ഒരു സങ്കീര്‍ത്തനം പോലെ…

ദൂതന്‍മറുപടി പറഞ്ഞു: ഞാന്‍ ദൈവസന്നിധിയില്‍ നില്‍ക്കുന്ന ഗബ്രിയേല്‍ ആണ്‌. നിന്നോടു സംസാരിക്കാനും സന്തോഷകരമായ ഈ വാര്‍ത്തനിന്നെ അറിയിക്കാനും ഞാന്‍ അയയ്‌ക്കപ്പെട്ടിരിക്കുന്നു.
(ലൂക്കാ 1 : 19

വാർദ്ധക്യത്തിൽ ഒരു കുഞ്ഞു പിറക്കുമെന്ന സ്വർഗത്തിൻ്റെ ദൂത് സഖറിയായെ അറിയിച്ച ഗബ്രിയേൽ മാലാഖ …
രക്ഷകജനനത്തെക്കുറിച്ചുള്ള
സ്വർഗത്തിൻ്റെ ദൂത് മറിയത്തെ അറിയിച്ച
ഗബ്രിയേൽ മാലാഖ ….

യൗസേപ്പിൻ്റെ മുമ്പിൽ, അവനെ വലിയ ഉത്തരവാദിത്തങ്ങൾ ഭരമേല്പിക്കുവാൻ സ്വർഗത്തിൻ്റെ ദൂതുമായി
ഗബ്രിയേൽ മാലാഖ….
നസ്രത്തിലേയ്ക്ക് വഴിമാറി പോകണമെന്ന
സൂചനയുമായി ജോസഫിൻ്റെ സ്വപ്നത്തിൽ
സ്വർഗത്തിൻ്റെ ദൂതുമായി വീണ്ടും ഗബ്രിയേൽ മാലാഖ….

ജീവിത വഴികളിലെ
കെണികളെക്കുറിച്ചുള്ള സൂചന നൽകാൻ….,
ദുരിത വേളകളിൽ
സ്വർഗത്തിൻ്റെ ആശ്വാസം പകരുവാൻ…,
പ്രലോഭനങ്ങളെ അതിജീവിക്കാൻ…..,
ജീവിതം വച്ചുനീട്ടുന്ന സഹനത്തിൻ്റെ പാനപാത്രം മട്ടോളം കുടിച്ചു തീർക്കുവാനുള്ള ശക്തിയാർജ്ജിക്കുവാൻ……
നമുക്ക് മാലഖയുടെ കൂട്ട് വേണം…….

മറ്റാരേയുംകാൾ നിന്നെ
പരിപൂർണ്ണമായി അറിയുന്ന….
നിൻ്റെ ജീവിത ദിനരാത്രികളിൽ സംരക്ഷണവലയമൊരുക്കുന്ന….
സദാ ദൈവസന്നിധിയിൽ നിനക്കു വേണ്ടി മാദ്ധ്യസ്ഥം യാചിക്കുന്ന…
സ്വർഗ്ഗത്തിൻ്റെ സംരക്ഷണ ദൂതൻ.

ദൈവസ്നേഹത്തിൽ നിന്ന്
നീ കുതറിമാറിയ വേളകളെ ഓർത്ത്,
അനുതപിക്കുന്ന നിൻ്റെ തിരിച്ചുവരവിൽ
സ്വർഗം സന്തോഷിക്കുമ്പോൾ…
നിനക്ക് സംരക്ഷണമൊരുക്കിയ
സ്വർഗത്തിൻ്റെ ദൂതന്മാരെ വിസ്മരിക്കരുത്.

ജീവിതയാത്രയിൽ പ്രതിസന്ധികളുടെ
ഇടവഴികളിലെന്നും നിന്നെയും കാത്ത്…
നിനക്കു മുമ്പേ വഴിതെളിച്ച് അവനുണ്ടാകും..,
സ്വർഗത്തിൻ്റെ ദൂതറിയിക്കുവാൻ ദൈവസന്നിധിയിൽ നിന്ന്…..
ഒരു മാലാഖ.

“കർത്താവിൻ്റെ ദൂതൻ ദൈവഭക്തരുടെ ചുറ്റും പാളയമടിച്ച് അവരെ രക്ഷിക്കുന്നു.”
(സങ്കീർത്തനങ്ങൾ 34:7)

~ Jincy Santhosh ~


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles