ജപമാല ചൊല്ലുന്നവര്‍ക്ക് മാതാവിന്റെ വാഗ്ദാനങ്ങള്‍

 • ഭക്തിപൂര്‍വം ജപമാല ചൊല്ലുന്നവര്‍ക്ക് എന്റെ പ്രത്യേക സംരക്ഷണവും പ്രസാദവരങ്ങളും നല്‍കുന്നതാണെന്ന് ഞാന്‍ വാഗ്ദാനം ചെയ്യുന്നു.
 • ഭക്തിപൂര്‍വം ജപമാല ചൊല്ലുന്നവര്‍ പ്രത്യേകതരത്തിലുള്ള വരങ്ങള്‍ക്ക് അര്‍ഹരാകും.
 • നരകത്തിനെതിരായുള്ള ഒരു ശക്തിയേറിയ പരിചയാണ് ജപമാല. അത് തിന്മകളെ ഉന്മൂലനം ചെയ്യുകയും പാപത്തില്‍ നിന്ന് രക്ഷിക്കുകയും ഛിദ്രങ്ങള്‍ ഉന്മൂലനം ചെയ്യുകയും ചെയ്യും.
 • സുകൃതങ്ങളും സത്പ്രവൃത്തികളും തഴച്ചു വളരുവാന്‍ അതു സഹായിക്കുന്നു. ഹൃദയത്തില്‍ നിന്നും ലൗകികത പിഴുതുമാറ്റി അവിടെ ദൈവസ്‌നേഹം പ്രതിഷ്ഠിക്കുന്നു.
 • ജപമാലയിലൂടെ എന്നില്‍ പ്രതിഷ്ഠിക്കപ്പെടുന്നവര്‍ ഒരിക്കലും നശിച്ചുപോകില്ല.
 • ഭക്തിപൂര്‍വം രഹസ്യങ്ങളെപ്പറ്റി ധ്യാനിച്ചുകൊണ്ട് ഈ പ്രാര്‍ത്ഥന ചൊല്ലുന്നവര്‍ക്ക് ദൗര്‍ഭാഗ്യമോ ദുര്‍മരണമോ സംഭവിക്കുകയില്ല. പാപികള്‍ മാനസാന്തരപ്പെടും, നല്ലവര്‍ സുകൃതത്തില്‍ അഭിവൃദ്ധി പ്രാപിച്ച് നിത്യജീവന്‍ നേടും.
 • ജപമാലയോടു ഭക്തിയുള്ളവര്‍ അന്ത്യകര്‍മ്മങ്ങള്‍ സ്വീകരിക്കാതയോ പാപത്തിലോ മരിക്കുകയില്ല.
 • ജപമാല ചൊല്ലുന്നവര്‍ ജീവിതകാലത്തും മരണനേരത്തും ദൈവത്തിന്റെ പ്രകാശവും പ്രസാദവരത്തിന്റെ പൂര്‍ണ്ണതയും കാണും. പരിശുദ്ധന്മാരുടെ യോഗ്യതയില്‍ പങ്കാളികളാവുകയും ചെയ്യും
 • ജപമാല ഭക്തരെ എത്രയും വേഗം ശുദ്ധീകരണ സ്ഥലത്തുനിന്നും ഞാന്‍ മോചിപ്പിക്കും.
 • അവര്‍ സ്വര്‍ഗത്തില്‍ അനന്തമായ സന്തോഷം അനുഭവിക്കും.
 • ജപമാലയിലൂടെ പ്രാര്‍ത്ഥിക്കുന്നവര്‍ക്ക് ഞാന്‍
  മുഖാന്തിരം എല്ലാ ആവശ്യങ്ങളും സഹായവും ലഭിക്കും.
 • ജപമാല പ്രചരിപ്പിക്കുന്നവര്‍ക്ക് എല്ലാ കൃപകളും ലഭിക്കും.
 • ജപമാലഭക്തര്‍ക്കെല്ലാം ജീവിതത്തിലും മരണത്തിലും സ്വര്‍ഗീയ വിശുദ്ധന്മാരെ സഹോദരരായി ലഭിക്കുമെന്ന് എന്റെ പുത്രനില്‍ നിന്ന് എനിക്ക് വാഗ്ദാനം ലഭിച്ചിട്ടുണ്ട്.
 • വിശ്വസ്തതയോടെ ജപമാല ചൊല്ലുന്നവര്‍ എന്റെ വത്സല പുത്രരും കര്‍ത്താവിന്റെ സഹോദരരുമായിരിക്കും.
 • ജപമാലഭക്തി നിത്യരക്ഷയുടെ അച്ചാരമായിരിക്കും.
  വിശുദ്ധ ഡൊമിനിക്കിനും വന്ദ്യനായ അലനും പരിശുദ്ധ കന്യാമറിയം ഈ വാഗ്ദാനങ്ങള്‍ വെളിപ്പെടുത്തിയിട്ടുണ്ട്.

മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles