പുതുക്കിയ എറണാകുളം സെന്റ് മേരീസ് ബസിലിക്ക ആശീര്‍വദിച്ചു
![](https://www.mariantimesworld.org/wp-content/uploads/2019/08/St-Marys-Basilica-Blessing.jpg)
കൊച്ചി: എറണാകുളം – അങ്കമാലി അതിരൂപതയുടെ കത്തീഡ്രലും സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ്പിന്റെ ഭദ്രാസന ദേവാലയവുമായ നവീകരിച്ച എറണാകുളം സെന്റ് മേരീസ് കത്തീഡ്രൽ ബസിലിക്കയുടെ ആശീർവാദം നടന്നു. മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ മുഖ്യകാർമികത്വത്തിൽ ആശീർവാദ ശുശ്രൂഷകൾക്കുശേഷം ആഘോഷമായ ദിവ്യബലിയും ഉണ്ടായിരുന്നു.
1974 ലാണ് ഇപ്പോഴത്തെ കത്തീഡ്രൽ ദേവാലയം നിർമിച്ചത്. 1986 ഫെബ്രുവരി ഏഴിനു ജോണ്‍ പോൾ രണ്ടാമൻ മാർപാപ്പ ദേവാലയം സന്ദർശിച്ചിരുന്നു. ദേവാലയത്തിൽ നിലവിലുള്ള അൾത്താര നിലനിർത്തിക്കൊണ്ടുള്ള മിനുക്കുപണികളാണ് ഇപ്പോൾ നടത്തിയിട്ടുള്ളത്.