ക്രിസ്തു മനുഷ്യ ജീവന്റെ വെല്ലുവിളികള്‍ക്കുള്ള ഉത്തരം

പ്രപഞ്ചത്തിലെ ഏറ്റവും ശ്രേഷ്ടമായ പദമാണ് ജീവന്‍. ജീവന്റെ സമൃദ്ധിയിലേക്കുള്ള മനുഷ്യന്റെ പ്രയാണത്തില്‍ അവന്‍ അനുഭവിക്കുന്ന എല്ലാ പ്രതിബന്ധങ്ങള്‍ക്കും പരിഹാരവും അവന്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് ഉത്തരവും ഈശോ തന്നെയാണ്. പാപികളോടു ദയ കാണിക്കുകയും അവരുടെ സ്‌നേഹിതനായി അറിയപ്പെടുകയും ചെയ്തു. പരിപൂര്‍ണ്ണ മനുഷ്യനും പൂര്‍ണ്ണ ദൈവവുമായി ഈ ലോകത്തിലവതരിക്കുകയും അതിലേക്ക് വെളിപ്പെടുത്തി തരികയും അതിലേക്ക് ഈശോ നാമ്മേ ക്ഷണിക്കുകയും ചെയ്തു.

അത്യുന്നതങ്ങളില്‍ ദൈവത്തിനു സ്തുതി ഭൂമിയില്‍ മനുഷ്യര്‍ക്ക് സമാധാനവും പ്രത്യാശയും എന്ന് അവിടത്തെ ജനനത്തില്‍ മാലാഖമാര്‍ ആലപിച്ചത് അസമാധാനത്തില്‍ അലയുന്നവര്‍ക്ക് പ്രത്യാശയായി ഈശോയെ കാണിച്ചു കൊടുത്തു കൊണ്ടാണ്. ഈശോ മിശിഹാ തന്റെ ദാരിദ്ര്യത്താല്‍ നമ്മെ സമ്പന്നരാക്കി. അവിടുന്ന് നമ്മെ പ്രതി ദരിദ്രനായി.

മിശിഹാ നന്മ ചെയ്തു കൊണ്ട് കടന്നു പോയി. അവിടുന്ന് ചുങ്കക്കാരോടും പാപികളോടും ദയ കാണിക്കുകയും അവരുടെ സ്‌നേഹിതനായി അറിയപ്പെടുകയും ചെയ്തു. പാപമൊഴികെ എല്ലാ ത്തിലും മനുഷ്യനെ പോലെ ജീവിച്ച ക്രിസ്തു നാഥന്‍ ഇന്ന് മനുഷ്യ ജീവന്‍ നേരിടുന്ന എല്ലാ വെല്ലുവിളികളെയും നേരിട്ട് വിജയം വരിച്ചവനാണ്. വേദനിക്കുകയും അവഹേളനമനുഭവിക്കുകയും ചെയ്യുന്നവര്‍ക്ക് ആശ്വാസ ദായകനായ ഈശോ ശാന്തി പകര്‍ന്നു നല്‍കുന്നു. മരുഭൂമിയില്‍ ശരീരത്തിന്റെയും മനസിന്റെയും ആഗ്രഹങ്ങളെ നേരിട്ട ക്രിസ്തു നാഥന്‍ പ്രലോഭകനെ നിസ്സാരമായി കീഴടക്കി. പ്രാര്‍ഥനയുടെ മഹത്വം ആഴത്തില്‍ അറിഞ്ഞ ഈശോ നാഥന്‍ സ്വര്‍ഗീയ പിതാവിനോട് പ്രാര്‍ഥിക്കാന്‍ നമ്മെ പഠിപ്പിച്ചു.

മനുഷ്യ ജീവനും പ്രപഞ്ച ശക്തിയും ദൈവത്തിന്റെ കരങ്ങളിലാണ്. പ്രപഞ്ചത്തിന്റെ ആത്മാവിനെ തൊട്ടറിഞ്ഞവനാണ് ക്രിസ്തു നാഥന്‍. പ്രപഞ്ച മനോഭാവങ്ങളെ വിദഗ്ദ്ധമായി ഒപ്പിയെടുത്ത മനുഷ്യ പുത്രന്‍ അവയെ യഥോചിതം രൂപപ്പെടുത്താനും നിയന്ത്രണ വിധേയമാക്കാനും മടിച്ചില്ല. ശിഷ്യ ഗണത്തിനു ഭീഷണിയായി ഉയര്‍ന്നു ആഞ്ഞു വീശിയ കാറ്റിനെയും കടലിനെയും ശാസിച്ചു സ്വന്തമാക്കി.

യേശുവിന്റെ ആത്മാര്‍പ്പണം ജീവദായകമായിരുന്നു. നമുക്ക് ജീവനുണ്ടാകാനും അത് സമൃദ്ധമായി ഉണ്ടാകുവാനുമാണ് ഈശോ വന്നത്. മരണത്തെ മറികടന്ന് ജീവന്റെ പൂര്‍ണതയായ ഉയര്‍പ്പിലേക്ക് ക്രിസ്തു കടന്നു. യേശു നന്മ ചെയ്തു ചുറ്റി സഞ്ചരിച്ചു. അതിന്റെ പരിസമാപ്തി കുരിശിലെ ആത്മാര്‍പ്പണത്തില്‍ നാം കാണുന്നു. നമ്മോടുള്ള സ്‌നേഹത്തിന്റെ പേരില്‍ സ്വയം ശൂന്യ മാക്കി കൊണ്ട് അപ്പത്തിന്റെ രൂപത്തില്‍ നമ്മോടോന്നു ചേരുവാന്‍ നമ്മെ സമീപിക്കുന്ന മിശിഹായയെയാണ് വി കുര്‍ബാനയില്‍ നാം സ്വീകരിക്കുന്നതും സ്വന്തമാക്കുന്നതും. സക്രാരിയിലെ യേശുവിന്റെ സാന്നിധ്യം ഒരു കാന്തിക ധ്രുവം പോലെയായിരിക്കണം. ‘കര്‍ത്താവ് എത്ര യോ നല്ലവനെന്ന് രുചിച്ചറിയുവിന്‍’ (സങ്കീ: 3 1:8 ). അങ്ങനെ മനുഷ്യ ജീവന്‍ നേരിടുന്ന എല്ലാ വെല്ലുവിളികള്‍ക്കും പ്രതിസന്ധികള്‍ക്കും ഉത്തരം ക്രിസ്തു നാഥനില്‍ നിന്ന് നമുക്ക് സ്വീകരിക്കാം.

~ അന്‍സമ്മ ജോസ്‌ ~


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles