നേരായൊരു നല്‍മാനസമെന്നില്‍

ഒരു മഹാസൈന്യത്തിന്റെ സംരക്ഷണമുള്ളപ്പോള് പോലും അതിനു നടുവില് നില്ക്കുന്ന രാജാവിന് പേടിച്ചു വിറയ്ക്കാം. എന്നാല്; നെഞ്ചിനുള്ളില് നേര് കാത്തുവയ്ക്കുന്നവന് ഒറ്റയ്ക്കു നില്‍ക്കുമ്പോള്‍ പോലും ഒരു സൈന്യത്തെയും പേടിക്കേണ്ട കാര്യമില്ല.

വക്രത പോലെ ദൈവം വെറുക്കുന്ന തിന്മ വേറൊന്നില്ല ബൈബിളില്‍. ക്രിസ്തു കോപാകുലനാകുന്നതു പോലും വക്രത കാട്ടുന്നവരോട് മാത്രമാണ്. ക്രിസ്തുവിനെ പോലെ ഇത്ര ധീരനായൊരാളെ ചരിത്രം കണ്ടിട്ടു പോലുമില്ല. എവിടെ നിന്നാണ് ക്രിസ്തുവിന് ഈ ധൈര്യം വരുന്നത്?

മനുഷ്യന്റെ മുന്നില്; വേണമെങ്കില് നമുക്ക് ധൈര്യം അഭിനയിക്കാം. ആക്രോശിക്കാം, മസില്‍ പെരുപ്പിച്ചു കാണിക്കാം. എന്നാല്, എല്ലാം വെളിപ്പെടുത്തുന്ന സത്യമായ ദൈവത്തെ നേരിടുമ്പോഴാണ് എല്ലാ കപടധീരതകളും അഴിഞ്ഞു വീഴുന്നത്. ദൈവതിരുമുമ്പില്, അന്തരംഗത്തിന്റെ എല്ലാ നിഗൂഢതകളും വെളിപ്പെടുന്ന പ്രകാശത്തിനു മുമ്പില് ഭയമില്ലാതെ നില്ക്കാന്കഴിയുമോ എന്നതാണ് ചോദ്യം.

മനസാക്ഷി കുറ്റപ്പെടുത്താത്തവന്റെ മനസ്സിന്റെ കരുത്താണ് കരുത്ത്. മനസാക്ഷിയില് ഭാരമായി കടിച്ചു തൂങ്ങുന്ന തിന്മ അതെന്തായാലും, അതിന് വേണ്ടി എത്ര വില കൊടുക്കേണ്ടി വന്നാലും അത് കുടഞ്ഞെറിയാനുള്ള മനസ്സുണ്ടോ? ഇനി മരണമാണ് മുന്നിലെങ്കിലും അത് സ്വീകരിക്കാനുള്ള ഉള്ബലം. അവന്റെയൊപ്പം ദൈവമുണ്ടാകും. തീര്ച്ച.

സത്യം നിങ്ങളെ സ്വതന്ത്രരാക്കും എന്ന് ക്രിസ്തു പറഞ്ഞതിന് ഇങ്ങനെ ഒരര്‍ത്ഥം കൂടിയുണ്ട്. ഉള്ളിലെ സത്യത്തിനൊപ്പം നില്‍ക്കുന്നവര്‍ക്കു മാത്രം സ്വന്തമാക്കാനാകുന്ന സ്വാതന്ത്ര്യമുണ്ട്. ക്രിസ്തു അനുഭവിച്ചിരുന്ന സ്വാതന്ത്ര്യം. നാളെ എന്തു സംഭവിക്കുമെന്ന് ഓര്‍ത്ത് വലിയ ആകുലതയൊന്നും വേണ്ട. നാളെ എനിക്ക് ലജ്ജ കൂടാതെ ദൈവത്തിന്റെ മുഖത്തു നോക്കാം. ഈ ഉറപ്പു മതി, ഒരാള്‍ക്ക് ജീവിക്കാന്‍.
ദുര്‍മോഹങ്ങളും അത്യാഗ്രഹങ്ങളും നിങ്ങളുടെ മനസ്സിനു മേലും മനസ്സാക്ഷിയുടെ മേലും പതുക്കെ ചങ്ങലയിട്ടു തുടങ്ങുമ്പോള്‍ സൂക്ഷിക്കണം. ഉള്ളിലെ സ്വാതന്ത്ര്യം പതുക്കെ നഷ്ടപ്പെടുകയാണ്! ചിറകുകള്‍ക്ക് ഭാരം കൂടുകയാണ്…

ഹൃദയപരമാര്‍ത്ഥതയാണ് അങ്ങ് ആഗ്രഹിക്കുന്നത്… സങ്കീര്‍ത്തകന്‍ പാടുകയാണ്. ബലികളും കാഴ്ചകളും അങ്ങ് ആഗ്രഹിച്ചില്ല. ദഹനബലികളില്‍ അവിടുന്ന് സംതൃപ്തനാവുകയില്ല… എന്നാല്‍ ഹൃദയപരമാര്‍ത്ഥത മാത്രമാണ് അങ്ങ് എന്നില്‍ നിന്ന് പ്രതീക്ഷിക്കുന്നത്. ഈ ഹൃദയപരമാര്‍ത്ഥത നെഞ്ചിലെ നേരാണ്. നേരായൊരു നല്‍ മാനസം. അത് സ്വന്തമായുള്ളവനാണ് ഭൂമിയിലെ ഏറ്റവും ഭാഗ്യവാന്‍. വിധിനാളില്‍ അവന് ക്രിസ്തുവിന്റെ കണ്ണില്‍ നോക്കി നില്‍ക്കാം.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles