എനിക്ക് മറിയത്തെ പോലെ ദൈവഹിതത്തോട് ആമ്മേന്‍ പറയാന്‍ സാധിക്കുമോ? (നോമ്പുകാല ചിന്ത)

ബൈബിള്‍ വായന
ലൂക്ക 1: 28 – 31, 38
ദൂതന്‍ അവളുടെ അടുത്തുവന്നു പറഞ്ഞു. ദൈവകൃപ നിറഞ്ഞവളേ! സ്വസ്തി, കര്‍ത്താവ് നിന്നോടുകൂടെ!29 ഈ വചനം കേട്ട് അവള്‍ വളരെ അസ്വസ്ഥയായി; എന്താണ് ഈ അഭിവാദനത്തിന്റെ അര്‍ഥം എന്ന് അവള്‍ ചിന്തിച്ചു. ദൂതന്‍ അവളോടു പറഞ്ഞു: മറിയമേ, നീ ഭയപ്പെടേണ്ടാ; ദൈവസന്നിധിയില്‍ നീ കൃപ കണ്ടെത്തിയിരിക്കുന്നു. നീ ഗര്‍ഭം ധരിച്ച് ഒരു പുത്രനെ പ്രസവിക്കും. നീ അവന് യേശു എന്ന് പേരിടണം. മറിയം പറഞ്ഞു: ഇതാ, കര്‍ത്താവിന്റെ ദാസി! നിന്റെ വാക്ക് എന്നില്‍ നിറവേറട്ടെ!’

ധ്യാനിക്കുക
മാലാഖ പറഞ്ഞതെല്ലാ കേട്ടിട്ടും ആമ്മേന്‍ എന്ന് പ്രത്യുത്തരിക്കുകയാണ് മറിയം ചെയ്തത്. എനിക്ക് മറിയത്തെ പോലെ ദൈവഹിതത്തോട് ആമ്മേന്‍ പറയാന്‍ സാധിക്കുമോ?

മറിയം ആമ്മേന്‍ പറയുകയും, യേശു ഈ ലോകത്തിലേക്ക് വരികയും ചെയ്തു. ദൈവത്തോട് ആമ്മേന്‍ പറയുമ്പോള്‍ യേശു നമ്മുടെ ജീവിതത്തിലേക്ക് കടന്നു വരും. യേശു എന്റെ ജീവിതത്തില്‍ എന്തു കൊണ്ട് വേണം?

മറിയത്തിന്റെ ജീവിതകേന്ദ്രം യേശുവാണ്. അവള്‍ ചെയ്യുന്നതെല്ലാം യേശുവിന് വേണ്ടിയാണ്. യേശു എന്റെ ജീവിതകേന്ദ്രമാണോ?

പ്രാര്‍ത്ഥിക്കുക
സ്വര്‍ഗീയ പിതാവേ, അങ്ങ് മറിയത്തെ യേശുവിന്റെ മാതാവാകാന്‍ തെരഞ്ഞെടുത്തുവല്ലോ. അവിടുത്തെ വിളിയോട് ഔദാര്യത്തോടെ പ്രതികരിക്കുവാനും മറിയത്തെ പോലെ അങ്ങയോട് ആമ്മേന്‍ പറയാനും എന്നെ സഹായിക്കണമേ. അങ്ങനെ രക്ഷയും ജീവനുമായ ഞാന്‍ യേശുവിനെ ലോകത്തിന് നല്‍കട്ടെ. ആമ്മേന്‍.

എപ്പോഴെങ്കിലും മനസ്സ് തളര്‍ന്നാല്‍ മറിയത്തെ വിളിച്ചപേക്ഷിക്കുക. ഈ ലളിതമായ പ്രാര്‍ത്ഥന ചൊല്ലുക; ‘യേശുവിന്റെ അമ്മയായ മറിയമേ, ഇപ്പോള്‍ എന്റെയും അമ്മയായിരിക്കണമേ.’ ഈ പ്രാര്‍ത്ഥന എന്നെ ഒരിക്കലും നിരാശപ്പെടുത്തിയിട്ടില്ല എന്ന് ഞാന്‍ ഉറപ്പ് പറയുന്നു’
(മദര്‍ തെരേസ)


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles