അന്തര്‍ദേശീയ പ്രോലൈഫ് സെമിനാര്‍ വിജയിപ്പിക്കാന്‍ ആഹ്വാനം

തൃശൂര്‍: ജനുവരി 17 മുതല്‍ 19 വരെ കൊടകര സഹൃദയ എഞ്ചനീയറിംഗ് കോളേജില്‍ വച്ച് അന്താരാഷ്ട്ര പ്രോ ലൈഫ് സെമിനാര്‍ നടക്കും (ആസ് പാക് 2020). ഈ സെമിനാല്‍ വിജയിപ്പിക്കണം എന്ന് കെസിബിസി പ്രോ ലൈഫ് സമിതി ആഹ്വാനം ചെയ്തു.

ഇരിങ്ങാലക്കുട രൂപതയിലെ മരിയന്‍ പ്രോ ലൈഫ് മൂവ്‌മെന്റ് വിവിധ പ്രസ്ഥാനങ്ങളുടെ പിന്തുണയോടെ നടത്തുന്ന കോണ്‍ഫറന്‍സ് ഭാരതത്തിലെ പ്രോ ലൈഫ് ശുശ്രൂഷകള്‍ക്കു ശക്തി പകരുമെന്ന് സമ്മേളനം വിലയിരുത്തി.

മനുഷ്യജീവനെ അനാദരിക്കുകയും മനുഷ്യസമൂഹത്തെ നിരന്തരം വെല്ലുവിളിക്കുകയും സമൂഹത്തില്‍ ജീവന്റെ സംസ്‌കാരത്തിന് വിരുദ്ധമായ സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടുകയും ചെയ്യുന്ന സാഹചര്യം ഉള്ളപ്പോള്‍ കേരളത്തില്‍ പ്രോ ലൈഫ് സമ്മേളനം നടത്തുന്നതിന് വലിയ പ്രാധാന്യം ഉണ്ടെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ സംസ്ഥാന പ്രസിഡന്റ് സാബു ജോസ് പറഞ്ഞു.

തൃശൂര്‍ രൂപത കുടുംബ പ്രേഷിത കേന്ദ്രത്തില്‍ കൂടിയ മേഖല സമ്മേളനത്തില്‍ മേഖല ഡയറക്ടര്‍ റവ. ഡോ. ബെന്നി താന്നിക്കല്‍ അധ്യക്ഷത വഹിച്ചു. ജോളി ജോസഫ്, ജെയിംസ് ആഴ്ചങ്ങാടന്‍, എംഎ വര്‍ഗീസ് എന്നിവര്‍ പ്രസംഗിച്ചു.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles