ആമസോണ്‍ സിനഡിന്റെ നായകന്‍ പരിശുദ്ധാവാണ് എന്ന് ഫ്രാന്‍സിസ് പാപ്പാ

വത്തിക്കാന്‍: പരിശുദ്ധാത്മാവാണ് ആമസോണ്‍ സിനഡിന്റെ നായകന്‍ എന്നും ആത്മാവിനെ സിനഡ് സമ്മേളന ഹാളിനു പുറത്തേക്ക് തള്ളിക്കളയരുതെന്നും ആഹ്വാനവുമായി ഫ്രാന്‍സിസ് പാപ്പാ. തിങ്കളാഴ്ച ആരംഭിച്ച ആമസോണ്‍ സിനഡ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു പരിശുദ്ധ പിതാവ്.

‘സിനഡ് പരിശുദ്ധാത്മാവിന്റെ പ്രചോദനം സ്വീകരിച്ചും മാര്‍ഗനിര്‍ദേശം അനുസരിച്ചുമുള്ള ഒരു യാത്രയാണ്. പാവനാത്മാവാണ് ഈ സിനഡിന്റെ നായകന്‍’ പാപ്പാ വിശദീകരിച്ചു.

പരിശുദ്ധാത്മാവിന്റെ പ്രവര്‍ത്തനം ഫലമണിയുന്നതിനായി നന്നായി പ്രാര്‍ത്ഥിക്കുവാന്‍ പാപ്പാ അഭ്യര്‍ത്ഥിച്ചു. ‘മനനം ചെയ്യുക, സംവാദം നടത്തുക, എളിമയോടെ ശ്രവിക്കുക’ പാപ്പാ കൂട്ടിച്ചേര്‍ത്തു.

ഓക്‌ടോബര്‍ 7 മുതല്‍ 27 വരെയാണ് ആമസോണ്‍ സിനഡ് നടക്കുന്നത്. വത്തിക്കാനില്‍ നടക്കുന്ന സിനഡില്‍ മെത്രാന്‍മാരും വൈദികരും അത്മായരും സന്ന്യാസനീസന്ന്യാസികളും പങ്കെടുക്കുന്നുണ്ട്. ആമസോണ്‍ പ്രദേശങ്ങളിലെ വിഷയങ്ങളാണ് പ്രധാനമായും ചര്‍ച്ച ചെയ്യപ്പെടുന്നത്. വൈദിക ദൈവിവിളികളുടെ ക്ഷാമം, പരിസ്ഥിതി വെല്ലുവിളികള്‍, സുവിശേഷവല്‍ക്കരണം നേരിടുന്ന തടസ്സങ്ങള്‍ തുടങ്ങി വിഷയങ്ങളാണ് പ്രധാനപ്പെട്ടവ.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles