ഇടയന് ജനങ്ങളില്‍ നിന്ന് അകന്നു നില്‍ക്കരുത്: യുഎസ് മെത്രാന്മാരോട് ഫ്രാന്‍സിസ് പാപ്പാ

പനാമ സിറ്റി: ലോകയുജനദിനമേളിയില് സംബന്ധിക്കുന്ന യുഎസ് ബിഷപ്പുമാരോട് സാധാരണജനങ്ങളോട് ചേര്‍ന്നു നില്ക്കാന് ഫ്രാന്‍സിസ് പാപ്പാ ആഹ്വാനം ചെയ്തു. ജനങ്ങളുടെ മുറിവുകളും വ്യഥകളും നിങ്ങളുടെ പ്രവര്‍ത്തികളെ നയിക്കട്ടേ എന്ന് പാപ്പാ പ്രബോധിപ്പിച്ചു.
‘സഹോദരരേ, ജനങ്ങളുടെ അടുത്തു പോകാനും അവരുടെ മുറിവുകളില്‍ സ്പര്‍ശിക്കാനും നാം മടിക്കരുത്. ആ മുറിവുകള്‍ നമ്മുടെയും മുറിവുകളാണ്. നിങ്ങളില്‍ ഇപ്രകാരം ചെയ്യമ്പോള്‍ യേശുവിനെ യഥാര്‍ത്ഥമായും അനുകരിക്കുന്നവരായി തീരും നിങ്ങള്‍’ പാപ്പാ പറഞ്ഞു.
ഇടയന് ഒരിക്കലും സഹിക്കുന്ന ജനങ്ങളില്‍ നിന്ന് അകന്നുമാറി നില്‍ക്കരുത്. വേദനിക്കുകയും ഭീഷണി നേരിടുകയും ചെയ്യുന്നവരുടെ ജീവിതം കണ്ട് എത്ര മാത്രം വേദനിക്കുന്ന എന്നനുസരിച്ചാണ് നാം ഒരു ഇടയന്റെ ഹൃദയം വിലയിരുത്തേണ്ടത്, പാപ്പാ കൂട്ടിച്ചേര്‍ത്തു.