ക്രൈസ്തവ വിശ്വാസത്തെ അവഹേളിക്കുന്ന അക്വേറിയം എന്ന സിനിമയ്ക്ക് ഹൈക്കോടതിയുടെ സ്റ്റേ

ക്രൈസ്തവ വിശ്വാസത്തെ അവഹേളിക്കുകയും ലൈംഗികമായ വൈകൃതങ്ങള്‍ കുത്തിനിറച്ചതുമായ സിനിമ ഓടിടി റിലീസ് ചെയ്യുന്നതിന്് ഹൈക്കോടതിയുടെ സ്‌റ്റേ. 2013ല്‍ ചിത്രീകരണം പൂര്‍ത്തിയാക്കി സെന്‍സര്‍ ബോര്‍ഡിന്റെ അനുമതിക്കായി സമര്‍പ്പിക്കപ്പെട്ട ‘പിതാവിനും പുത്രനും’ എന്ന ചിത്രമാണ് പേരു മാറ്റി അക്വേറിയം എന്ന പേരില്‍ ഒടിടി റിലീസിന് ശ്രമിച്ചത്. ക്രൈസ്തവ സന്ന്യാസത്തെ അവഹേളിക്കുന്നതാണ് ചിത്രം.

2020ല്‍, മറ്റൊരു ചിത്രം എന്ന വ്യാജേന പേരുമാറ്റി വീണ്ടും സെന്‍സര്‍ ബോര്‍ഡിന് മുന്നില്‍ സമര്‍പ്പിക്കുകയും സെന്‍സര്‍ ബോര്‍ഡ് അംഗങ്ങളെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്താണ് സര്‍ട്ടിഫിക്കേറ്റ് കരസ്ഥമാക്കിയത് എന്നാണ് ലഭ്യമായ വിവരം. OTT റിലീസിനോട് അനുബന്ധിച്ച് പത്രങ്ങള്‍ക്ക് നല്‍കിയ വാര്‍ത്തയില്‍ അപ്പലേറ്റ് ട്രൈബ്യൂണലില്‍ നിന്ന് ആവശ്യപ്പെട്ടതനുസരിച്ച് പേര് മാറ്റിയതോടെയാണ് തങ്ങള്‍ക്ക് സര്‍ട്ടിഫിക്കേറ്റ് ലഭിച്ചതെന്ന് അവര്‍ വ്യാജ അവകാശവാദം ഉന്നയിച്ചിരുന്നു.

2013ല്‍ ചിത്രം പ്രദര്‍ശിപ്പിക്കാന്‍ അനുമതി ലഭിക്കില്ലെന്ന് വ്യക്തമായതോടെ ഒരു മലയാളം വാരികയില്‍ സിനിമയുടെ മുഴുവന്‍ തിരക്കഥയും പിന്നണി പ്രവര്‍ത്തകര്‍ പ്രസിദ്ധപ്പെടുത്തിയിരുന്നു. അത്തരത്തില്‍ തിരക്കഥ വായിക്കാന്‍ കഴിഞ്ഞപ്പോഴാണ് ഈ സിനിമയുടെ പിന്നണി പ്രവര്‍ത്തകര്‍ ലക്ഷ്യംവച്ചത് എന്താണെന്ന് ഏറെപ്പേര്‍ക്കും മനസിലാക്കാനായത്. ലോകമെമ്പാടും എണ്ണമറ്റ സേവന പ്രവര്‍ത്തനങ്ങളില്‍ നിസ്വാര്‍ത്ഥമായി മുഴുകിയിരിക്കുന്ന ലക്ഷക്കണക്കിന് വരുന്ന ക്രൈസ്തവ സന്യാസിനിമാരുടെ ആത്മാഭിമാനത്തെ നിഷ്‌കരുണം ചോദ്യം ചെയ്യുന്നതായിരുന്നു അതിലെ ആഖ്യാനങ്ങള്‍ എന്ന് വ്യക്തമായതോടെ ഒട്ടേറെപ്പേര്‍ ആ സിനിമയ്ക്കും, അതിന്റെ തിരക്കഥ പ്രസിദ്ധപ്പെടുത്തിയ വാരികയ്ക്കും എതിരായി രംഗത്ത് വരികയുണ്ടായിരുന്നു.

ഈ ചലച്ചിത്രം പുതിയപേരില്‍ വീണ്ടും റിലീസിന് ഒരുങ്ങുന്നു എന്ന വാര്‍ത്തയ്‌ക്കൊപ്പം, സന്യസ്തരെയും ക്രൈസ്തവ വിശ്വാസത്തെയും അവഹേളിക്കുന്ന വിധത്തിലുള്ള അതിന്റെ ട്രെയ്‌ലറും പ്രചരിച്ചതോടെ കത്തോലിക്കാ സന്യാസിനിമാരുടെ ഓണ്‍ലൈന്‍ കൂട്ടായ്മയായ ‘വോയ്‌സ് ഓഫ് നണ്‍സ്’ നിയമപരമായി നീങ്ങാന്‍ തീരുമാനിക്കുകയായിരുന്നു. റിട്ട് പെറ്റിഷന്‍ പരിഗണിച്ച ഹൈക്കോടതി മെയ് പതിനാലിന് OTT റിലീസ് പ്രഖ്യാപിച്ചിരുന്ന ‘അക്വേറിയം’ എന്ന സിനിമയുമായി ബന്ധപ്പെട്ട എല്ലാ പ്രവര്‍ത്തനങ്ങളും പത്തു ദിവസത്തേയ്ക്ക് സ്റ്റേ ചെയ്തു. സന്യാസിനിമാര്‍ക്കുവേണ്ടി കേരളഹൈക്കോടതിയിലെ അഭിഭാഷകരായ അഡ്വ. ജോര്‍ജ്ജ് പൂന്തോട്ടം, അഡ്വ. ജോണ്‍ വര്‍ഗീസ് എന്നിവര്‍ ഹാജരായി.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles