മധുരസ്വപ്നം കണ്ടുറങ്ങാന്‍ ബൈബിളില്‍ നിന്നൊരു പ്രാര്‍ത്ഥന
കുട്ടികള്‍ രാത്രി ദുസ്വപ്നങ്ങള്‍ കണ്ട് ഉണരുന്നത് മാതാപിതാക്കളുടെ, പ്രത്യേകിച്ച് അമ്മമാരുടെ സമാധാനം കെടുത്തുന്ന കാര്യമാണ്. പല വിധ കാരണങ്ങളാണ് കുട്ടികള്‍ ദുസ്വപ്നങ്ങള്‍ കാണാന്‍ കാരണമാകുന്നത്.
അടുത്ത തവണ കുട്ടികള്‍ ഉറക്കത്തില്‍ ഞെട്ടിയുണരുമ്പോള്‍ അവര്‍ക്ക് ബൈബിളില്‍ നിന്നുള്ള ഈ പ്രാര്‍ത്ഥന പറഞ്ഞു കൊടുക്കൂ. ദൈവം എപ്പോഴും കൂടെയുണ്ടെന്ന ബോധ്യം അവരുടെ ബോധമനസ്സിലും ഉപബോധമനസ്സുകളിലും വന്നു നിറയാന്‍ ഈ പ്രാര്‍ത്ഥന വളരെയേറെ സഹായകരമാകും.
സുഭാഷിതങ്ങളില്‍ നിന്നുള്ള ഈ പ്രാര്‍ത്ഥന ഉറങ്ങും മുമ്പ് ചൊല്ലാന്‍ നിങ്ങളുടെ കുഞ്ഞിനോട് പറയുക. കുഞ്ഞുങ്ങള്‍ക്ക് മാത്രമല്ല, മുതിര്‍ന്നവര്‍ക്കും ഈ പ്രാര്‍ത്ഥന ചൊല്ലുന്നത് ഗുണകരമായിരിക്കും:
‘നീ കിടക്കുമ്പോള്‍ നീ ഭയപ്പെടേണ്ട. നീ വിശ്രമിക്കുമ്പോള്‍ നിനക്ക് സുഖനിദ്ര ലഭിക്കും’ (സുഭാ. 3 – 24)