81 കാരി കന്യാസ്ത്രീക്ക് ബിബിസിയുടെ വലിയ അംഗീകാരം

മരണശിക്ഷയ്ക്കു വിധിക്കപ്പെട്ട് ജയിലുകളില്‍ കഴിയുന്നവര്‍ക്ക് സ്‌നേഹകാരുണ്യങ്ങളോടെ കൂട്ടിരുന്ന സിംഗപ്പൂരുകാരി കന്യാസ്ത്രീ ജെരാര്‍ദ് ഫെര്‍ണാണ്ടസിനെ ലോകപ്രസിദ്ധ മാധ്യമമായ ബിബിസി ലോകത്തിലെ ഏറ്റവും സ്വാധീനമുള്ള വനിതയായി തെരഞ്ഞെടുത്തിരിക്കുന്നു. സ്വീഡനില്‍ നിന്നുള്ള ഗ്രെറ്റ തണ്‍ബര്‍ഗ്, യുഎസ് കോണ്‍ഗ്രസ് അംഗം അലക്‌സാണ്ട്രിയ ഒക്കാസിയൊ തുടങ്ങിയവരും പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്.

2018 ല്‍ സിസ്റ്റര്‍ എന്ന പേരില്‍ സി. ജെരാര്‍ദിനെ കുറിച്ച് ഒരു ഷോര്‍ട്ട് ഫിലിം നിര്‍മിച്ചിരുന്നു. 1988 ല്‍ മരണശിക്ഷ അനുഭവിക്കും മുമ്പ് കാതറിന്‍ താന്‍ മുയി ചൂ, ഹോ കായി ഹോംഗ് എന്നീ തടവുപുള്ളികള്‍ക്കൊപ്പം സി. ജെരാര്‍ദ് ചെലവഴിച്ചിരുന്നു. 18 പേരുടെ അന്ത്യയാത്രയ്ക്ക് സി ജെരാര്‍ദ് കൂട്ടിരുന്ന് അവരെ നല്ല മരണത്തിനായി ഒരുക്കി എന്നതാണ് അവരെ മഹതിയാക്കി മാറ്റുന്നുത്. സി. ജെര്‍ാര്‍ദ് മരണം കാത്തു കിടന്നവര്‍ക്കൊപ്പം സഞ്ചരിച്ചു എന്നാണ് ബിബിസി വിശേഷിപ്പിച്ചത്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles