അല്‍ഫോന്‍സാമ്മ ഭരണങ്ങാനം മഠത്തിലെത്തിയതെങ്ങനെ?

ഗുരുതരമായി പൊള്ളലേറ്റതിനെ തുടര്‍ന്ന് വിവാഹാലോചനകള്‍ നിലച്ചുവെന്നു കണ്ടപ്പോള്‍ അന്നംക്കുട്ടിക്കുണ്ടായ ആനന്ദം അപരിമിതമായിരുന്നു. തന്റെ അഗ്നിപരീക്ഷണം ഉദ്ദിഷ്ടഫലം നേടിത്തന്നതില്‍ അവള്‍ക്ക് അങ്ങേയറ്റം കൃതാര്‍ത്ഥതയുണ്ടായി. തനിക്ക് ഏറ്റവുമധികം അനിഷ്ടകരമായിരുന്ന വിവാഹാന്തസ്സില്‍ നിന്നു തന്നെ ഒഴിച്ചു നിറുത്തിയതിന് അവള്‍ കര്‍ത്താവിനു നന്ദി പറഞ്ഞു.

ഏഴാം ക്ലാസ്സുവരെയുള്ള വിദ്യാഭ്യാസം മുട്ടു ചിറ തന്നെ അവള്‍ പൂര്‍ത്തിയാക്കി. അവിടത്തെ കര്‍മ്മലീത്താ മാത്തില്‍ അവളുടെ ചാര്‍ച്ചക്കാരായ രണ്ടു കന്യാസ്ത്രീകളുണ്ടായിരുന്നു . അവര്‍ക്കു അന്നക്കുട്ടി യോടു അനുകമ്പ തോന്നുകയും അവളെ തങ്ങളുടെ മഠത്തില്‍ അയയ്ക്കുന്നതിനു പേരമ്മയെ ഉപദേശിക്കുകയും ചെയ്തു. അവരുടെ പരിശ്രമത്തിന്റെയും അന്നക്കുട്ടിയുടെ നിരന്തരമായ പ്രാര്‍ത്ഥനയുടെയും ഫലമായി അവന്‍ ഏതെങ്കിലും മഠത്തില്‍ ചേരുന്നതിന് തടസ്സമൊന്നും ഇല്ലെന്ന് ഒടുവില്‍ പേരമ്മ പറഞ്ഞെങ്കിലും അവളുടെ കന്യകാലയപ്രവേശനത്തിന് മുന്‍കൈയെടുക്കുന്നതിന് അവര്‍ തയ്യാറല്ലായിരുന്നു.

ഏതെങ്കിലും പാവപ്പെട്ട ഒരു സന്യാസ സമൂഹത്തില്‍ തന്നെ അംഗമാക്കണമെന്ന് അവള്‍ നിരന്തരം പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുകയായിരുന്നു . ഇക്കാലമത്രയും. അന്നൊരിക്കല്‍ ഭരണങ്ങാനം ക്ലാരമഠത്തിലെ മദര്‍ ഉര്‍ശൂലായും മറ്റു ചില സഹോദരിമാരും കൂടെ മുരിക്കല്‍ ബഹു. ചാക്കോച്ചനെ കാണാനായി മുട്ടുചിറ എത്തി വന്ദ്യവയോധികനായ ആ വൈദികന്‍ അവരുടെ ഒരു മുന്‍ ചാപ്ലയിനായിരുന്നു. മുട്ടുചിറപ്പള്ളിയില്‍ വിശ്രമജീവിതം നയിക്കുകയായിരുന്നു അദ്ദേഹം.

‘എനിക്കിവിടെ ഒരു അന്നക്കുട്ടിയുണ്ട് . നിങ്ങള്‍ക്ക് അവളെ വേണമോ?’ സംഭാഷണമധ്യ അദ്ദേഹം ഉര്‍ശുലാമ്മയോടു ചോദിച്ചു. പ്രഥമവീക്ഷണത്തില്‍ത്തന്നെ അവര്‍ക്കു അന്നക്കുട്ടിയെ ഇഷ്ടപ്പെട്ടു . അവളുടെ നിഷ്‌കളങ്കമായ മുഖവും വിനയാന്വിതമായ പെരുമാറ്റവും അവരെ ഹഠാദാകര്‍ഷിച്ചു . അന്നക്കുട്ടിയെ ഭരണങ്ങാനത്തേക്കു ക്ഷണിച്ചുകൊണ്ട് ആ കന്യാസ്ത്രീകള്‍ മടങ്ങി.

തന്റെ ആത്മീയപിതാവായിരുന്ന മുരിക്കല്‍ ബ . പോത്തച്ചന്റെ അനുഗ ഹാശിസ്സുകളോടെ അന്നക്കുട്ടി 1927 ലെ പന്തക്കുസ്താദിനം തന്റെ ജീവിത ശിഷ്ടം നയിക്കാനിടയായ ഭരണങ്ങാനം ക്ലാരമഠത്തിലെത്തിച്ചേര്‍ന്നു. ഭരണങ്ങാനം എന്ന ആ കൊച്ചുഗ്രാമത്തെ തന്റെ പുണ്യസൗരഭ്യംകൊണ്ട് താന്‍ ഭുവന പ്രസിദ്ധമാക്കുമെന്ന് അന്നവള്‍ വിചാരിച്ചിരിക്കുമോ എന്തോ! അന്നക്കുട്ടിയുടെ അപ്പന്‍ മകളെ ഉര്‍ശുലാമ്മയെ ഭരമേല്പ്പിച്ചു കൊണ്ട് പറഞ്ഞു . ‘അമ്മ , അമ്മ ഇവള്‍ക്ക് എന്നും ഒരമ്മയായിരിക്കണം .’ അന്നക്കുട്ടി ഇനി ഞങ്ങളുടെ കുഞ്ഞാണ് , അവളെ ഓര്‍ത്തു ഇനി ഒട്ടും വിഷമി ക്കേണ്ടാ . ഞങ്ങള്‍ അവളെ വേണ്ടവണ്ണം സംരക്ഷിച്ചുകൊള്ളാം . മദര്‍ ഉര്‍ദുലാ നല്‍കിയ ഉറപ്പിന്റെ തണലില്‍ അവളുടെ പിതാവ് ആശ്വാസപൂര്‍വ്വം ‘ അന്ന മടങ്ങിപ്പോന്നു.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles