എളിമയുടെ അപ്പോസ്തലനായിരുന്ന വി. അല്‍ബീനസിനെ അറിയുമോ?

എളിമയുടെ വിശുദ്ധനായിരുന്നു വി. അല്‍ബീനസ്. ഇംഗ്ലണ്ടിലെ ആങ്കേഴ്‌സ് രൂപതയുടെ മെത്രാനായിരുന്നു അദ്ദേഹം. വളരെ സമ്പന്നമായ ഒരു കുടുംബത്തിലാണ് അല്‍ബീനസ് ജനിച്ചത്. ചെറുപ്രായം മുതല്‍ തന്നെ ദൈവിക വിശുദ്ധിയിലും ചൈതന്യത്തിലുമാണ് അല്‍ബീനസ് വളര്‍ന്നത്.

എന്തെങ്കിലും സ്വന്തമാക്കുക എന്നതിനെക്കാള്‍ എന്തെങ്കിലും ത്യജിക്കുക എന്നതിലായിരുന്നു അവന്റെ താത്പര്യം. എല്ലാ ഇഷ്ടങ്ങളും ആഗ്രഹങ്ങളും ദൈവത്തിനു സമര്‍പ്പിച്ച് അവയൊക്കെ ഉപേക്ഷിക്കുന്നതില്‍ അല്‍ബീനസ് സംതൃപ്തി കണ്ടെത്തി. വൈദികനാകണമെന്ന അതീവ ആഗ്രഹത്താല്‍ ചെറുപ്രായത്തില്‍ തന്നെ അല്‍ബീനസ് ആശ്രമത്തില്‍ ചേര്‍ന്നു.

വൈദികനായും പിന്നീട് മെത്രാനായും (എ.ഡി. 529 ല്‍) പ്രവര്‍ത്തിക്കുമ്പോഴും ബാല്യകാലം മുതലേ ശീലമാക്കിയ എളിമയും ആശയടക്കവും അല്‍ബീനസ് കൈവിട്ടില്ല. അതുകൊണ്ടു തന്നെ അല്‍ബീനസിന്റെ മഹത്വവും അദ്ദേഹം വഴിയുള്ള അദ്ഭുത പ്രവര്‍ത്തികളും നാടെങ്ങും സംസാരവിഷയമായി. രാജാക്കന്‍മാര്‍ വരെ അദ്ദേഹത്തെ ബഹുമാനിച്ചു. അപ്പോഴും താന്‍ വെറും ദാസനാണെന്ന വിശ്വാസം അദ്ദേഹം മാറ്റിയില്ല.

എളിമയാണ് എല്ലാ മഹത്വത്തിനും കാരണമെന്നു അദ്ദേഹം ആവര്‍ത്തിച്ചു പറഞ്ഞുകൊണ്ടേയിരുന്നു. ജീവിച്ചിരിക്കെ തന്നെ അല്‍ബീനസ് വഴി ദൈവം ഒട്ടെറെ അദ്ഭുതങ്ങള്‍ കാണിച്ചു. മരണശേഷം അദ്ദേഹത്തിന്റെ ശവകുടീരത്തിനരികില്‍ തീര്‍ഥാടകരുടെ പ്രവാഹമായി. അവിടം അദ്ഭുതങ്ങളുടെ കേന്ദ്രമായി മാറി.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles