മാ​​ർ ജോ​​സ​​ഫ് പ​​വ്വ​​ത്തി​​ലി​​ന് ഇന്ന് ഡോക്ടറേറ്റ് സമര്‍പ്പിക്കും

കോ​​ട്ട​​യം: ച​​ങ്ങ​​നാ​​ശേ​​രി അ​​തി​​രൂ​​പ​​ത​​യു​​ടെ മു​​ൻ ആ​​ർ​​ച്ച്ബി​​ഷ​​പ് മാ​​ർ ജോ​​സ​​ഫ് പ​​വ്വ​​ത്തി​​ലി​​ന് വ​​ട​​വാ​​തൂ​​ർ പൗ​​ര​​സ്ത്യ​​ വി​​ദ്യാ​​പീ​​ഠം ഇന്ന് ആഗസ്റ്റ് 15 ന് ഡോക്ടറേറ്റ് നല്‍കി ആദരിക്കും.

ദൈ​​വ​​ശാ​​സ്ത്ര​​ത്തി​​ന്‍റെ വി​​വി​​ധ മേ​​ഖ​​ല​​ക​​ളി​​ലു​​ള്ള മൗ​​ലി​​ക​​വും സ​​മ​​ഗ്ര​​വു​​മാ​​യ സം​​ഭാ​​വ​​ന​​ക​​ളാ​​ണ് മാ​​ർ ജോ​​സ​​ഫ് പ​​വ്വ​​ത്തി​​ലി​​നെ ഉ​​ന്ന​​ത ബി​​രു​​ദ​​ത്തി​​ന് അ​​ർ​​ഹ​​നാ​​ക്കി​​യ​​ത്. സ​​ഭാ​​ വി​​ജ്ഞാ​​നീ​​യം, ആ​​രാ​​ധ​​ന​​ക്ര​​മം, എ​​ക്യു​​മെ​​നി​​സം തു​​ട​​ങ്ങി​​യ ദൈ​​വ​​ശാ​​സ്ത്ര ​​മേ​​ഖ​​ല​​ക​​ളി​​ൽ മാ​​ർ പ​​വ്വ​​ത്തി​​ലി​​ന്‍റെ സം​​ഭാ​​വ​​ന​​ക​​ൾ സ​​വി​​ശേ​​ഷ ശ്ര​​ദ്ധ ആ​​ക​​ർ​​ഷി​​ക്കു​​ന്നു. സി​​ബി​​സി​​ഐ പ്ര​​സി​​ഡ​​ന്‍റ് പ​​ദ​​വി വ​​ഹി​​ച്ച കാ​​ല​​ഘ​​ട്ട​​ത്തി​​ൽ തി​​രു​​സ​​ഭ വ്യ​​ക്തി​​സ​​ഭ​​ക​​ളു​​ടെ കൂ​​ട്ടാ​​യ്മ​​യാ​​ണെ​​ന്ന ചി​​ന്ത ഭാ​​ര​​ത​​സ​​ഭ​​യി​​ൽ സ​​ജീ​​വ​​മാ​​ക്കു​​ന്ന​​തി​​ൽ അ​​ദ്ദേ​​ഹം വ​​ലി​​യ പ​​ങ്കു വ​​ഹി​​ച്ചു. ല​​ത്തീ​​ൻ, സീ​​റോ മ​​ല​​ബാ​​ർ, സീ​​റോ മ​​ല​​ങ്ക​​ര സ​​ഭ​​ക​​ൾ ത​​മ്മി​​ലു​​ള്ള പ​​ര​​സ്പ​​ര സ​​ഹ​​വ​​ർ​​ത്തി​​ത്വ​​ത്തി​​നും കൂ​​ട്ടാ​​യ പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ൾ​​ക്കും അ​​ത് ന​​വ​​മാ​​യ ഉൗ​​ർ​​ജം പ​​ക​​ർന്ന​​താ​​യി റ​​വ.​​ ഡോ. ആ​​ൻ​​ഡ്രൂ​​സ് മേ​​ക്കാ​​ട്ടു​​കു​​ന്നേ​​ൽ പ​​റ​​ഞ്ഞു.

ഉ​​ച്ച​​ക​​ഴി​​ഞ്ഞ് 2.30ന് ​​വ​​ട​​വാ​​തൂ​​ർ സെ​​ന്‍റ് തോ​​മ​​സ് അ​​പ്പ​​സ്തോ​​ലി​​ക് സെ​​മി​​നാ​​രി​​യി​​ൽ ന​​ട​​ക്കു​​ന്ന സ​​മ്മേ​​ള​​ന​​ത്തി​​ൽ സീ​​റോ മ​​ല​​ബാ​​ർ സ​​ഭാ മേ​​ജ​​ർ ആ​​ർ​​ച്ച്ബി​​ഷ​​പ്പും പൗ​​ര​​സ്ത്യ ​​വി​​ദ്യാ​​പീ​​ഠം ചാ​​ൻ​​സ​​ല​​റു​​മാ​​യ ക​​ർ​​ദി​​നാ​​ൾ മാ​​ർ ജോ​​ർ​​ജ് ആ​​ല​​ഞ്ചേ​​രി ഓ​​ണ​​റ​​റി ഡോ​​ക്‌​ട​​റേ​​റ്റ് പ്ര​​ഖ്യാ​​പ​​നം ന​​ട​​ത്തും. സി​ബി​സി​ഐ പ്ര​​സി​​ഡ​​ന്‍റും മും​​ബൈ ആ​​ർ​​ച്ച്ബി​​ഷ​​പ്പു​​മാ​​യ ക​​ർ​​ദി​​നാ​​ൾ ഡോ. ​​ഓ​​സ്‌​വാ​​ൾ​​ഡ് ഗ്രേ​​ഷ്യ​​സ് ഡോ​​ക്ട​​റേ​​റ്റ് സ​​മ്മാ​​നി​​ക്കും.

പൗ​​ര​​സ്ത്യ​​ വി​​ദ്യാ​​പീ​​ഠം വൈ​​സ് ചാ​​ൻ​​സല​​റും ച​​ങ്ങ​​നാ​​ശേ​​രി ആ​​ർ​​ച്ച്ബി​​ഷ​​പ്പു​​മാ​​യ മാ​​ർ ജോ​​സ​​ഫ് പെ​​രു​​ന്തോ​​ട്ടം, ആ​​ർ​​ച്ച്ബി​​ഷ​​പ് തോ​​മ​​സ് മാ​​ർ കൂ​​റി​​ലോ​​സ്, തോ​​മ​​സ് മാ​​ർ തി​​മോ​​ത്തി​​യോ​​സ്, യൂ​​ഹ​​ാനോ​​ൻ മാ​​ർ ദി​​യോ​​സ്കോ​​റ​​സ്, ജോ​​സ​​ഫ് മാ​​ർ ബ​​ർ​​ണ​​ബാ​​സ്, റ​​വ.​​ഡോ. തോ​​മ​​സ് കെ. ​​ഉ​​മ്മ​​ൻ, ഉ​​മ്മ​​ൻ ചാ​​ണ്ടി എം​​എ​​ൽ​​എ, എം​​ജി യൂ​​ണി​​വേ​​ഴ്സി​​റ്റി വൈ​​സ് ചാ​​ൻ​​സ​ല​​ർ ഡോ. ​​സാ​​ബു തോ​​മ​​സ്, സെ​​ന്‍റ് തോ​​മ​​സ് അ​​പ്പ​​സ്തോ​​ലി​​ക് സെ​​മി​​നാ​​രി റെ​​ക്ട​​ർ റ​​വ.​​ഡോ. ജോ​​യി ഐ​​നി​​യാ​​ട​​ൻ, ദീ​​പി​​ക ചീ​​ഫ് എ​​ഡി​​റ്റ​​ർ ഫാ. ​​ബോ​​ബി അ​​ല​​ക്സ് മ​​ണ്ണം​​പ്ലാ​​ക്ക​​ൽ, പ്ര​​ഫ. പി.​​സി. അ​​നി​​യ​​ൻ​​കു​​ഞ്ഞ്, തി​​രു​​ഹൃ​​ദ​​യ സ​​ന്യാ​​സി​​നീ സ​​മൂ​​ഹം സു​​പ്പീ​​രി​​യ​​ർ ജ​​ന​​റ​​ൽ സി​​സ്റ്റ​​ർ അ​​ൽ​​ഫോ​​ൻ​​സ തോ​​ട്ടു​​ങ്ക​​ൽ എ​​ന്നി​​വ​​ർ ആ​​ശം​​സ​​ക​​ള​​ർ​​പ്പി​​ക്കും. പൗ​​ര​​സ്ത്യ​​ വി​​ദ്യാ​​പീ​​ഠം പ്ര​​സി​​ഡ​​ന്‍റ് റ​​വ.​​ഡോ. ആ​​ൻ​​ഡ്രൂ​​സ് മേ​​ക്കാ​​ട്ടു​​കു​​ന്നേ​​ൽ സ്വാ​​ഗ​​ത​​വും റ​​വ.​​ഡോ. ജ​​യിം​​സ് ത​​ല​​ച്ചെ​​ല്ലൂ​​ർ കൃ​​ത​​ജ്ഞ​​ത​​യും പ​​റ​​യും.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles