കനേഡിയന്‍ വിശുദ്ധരുടെ തിരുശേഷിപ്പ് മോഷണം പോയി

ക്യുബെക്ക് സിറ്റി: ക്യുബെക്ക് സിറ്റിയിലെ നോത്ര് ദാം കത്തീഡ്രലില്‍ നിന്ന് മോഷണം പോയ തിരുശേഷിപ്പുകള്‍ കണ്ടെത്താനുള്ള തീവ്ര ശ്രമത്തിലാണ് അധികാരികള്‍. കഴിഞ്ഞ മാസം 11 ന് രാത്രിയിലാണ് ചിലര്‍ കത്തീഡ്രലിലേക്ക് അതിക്രമിച്ചു കടന്ന് തിരുശേഷിപ്പുകളുമായി കടന്നത്. ആരാണ് മോഷണം നടത്തിയതെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല.

കാവല്‍ക്കാരന്‍ കവാത്ത് നടത്തി കൊണ്ടിരിക്കേ കത്തീഡ്രല്‍ വാതിലില്‍ ശ്ബ്ദം കേട്ട് ഓടി വന്നപ്പോഴേക്കും മോഷ്ടാവ് ഓടിമറഞ്ഞുവെന്ന് മോണ്‍സിഞ്ഞോര്‍ ഡെനിസ് ബെലാങ്ങര്‍ പറഞ്ഞു. കനേഡിയന്‍ വിശുദ്ധരുടെ തിരുശേപ്പുകളും പള്ളിയുടെ ഗിഫ്റ്റ് ഷോപ്പിലെ ചില വസ്തുക്കളും നഷ്ടമായിട്ടുണ്ട്.

സംഭവം നടന്ന ദിവസം സെക്യൂരിറ്റി ക്യാമറ ആരോ കേടാക്കിയതായി കണ്ടെത്തി. വി. ഫ്രന്‍കോയ്‌സ് ഡി ലവല്‍, വി. ആന്‍േ്രഡ ഓഫ് മോണ്‍്ട്രിയാല്‍, വി. മര്‍ഗരീത്ത് ബുര്‍ഷായോസ്, വി. കാത്തേരി തെക്കാക്വിത്ത തുടങ്ങിയവരുടെയും തിരുശേഷിപ്പുകളും നഷ്ടപ്പെട്ട വസ്തുക്കളില്‍ പെടും.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles