അഭിഭാഷകരുടെ മധ്യസ്ഥയായ അലക്സാണ്ട്രിയയിലെ വിശുദ്ധ കാതറിൻ

കാതറിൻ നാലാം നൂറ്റാണ്ടിലെ തുടക്കത്തിൽ ജീവിച്ചിരുന്ന വിശുദ്ധയാണ്. ആദ്യകാലങ്ങളിലെ വളരെ പ്രശസ്തി നേടിയ ഒരു രക്തസാക്ഷി കൂടിയാണ് കാതറിൻ.

പാരമ്പര്യ കഥകളിലൂടെ ആണ് വിശുദ്ധയുടെ ജീവിതചരിത്രം കത്തോലിക്കാസഭ വിവരിക്കുന്നത്. ഏകദേശം AD 287 ആണ് കാതറിൻറെ ജനനം. ആ കാലഘട്ടങ്ങളിൽ അലക്സാണ്ട്രിയ ലോകോത്തര നഗരങ്ങളിൽ പേരുകേട്ട സ്ഥലം ആയിരുന്നു. സാംസ്കാരികമായും വിദ്യാഭ്യാസപരമായും വളരെ ഉന്നതിയിൽ നിൽക്കുന്ന സമയം.

കുലീനമായ കുടുംബത്തിൽ ജനിച്ച വിശുദ്ധ, പഠനകാര്യങ്ങളിൽ വിവേകമതിയും സൂക്ഷ്മതയുള്ളവളുമായിരുന്നു. പതിനാലാമത്തെ വയസ്സിൽ മറിയത്തിൻറെയും ഈശോയുടെയും ഒരു ഹൃദയസ്പർശിയായ ദർശനം അവൾക്കുണ്ടായി. തൽഫലമായി അവൾ ക്രിസ്തുവിൻറെ അനുയായി ആകാൻ തീരുമാനിച്ചു.

അക്കാലത്തെ ചക്രവർത്തിയായിരുന്ന മക്ക്സെൻടിയസ് ക്രിസ്ത്യാനികളെ പീഡിപ്പിക്കുന്നതറിഞ്ഞ കാതറിൻ, സധൈര്യം ചക്രവർത്തിയെ സന്ദർശിച്ച് അദ്ദേഹത്തിൻറെ ക്രൂര പ്രവർത്തികൾ എതിർത്തു. അവളെ തർക്കിച്ചു തോൽപ്പിക്കാൻ വേണ്ടി മക്ക്സെൻടിയസ് അമ്പതോളം പ്രാസംഗികരെയും തത്വചിന്തകരെയും വിളിച്ചുവരുത്തി.എന്നാൽ പരിശുദ്ധാത്മാവിൻറെ പ്രേരണയാൽ അവൾ അവരെക്കാൾ നന്നായി സംസാരിച്ച് കത്തോലിക്കാ വിശ്വാസം സംരക്ഷിച്ചു. ശക്തമായ വാക്കുകൾ വളരെയേറെ പേഗൻ വിശ്വാസികളെ സ്പർശിക്കുകയും അവർ ക്രിസ്തീയ വിശ്വാസം സ്വീകരിച്ച് രക്തസാക്ഷികൾ ആവുകയും ചെയ്തു.

കാതറിൻറെ വിശ്വാസം തകർക്കാൻ കഴിയില്ല എന്ന് മനസ്സിലാക്കിയ ചക്രവർത്തി, അവളെ തടവറയിൽ അടച്ചു പീഡിപ്പിക്കാൻ ഉത്തരവിട്ടു. അതിക്രൂരമായ പീഡനങ്ങളിൽ അവർ ക്രൈസ്തവ വിശ്വാസത്തിൽ നിന്ന് പിൻമാറിയില്ല. ഈ വാർത്തകൾ അറിഞ്ഞ് അനേകർ അവളെ സന്ദർശിച്ചു. പിന്നീട് അവരും സഭയിൽ ചേർന്നു.

അവസാന ശ്രമം എന്നവണ്ണം അവൾ വിശ്വാസം ഉപേക്ഷിക്കുകയാണെങ്കിൽ താൻ വിവാഹം കഴിക്കാമെന്ന് ചക്രവർത്തി വാക്കു നൽകി. എന്നാൽ ‘യേശുവിനെയാണ് ഞാൻ വിവാഹം കഴിച്ചിരിക്കുന്നത് എൻറെ കന്യകാത്വം അവനു ഞാൻ സമർപ്പിച്ചിരിക്കുന്നു’ എന്ന് പറഞ്ഞുകൊണ്ട് ചക്രവർത്തിനിയായി ജീവിക്കുവാനുള്ള ലൗകിക ഭാഗ്യം അവൾ തട്ടിമാറ്റി.

ഇതിൽ കുപിതനായ ചക്രവർത്തി, കുറ്റവാളികളെ കൊല്ലാൻ ഉപയോഗിച്ചിരുന്ന ചക്രത്തിൽ കെട്ടിയിട്ട് നിഷ്കരുണം പീഡിപ്പിച്ചു കൊല്ലാൻ ആജ്ഞാപിച്ചു. എന്നാൽ, കാതറിൻ ചക്രം തൊട്ടപ്പോൾ തന്നെ അത്ഭുതകരമായി അത് തകർന്നു പോയി. പീഡിപ്പിച്ചു കൊല്ലാൻ സാധിക്കില്ല എന്ന് മനസ്സിലാക്കിയപ്പോൾ ചക്രവർത്തി അവളെ ശിരഛേദം ചെയ്യാൻ ഉത്തരവിട്ടു.

ആറാം നൂറ്റാണ്ടിൽ ജസ്റ്റീനിയൻ ചക്രവർത്തി വിശുദ്ധ കാതറിൻറെ പേരിലൊരു മൊണാസ്റ്ററി പണികഴിപ്പിച്ചു. നവംബർ 25 തിരുനാൾ ദിനമായി ആചരിക്കപ്പെടുന്നു. വിദ്യാർഥികളുടെയും കന്യകകളുടെയും അഭിഭാഷകരുടെയും തത്വചിന്തകരുടെയും മധ്യസ്ഥയായി വിശുദ്ധ കാതറിൻ വണങ്ങപ്പെടുന്നു.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles