ബംഗളൂരുവില്‍ പള്ളി ആക്രമിച്ചു, തിരുവോസ്തി വലിച്ചെറിഞ്ഞു

ബംഗളൂരു: ബംഗളൂരു അതിരൂപതയ്ക്ക് കീഴിലുള്ള കത്തോലിക്കാ ദേവാലയമായ കെംഗേരി സെന്റ് ഫ്രാന്‍സിസ് അസ്സീസി ദേവാലയത്തിനു നേരെ ആക്രമണം. ചൊവ്വാഴ്ച രാത്രിയാണ് ആക്രമണം ഉണ്ടായത്. ദേവാലയത്തില്‍ കടന്ന അക്രമി സക്രാരി കുത്തിത്തുറന്ന് തിരുവോസ്തി വലിച്ചെറഞ്ഞു. അള്‍ത്താരയിലെ തിരുവസ്ത്രങ്ങളും പുറത്തേക്കിട്ടു. തിരുസ്വരൂപങ്ങള്‍ തട്ടിമറിക്കുകയും ചെയ്തു.

വികാരി ഫാ. സതീഷിന്റെ പരാതിപ്രകാരം കെംഗേരി അസി. പോലീസ് കമ്മീഷണര്‍ യു വി. കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് അന്വേഷണം ആരംഭിച്ചു. മോഷണം നടന്നിട്ടില്ലെന്നാണ് പ്രാഥമിക നിഗമനം. പിന്‍ ഭാഗത്തെ വാതിലിലൂടെ ഒരാള്‍ ദേവാലയത്തിനുള്ളിലേക്ക് കടക്കുന്നതായി സിസിടിവി ദൃശ്യങ്ങളില്‍ കാണാം. പള്ളിയാക്രമണത്തെ ബെംഗളൂരു രൂപത അവഗണിച്ചു.

തിരുവോസ്തി അവഹേളിക്കപ്പെട്ടതിന് പരിഹാരമായി അതിരൂപതയിലെ എല്ലാ ദേവാലയങ്ങളിലും സന്ന്യാസഭവനങ്ങളിലും 12 മണിക്കൂര്‍ ആരാധന നടക്കാന്‍ ബെംഗളൂരു ആര്‍ച്ച്ബിഷപ്പ് ഡോ. പീറ്റര്‍ മച്ചാഡോ നിര്‍ദേശിച്ചു.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles