മന്ദവിശ്വാസം നമ്മുടെ ജീവിതം ശവക്കല്ലറ പോലെ മൂകമാക്കുമെന്ന് മാര്‍പാപ്പാ

വത്തിക്കാന്‍ സിറ്റി: ഹഗ്ഗായ് പ്രവാചകന്റെ പുസ്തകത്തില്‍ തളര്‍ന്നു മടി പിടിച്ച് ഇരിക്കുന്ന ജനങ്ങളെ ഉത്തേജിപ്പിക്കാന്‍ പ്രവാചകന്‍ വഴി കര്‍ത്താവിന്റെ ശ്രമങ്ങളെ കുറിച്ച് ഫ്രാന്‍സിസ് പാപ്പാ വിശദീകരിച്ചു. ദേവാലയം ശത്രുക്കള്‍ നശിപ്പിച്ചു, എന്നിട്ടും വര്‍ഷങ്ങളോളം ഇസ്രായേല്‍ ജനം ഒരു പരിഹാരം ചെയ്യാതെ മടി പിടിച്ചിരുന്നു.

അപ്പോള്‍ ദൈവം തന്റെ ആലയം പുനരുദ്ധരിക്കാന്‍ പ്രവാചകന്മാരെ അയച്ചു. എന്നാല്‍ ജനങ്ങളുടെ ഹൃദയം കയ്പു നിറഞ്ഞതും അധ്വാനിക്കാന്‍ മനസില്ലാത്തതും ആയിരുന്നു. അവര്‍ക്ക് വീണ്ടും ആരംഭിക്കാനുള്ള മനസ്സുണ്ടായിരുന്നില്ല. സമയമായിട്ടില്ല എന്നു പറഞ്ഞു കൊണ്ട് അവര്‍ കാര്യങ്ങള്‍ നീട്ടി നീട്ടി വച്ചു.

മന്ദമായ വിശ്വാസം മൂലം പലരും ഒഴികഴിവുകള്‍ പറഞ്ഞ് ദൈവത്തിലേക്ക് തിരിയുന്നതും മാറ്റി മാറ്റി വയ്ക്കുന്നു എന്ന് ഫ്രാന്‍സിസ് പാപ്പാ പറഞ്ഞു. ഉള്ളു പൊള്ളയായ ക്രിസ്ത്യാനികളായി നാം മാറുന്നു. എന്നാല്‍ ദൈവം ആഗ്രഹിക്കുന്നത് നാം ഇന്നു തന്നെ മാനസാന്തരപ്പെടണം എന്നാണ്’ പാപ്പാ കൂട്ടിച്ചേര്‍ത്തു.

തണുത്തതും മന്ദതയുള്ളതുമായ ആത്മീയത ശവക്കല്ലറയിലെ മൂകത പോലെയാണ്. അവിടെ ജീവനില്ല. പകുതി ക്രിസ്താനികളായി അധപതിച്ചു പോകാതിരിക്കാനുള്ള കൃപയ്ക്കായി ദൈവത്തോട് പ്രാര്‍ത്ഥിക്കാന്‍ പാപ്പാ ആവശ്യപ്പെട്ടു.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles