കൊറോണ ആശുപത്രിയില്‍ മാതാവ് പ്രത്യക്ഷപ്പെട്ടു!
കൊളംബിയയിലെ കൊറോണ വൈറസ് രോഗികളെ പാര്‍പ്പിച്ചിരിക്കുന്ന ആശുപത്രിയില്‍ പരിശുദ്ധ അമ്മ പ്രത്യക്ഷപ്പെട്ടതായി വാര്‍ത്ത. കൊളംബിയയിലെ ബൊഗോട്ടയിലെ ആശുപത്രിയിലാണ് കൊറോണ രോഗികള്‍ക്ക് മാതാവ് പ്രത്യക്ഷയായത്. കൊളംബിയന്‍ ടെലിവിഷന്‍ പരിപാടിയായ പ്രിമര്‍ ഇംപാക്തോയിലാണ് ഈ വാര്‍ത്ത സംപ്രേക്ഷണം ചെയ്തത്.
മാതാവിന്റെ രൂപം ചിത്രങ്ങളില്‍ പതിഞ്ഞിട്ടുണ്ട്. ചാപ്പലിലും ഇടനാഴിയിലുമാണ് മാതാവിന്റെ രൂപം പതിഞ്ഞിരിക്കുന്നത്. ചിത്രങ്ങളെടുത്തത് അതേ ആശുപത്രിയിലെ ഡോക്ടറാണ്.
നൈറ്റ് ഷിഫ്റ്റ് കഴിഞ്ഞു മടങ്ങാനൊരുങ്ങുമ്പോഴാണ് ഡോ. വില്യം പിന്‍സണ്‍ മാതാവിന്റെ രൂപം ചാപ്പലിലും ആശുപത്രിയുടെ ഇടനാഴിയിലും കണ്ടത്. ഉടനെ അദ്ദേഹം ചിത്രങ്ങള്‍ പകര്‍ത്തുകയായിരുന്നു. അത് കന്യാമറിയമാണെന്ന് തനിക്ക് ഉറപ്പാണെന്ന് വില്യം പറയുന്നു. ഇടനാഴിയില്‍ കാണപ്പെട്ട രൂപം കുറേക്കൂടി വ്യക്തമായിരുന്നു എന്ന് ഡോക്ടര്‍ പറയുന്നു.
വായുവില്‍ ഉയര്‍ന്നു നില്‍ക്കുന്ന രീതിയിലാണ് രൂപം കാണപ്പെട്ടത്. അമ്മയുടെ പാദങ്ങള്‍ നിലത്തു മുട്ടുന്നില്ലായിരുന്നു. ഡോക്ടര്‍ സാക്ഷ്യപ്പെടുത്തി.
‘അമ്മ കരയുന്നതു കൊണ്ട് നാം കരയുന്നു. കോവിഡ് നിറഞ്ഞ ഈ ലോകത്തെ അമ്മ സന്ദര്‍ശിക്കുകയാണ്. അത് അമ്മയെ വല്ലാതെ വേദനിപ്പിക്കുന്നു. സ്‌നേഹമയിയാണല്ലോ അമ്മ’ കസിത്താ ഡി ല് വിര്‍ജന്‍ ഡയറക്ടര്‍ മരിയ ഫ്രാന്‍സിയ പറഞ്ഞു.