മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ അസംബ്ലിക്ക് തുടക്കമായി

തിരുവനന്തപുരം: സീറോ മലങ്കര സഭയുടെ മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ അസംബ്ലി കര്‍ദിനാള്‍ മാര്‍ ക്ലീമീസ് ഉദ്ഘാടനം ചെയ്തു. സഭയുടെ രണ്ടാം മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ അസംബ്ലിയാണിത്.

സമൂഹത്തിന്റെ ഉന്നമനത്തിനായി കുടുംബ മൂല്യങ്ങളുടെ പ്രാധാന്യത്തെ കുറിച്ച് അദ്ദേഹം ഉദ്ഘാടന പ്രഭാഷണത്തില്‍ സംസാരിച്ചു. കുടുംബമൂല്യങ്ങളും മതവിശ്വാസവും ആക്രമിക്കപ്പെടുന്ന കാലമാണിതെന്ന് കര്‍ദിനാള്‍ പറഞ്ഞു. കുടുംബത്തില്‍ ദൈവവിശ്വാസം നഷ്ടമായാല്‍ അത് സമൂഹത്തിലും മതത്തിലും പ്രതിഫലിക്കും എന്ന് അദ്ദേഹം പറഞ്ഞു.

കാലം ചെയ്ത ആര്‍ച്ച്ബിഷപ്പ് മാര്‍ ഇവാനിയോസ്, ആര്‍ച്ചുബിഷപ്പ് മാര്‍ ഗ്രിഗോറിയോസ്, മേജര്‍ ആര്‍ച്ചു ബിഷപ്പ് സിറില്‍ ബസേലിയോസ് എന്നിവരുടെ സ്മരണയ്ക്കായി സെന്റ് മേരീസ് കത്തീഡ്രലില്‍ പ്രത്യേക പ്രാര്‍ത്ഥനകള്‍ നടന്നു.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles