പരിശുദ്ധാത്മാവ് വരുന്ന വഴികള്‍
പരിശുദ്ധാത്മാവ് ആദ്യമായി ശ്ലീഹന്മാരുടെ മേല്‍ എഴുന്നള്ളി വന്ന പെന്തക്കുസ്താ തിരുനാള്‍ ആഘോഷിക്കാന്‍ നാം ഒരുങ്ങുകയാണ്. രണ്ടു വിധത്തിലാണ് പ്രധാനമായും പരിശുദ്ധാത്മാവ് നമ്മുടെ മേല്‍ എഴുന്നള്ളി വരുന്നത്.
ആദ്യത്തേത്, വ്യക്തിപരമായ ആവസിക്കലാണ്. അത് യേശുവിന്റെ ഉയിര്‍പ്പിന് ശേഷം നടക്കുന്ന സ്വകാര്യമായ എഴുന്നള്ളി വരവാണ്. ഇതിനെ കുറിച്ച് അപ്പസ്‌തോല പ്രവര്‍ത്തനങ്ങളില്‍ നാം വായിക്കുന്നു. സുവിശേഷത്തിലും അതിനെ കുറിച്ച് വിവരിക്കുന്നുണ്ട്.
‘യേശു അവരുടെ മധ്യേ വന്നു നിന്നു കൊണ്ട് അവരോട് പറഞ്ഞു: നിങ്ങള്‍ക്ക് സമാധാനം. പിതാവ് എന്നെ അയച്ചതു പോലെ ഞാനും നിങ്ങളെ അയക്കുന്നു. അതു പറഞ്ഞിട്ട് അവന്‍ അവരുടെ മേല്‍ നിശ്വസിച്ചു കൊണ്ട് പറഞ്ഞു: പരിശുദ്ധാത്മാവിനെ സ്വീകരിക്കുക.
ഇത് വ്യക്തിപരമായ പരിശുദ്ധാത്മ അനുഭവം പകരുന്ന ആവാസമാണ്. ഈ ആത്മാവ് മുഖേനയാണ് നാം ബ്ബാ പിതാവേ എന്ന് വിളിക്കുന്നതെന്ന് പൗലോസ് റോമാക്കാര്‍ക്കുള്ള ലേഖനത്തില്‍ പറയുന്നുണ്ട്.
രണ്ടാമതായി, നമ്മെ ഐക്യപ്പെടുത്തുന്ന ശക്തിയായി പരിശുദ്ധാത്മാവ് എല്ലാവരുടെയും മേല്‍ എഴുന്നള്ളി വരുന്നു. ഇതാണ് പെന്തക്കുസ്താ ദിവസം സെഹിയോന്‍ ഊട്ടുശാലയില്‍ സംഭവിച്ചത്. അവരെല്ലാവരും പ്രാര്‍ത്ഥിച്ചു കൊണ്ടിരിക്കെ, കൊടുങ്കാറ്റടിക്കുന്നതു പോലെ ഒരു സ്വരം ആകാശത്തു നിന്നുണ്ടായി. അത് അവര്‍ നിന്നിരുന്ന വീട് മുഴുവന്‍ നിറഞ്ഞു. അഗ്‌നി നാവു പോലെ അത് അവരുടെ മേല്‍ വന്ന് ആവസിച്ചു.
അപ്പോള്‍ അവര്‍ക്കിടയില്‍ ഐക്യം സംഭവിക്കുന്നു. അവര്‍ വിവിധ ഭാഷയില്‍ സംസാരിക്കുന്നു. വ്യത്യാസങ്ങള്‍ ഇല്ലാതാകുന്നു. അവര്‍ ഒന്നാകുന്നു. ഇത് പരിശുദ്ധാത്മാവിന്റെ പ്രവര്‍ത്തിയാണ്.
നമുക്ക് പ്രാര്‍ത്ഥിച്ചു കൊണ്ടും നമ്മെ തന്നെ ശുദ്ധീകരിച്ചു കൊണ്ടും ഈ പെന്തക്കുസ്താ തിരുനാളിന് ഒരുങ്ങാം. പരിശുദ്ധാത്മാവിനെ സ്‌നേഹത്തോടും യോഗ്യതയോടും സ്വീകരിക്കാം.