ആഗോള മെത്രാൻ സമിതിയുടെ പതിനാലാമത്തെ സമ്മേളനത്തിന് ഒരുക്കമായി

ആഗോള മെത്രാൻ സമിതിയുടെ പതിനാലാമത്തെ സമ്മേളനത്തിന് ഒരുക്കമായി ഈ വരുന്ന 2021 ഒക്ടോബർ മാസത്തിലെ 9-10 ദിവസങ്ങളിൽ പ്രാരംഭ സമ്മേളനം വത്തിക്കാനിൽ വച്ച് നടക്കും. ഈ സിനഡിൽ ചർച്ചയ്ക്കും, പഠനത്തിനും, പ്രാർത്ഥനയ്ക്കുമായിട്ടുള്ള ഒരുക്ക രേഖയാണ് ഇന്ന് വത്തിക്കാനിലെ പത്രസമ്മേളനത്തിൽ വച്ച് പുറത്തിറക്കിയത്.

1967 ൽ പോൾ ആറാമൻ പാപ്പ പോപ്പുളോരും പ്രോഗ്രസിയോ എന്ന തിരുവെഴുത്ത് വഴി തുടങ്ങിവച്ച സഭയിലെ നവീകരണ പ്രവർത്തനങ്ങളുടെ ഒരു പുതിയ തലത്തിലുള്ള വളർച്ചയാണ് ഈ സിനഡിൽ സിനഡാലിറ്റി എന്ന വിഷയം വഴി ചിന്തിക്കുന്നത് എന്നാണ് പത്ര സമ്മേളനത്തിൽ അറിയിച്ചത്.
പരിശുദ്ധ ആത്മാവിൻ്റെ പ്രവർത്തനം വഴി സഭയിൽ എല്ലാ തലത്തിൽ നിന്നും കൂട്ടായ്മയും, സഹഗമനവും ഉളവാക്കാനുള്ള ഫ്രാൻസിസ് പാപ്പയുടെ പരിശ്രമമാണ് ഈ സിനഡിൽ കാണുന്നത്. സഭാകൂട്ടായ്മയിൽ എല്ലാവരുടെയും സ്വരം കേൾക്കപെടണം എന്നും, ആരും മാറ്റിനിർത്തപെടേണ്ടതല്ല എന്നൊക്കെയാണ് പാപ്പ ആഗ്രഹിക്കുന്നത്.

വിവിധങ്ങളായ പരി. ആത്മാവിൻ്റെ ദാനങ്ങൾക്കും, വരങ്ങൾക്കും അനുസരിച്ച് തിരുസഭയിലെ ചുമതലകളിൽ പങ്കുവെക്കുന്ന മനോഭാവം വളരണം എന്നും ഈ രേഖ പറയുന്നു. തിരുസഭ സ്വർഗ്ഗോന്മുഖം എന്നത് പോലെ ഭൂമിയിലും പരസ്‌പരം മുറിവുകൾ വച്ചുകെട്ടാനും, ശുശ്രൂഷിക്കാനും ആണെന്ന് ഈ രേഖ പറയുന്നുണ്ട്. രാഷ്ട്രീയ , സാമൂഹിക, സാംസ്കാരിക തലങ്ങളിൽ സഭാപരമായ ഇടപെടലുകൾ വഴി ദൈവസ്നേഹം പങ്കുവെക്കാനുള്ള ശ്രമങ്ങൾക്ക് നാം ഓരോരുത്തരും കാരണമാകണം എന്നും പാപ്പ ആഗ്രഹിക്കുന്നുണ്ട്. തിരുസഭയിൽ സ്ത്രീകളും, യുവജനങ്ങളും, കുട്ടികളും തിരുസഭയിലേ ശബ്ദമാണ് എന്നും ഈ രേഖയിൽ പറയുന്നുണ്ട്. ചരിത്രത്തിൽ സംഭവിച്ച ക്ലെരിക്കലിസം കാരണം പലരുടെയും ശബ്ദം തഴയപ്പെടാൻ കാരണമായി എന്നും, യേശു അപ്പസ്തോലന്മാരെ തിരഞ്ഞെടുത്തത് ശുശ്രൂഷയ്ക്കും, കൂട്ടായ്മക്കും വേണ്ടിയാണ് എന്ന് പറഞ്ഞാണ് ഈ പ്രാരംഭപഠനരേഖ അവസാനിക്കുന്നത്.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles