സമൂഹത്തിന്റെ അനുഗ്രഹം ആണ്‌ സമർപ്പിതർ: കെസിബിസി പ്രൊ ലൈഫ് സമിതി

കെസിബിസി പ്രൊ ലൈഫ് സംസ്ഥാന സമിതിയുടെ പ്രാർത്ഥന  പിന്തുണ ഈ സംഗമത്തിന് ഉറപ്പുനൽകുന്നു. സഭയുടെ  സമൂഹത്തിന്റെ അനുഗ്രഹം ആണ്‌ സമർപ്പിതർ. ഓരോ സന്യാസിനിയും നമ്മുടെ മകൾ/സഹോദരി /അമ്മയാണ്. സന്യാസിനിയെ അവഹേളിക്കുവാൻ  ഒറ്റപ്പെടുത്തുവാൻ കുറ്റപ്പെടുത്തുവാൻ  അനുവദിക്കില്ല.
വിശ്വാസ വിരുദ്ധ പ്രത്യയശാസ്ത്രങ്ങളും  പ്രസ്ഥാനങ്ങളും  സഭാവിരുദ്ധ നിലപാടുകളുമായി ഒരുമിക്കുമ്പോൾ , വിശ്വാസികളുടെ പ്രാർത്ഥന  കൂട്ടായ്‌മ  ജാഗ്രത ആവശ്യം.  സമർപ്പിതരുടെ സേവനം അറിയുന്ന  അനുഭവിക്കുന്ന  വ്യക്തികൾ മുഴുവൻ, ഈ സമൂഹത്തിനുവേണ്ടി  ഒരുമിച്ച് ശബ്ദം ഉയർത്തണം. വിദ്യാഭ്യാസ  ആരോഗ്യ സാമൂഹ്യ   സാംസ്‌കാരിക സാമ്പത്തിക  കാർഷിക മേഖലകളിലെല്ലാം  കേരളത്തിന്‌ വെളിച്ചം നൽകിയ സമർപ്പിതരെ ഇനിയും വേദനിപ്പിക്കുവാൻ ആരെയും അനുവദിക്കുകയില്ല.
 സമർപ്പിതർ  ഈ സമൂഹത്തിന്റെ ശക്തിയും കൃപനിറഞ്ഞ സാന്നിദ്ധ്യം ആണ്‌. വഴിതെറ്റി എത്തിയവരോ, ഇടയ്ക്ക്  വിവിധ കാരണങ്ങളാൽ വഴിപിരിയുന്നവരായോ മുന്നിൽ നിറുത്തി ഇനിയും ലക്ഷകണക്കിന് സമർപ്പിത ജീവിതങ്ങളെ അക്രമിക്കരുത്.
പ്രതികൂല കാലാവസ്ഥയിൽ,  മണ്ണിനോടും കാട്ടുമൃഗങ്ങളോടും ജീവനും ജീവിതവും  പണയം വെച്ച് പോരാടി ജിവിതവിജയം നേടിയവരുടെ മക്കളാണ് സമർപ്പിതർ. അവരുടെ കുടുംബങ്ങൾ ദൈവകൃപയിൽ ആശ്രയിക്കുന്നവരുമാണ്.  സമർപ്പിത ജീവിതത്തെക്കുറിച്ചു കൂടുതൽ മനസിലാക്കുക. അവരെ ആദരിക്കുക, കഴിയില്ലെങ്കിൽ അനാദ രിക്കാതിരിക്കുക. ദൈവവിളിയെ പ്രോത്സാഹപ്പിക്കുക.
 കെസിബിസി പ്രൊ ലൈഫ് സംസ്ഥാന സമിതിക്കുവേണ്ടി,
പ്രസിഡന്റ്‌  സാബു ജോസ്, എറണാകുളം

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles