ഹൃദയത്തില്‍ ഒരു വാള്‍

പ്രശസ്ത സാഹിത്യകാരനായ ജോര്‍ജ്ജ് ഓണക്കൂറിന്റെ പ്രധാന കൃതികളില്‍ ഒന്നാണ് ”ഹൃദയത്തില്‍ ഒരു വാള്‍”. ഇതിഹാസ കഥയുടെ അത്യപൂര്‍വ്വമായ പുനരാവിഷ്‌ക്ക രണമാണ് ഈ നോവല്‍. വിശുദ്ധ ഗ്രന്ഥത്തില്‍ പലയിടത്തും പറയാതെ പറയുന്ന മൗനങ്ങളെ അന്വേഷണത്തിന്റെ വഴികളില്‍ കൂടെ യാത്ര ചെയ്തു മനോഹരമായ ഭാഷയില്‍ കൈകാര്യം ചെയ്തിരിക്കുന്ന ഒരു പുസ്തകം. ഒലിവുമലയു ടെ താഴ്‌വരയില്‍ കുരിശില്‍ ഏറ്റപ്പെട്ട ക്രിസ്തു വിന്റെ ഓര്‍മ്മകളിലൂടെ മറിയം നടത്തുന്ന യാത്രയാണ് ഹൃദയത്തില്‍ ഒരു വാള്‍. സത്യ ത്തിനും നീതിക്കും വേണ്ടി അടിച്ചമര്‍ത്തപ്പെട്ട ജനതക്കൊപ്പം നിലകൊണ്ട പുത്രന്റെ മരണം അമ്മയെ തകര്‍ത്തു കളഞ്ഞിരിക്കുന്നു. മകന്റെ മരണം അമ്മയുടെ ഹൃദയത്തില്‍ ഒരു വാള്‍ കുത്തിയിറക്കുന്നതായി അനുഭവപ്പെടുന്നു. അതുവരെ നാളായി പല തരം ചിന്തകളിലൂടെ യും പ്രവര്‍ത്തനങ്ങളിലൂടെയും അമ്മയ്ക്ക് അനുഭവേദ്യമായതാണ്. ജനങ്ങള്‍ സ്വന്തം നഗരത്തില്‍ പേര് ചേര്‍ക്കണമെന്ന് സീസറിന്റെ നിര്‍ദേശ പ്രകാരം ദാവീദിന്റെ ഗോത്രത്തില്‍ ഉള്‍പ്പെട്ടിരുന്ന യൂദായിലെ ബെത്‌ലെഹം പട്ടണത്തിലേക്ക് ഗര്‍ഭിണിയായ മറിയത്തോ ടൊപ്പം ജോസഫ് യാത്രയാകുന്നു. അവിടെ വച്ച് രക്ഷകനായ ക്രിസ്തു ജനിക്കുന്നു. പിന്നീ ടുള്ള ക്രിസ്തു ജീവിതമെല്ലാം ഓണക്കൂറിന്റെ തൂലികയിലൂടെ നോവലിന്റെ ഭാഗമായപ്പോള്‍ മലയാളത്തിനു ലഭിച്ചത് അനുപമമായ സാഹി ത്യ സൃഷ്ടിയാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles