വിവാഹിതരുടെ പൗരോഹിത്യം ആവശ്യപ്പെടുന്ന പ്രമാണരേഖയ്ക്ക്‌ ആമസോണ്‍ സിനഡിന്റെ അംഗീകാരം

വത്തിക്കാന്‍ സിറ്റി: വിവാഹിതരായ പുരുഷന്മാര്‍ക്ക് പൗരോഹിത്യവും സ്ത്രീകള്‍ക്ക് ഡീക്കന്‍പദവിയും നല്‍കാന്‍ ആഹ്വാനം ചെയ്യുന്ന രേഖയില്‍ ആമസോണ്‍ സിനഡില്‍ പങ്കെടുത്ത പിതാക്കന്മാര്‍ ഒപ്പുവച്ചു.

33 പേജുകളുള്ള പ്രമാണ രേഖ ഒക്ടോബര്‍ 26നാണ് അംഗീകരിക്കപ്പെട്ടത്. മൂന്നാഴ്ച നീണ്ടു നിന്ന, വത്തിക്കാനില്‍ നടന്ന ആമസോണ്‍ സിനഡ് പ്രധാനമായും ആമസോണ്‍ പ്രദേശങ്ങളിലുള്ള കത്തോലിക്കാ സഭയിലെ അജപാലന സാമൂഹിക ശുശ്രൂഷകള്‍ എങ്ങനെയായിരിക്കണം എന്നാണ് ചര്‍ച്ച ചെയ്്തത്.

പരിസ്ഥിതി, സഭയിലെ സാംസ്‌കാരിക അനുരൂപണം, മനുഷ്യവകാശങ്ങള്‍, തദേശീയ സമൂഹങ്ങളുടെ ചൂഷണം തുടങ്ങിയ വിഷയങ്ങള്‍ സിനഡില്‍ ചര്‍ച്ചാവിഷയങ്ങളായി.

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ വൈദികരുടെ കുറവ് ശ്രദ്ധേയമാണ്. ഈ സാഹചര്യത്തിലാണ് വിവാഹിതരായ പുരുഷന്മാരെ വൈദികരും സ്ത്രീകളെ ഡീക്കന്‍മാരും ആയി അഭിഷേകം ചെയ്യുന്ന വിഷയം ചര്‍ച്ചയ്ക്കു വന്നത്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles