കേന്ദ്രഭരണം ഹിറ്റ്‌ലറുടെ ഭരണം പോലെയായിരിക്കുന്നു: ബിഷപ്പ് പോള്‍ ആന്റണി മുല്ലശേരി

കൊല്ലം: കേന്ദ്രസര്‍ക്കാര്‍ ഭരണം ജര്‍മന്‍ സ്വേച്ഛാധിപതിയായിരുന്ന ഹിറ്റ്‌ലറുടെ ഭരണത്തിന് സമാനമായിരിക്കുന്നുവെന്ന് കൊല്ലം രൂപത മെത്രാന്‍ ഡോ. പോള്‍ ആന്റണി മുല്ലശ്ശേരി. കൊല്ലം ചവറ സെന്റ് ജോസഫ് പള്ളിയില്‍ സംഘടിപ്പിച്ച ഭരണഘടനാ സംരക്ഷണ ദിനാചരണ യോഗത്തില്‍ അധ്യക്ഷപ്രസംഗം നടത്തുകയായിരുന്നു, അദ്ദേഹം.

പൗരത്വനിയമഭേദഗതി വഴി നമ്മുടെ രാജ്യത്തിന്റെ സമത്വവും സന്തുലിതാവസ്ഥയും നശിപ്പിക്കുന്ന രീതിയിലാണ് കേന്ദ്ര സര്‍ക്കാരിന്റെ പ്രവര്‍ത്തനം. ജര്‍മന്‍ ഏകാധിപതിയായിരുന്ന അഡോള്‍ഫ് ഹിറ്റ്‌ലര്‍ ഭരണഘടനയെ ചുംബിച്ചാണ് അധികാരത്തിലേറിയത്. പിന്നീടുള്ള ഹിറ്റ്‌ലറുടെ പ്രവര്‍ത്തികളും അനുഭവവും ലോകത്തിന് പാഠമാകണം. ദേശീയപതാക മാറ്റാനാണ് ഇക്കൂട്ടര്‍ ആദ്യം ശ്രമിച്ചത്. ഇനി പൊതുതെരഞ്ഞെടുപ്പ് ഉണ്ടാകുമോയെന്ന് അറിയില്ല. ആര്‍ഷ ഭാരത സംസ്‌കാരം മറന്ന് രാഷ്ട്രീയ അജണ്ട നടപ്പിലാക്കാന്‍ പാര്‍ലമെന്റിലെ മൃഗീയ ഭൂരിപക്ഷമുപയോഗിച്ച് ശ്രമിക്കുകയാണെന്ന് ബിഷപ്പ് പറഞ്ഞു.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles