയെ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയര്‍ത്തി.

വാഴ്ത്തപ്പെട്ട മേരി ആഞ്ചല ത്രുസ്‌കോവ്‌സ്‌ക, ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles