വത്തിക്കാനില്‍ സാമ്പത്തികപ്രതിസന്ധയില്ല എന്ന് മോണ്‍. ഗലന്തീനോ

വത്തിക്കാനിൽ സാമ്പത്തീക പ്രതിസന്ധിയൊന്നുമില്ലെന്ന് പരിശുദ്ധ സിംഹാസനത്തിന്‍റെ പൈതൃക സമ്പത്തു കൈകാര്യം ചെയ്യുന്ന വകുപ്പിന്‍റെ മേധാവിയായ മോണ്‍. ഗലൻന്തീനോ മെത്രാന്‍ കത്തോലിക്കാ പത്രമായ ആവ്വെനീരെ (Avvenire) പത്രത്തിന് നല്‍കിയ അഭിമുഖത്തിൽ പ്രസ്താവിച്ചു.  വത്തിക്കാന്‍റെ പാരമ്പര്യസ്വത്തുക്കൾ എവിടെ നിന്ന് വരുന്നുവെന്നും, അതിൽ ലാറ്ററൻ ഉടമ്പടിയുടെ വെളിച്ചത്തിലുള്ള സാമ്പത്തീക സമ്പ്രദായങ്ങളും വിശദീകരിച്ച ശേഷം, പരിശുദ്ധ സിംഹാസനത്തിന്‍റെ നിലവിലെ സ്ഥിതി ഏതൊരു കുടുംബത്തിന്‍റെയും വിവിധ ഭൂഖണ്ഡങ്ങളിലെ രാഷ്ട്രങ്ങളുടെ നിലയിലും നിന്ന് വ്യത്യസ്ഥമല്ലെന്നും ചിലനേരങ്ങളിൽ ചിലവുകളെ വരവുനോക്കി പുനഃക്രമീകരിക്കേണ്ട ആവശ്യകതയുള്ളതുപോലെ തന്നെയാണ് ഇവിടെയും എന്ന് ഗലന്തീനോ പറഞ്ഞു.
അപ്പോസ്തലീക ഭരണസംവിധാനത്തിന്‍റെ  ബഡ്ജറ്റ് ദുര്‍ബ്ബലമാണെന്ന കുറ്റപ്പെടുത്തല്‍ തെറ്റാണെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം 2018ൽ 22 മില്ല്യൺ യൂറോ ലാഭമാണ് ഉണ്ടായിരുന്നതെന്നും, അതിനെതിരായി കാണുന്ന കണക്കുകൾ കത്തോലിക്കാ ആതുരാലയങ്ങൾക്കായും അതിലെ ജോലിക്കാർക്കുമായുള്ള അത്യസാധാരണ ഇടപെടലുകളിലൂടെ കാണുന്നതാണെന്നും ചൂണ്ടിക്കാണിച്ചു. രഹസ്യ അക്കൗണ്ടുകളോ മറ്റോ ഉണ്ടെന്ന അഭിപ്രായങ്ങളും തെറ്റാണെന്ന് അദ്ദേഹം അറിയിച്ചു. വത്തിക്കാൻ രാജ്യത്തിന് നികുതിയോ പൊതുകടങ്ങളോയില്ല എന്നും രണ്ടു വഴികളിലൂടെയാണ് അതിന്‍റെ വരുമാന മാർഗ്ഗങ്ങളെന്നും അവ പാരമ്പര്യ സ്വത്തുക്കളിൽ നിന്നും, വിശ്വാസികളിൽ നിന്നും ലഭിക്കുന്നവയാണെന്നും അറിയിച്ച അദ്ദേഹം ജീവനക്കാർക്ക് അവർക്കവകാശപ്പെട്ട വേതനം നൽകാനും, എല്ലാറ്റിലുമുപരിയായി ദരിദ്രരുടെ വിവിധ ആവശ്യങ്ങൾക്കായി ചിലവഴിക്കാനുമാണ് അവ ഉപയോഗിക്കുന്നതെന്നും അതിനാൽ ചിലവുകളുടെ ഒരു പുനരവലോകനം ആവശ്യമാണെന്നും അത് വളരെ ശ്രദ്ധാപൂർവ്വം ചെയ്യുകയാണെന്നും അത്ര മാത്രമാണിവിടെ സംഭവിക്കുന്നതെന്നും അപകടസൂചനകളില്ലെന്നും വ്യക്തമാക്കി.
Source: vaticannews.va

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles