കെ​സി​ബി​സി സം​സ്ഥാ​ന ബൈ​ബി​ൾ ക​ലോ​ത്സ​വം ആരംഭിച്ചു

കൊ​​​ച്ചി: കെ​​​സി​​​ബി​​​സി ബൈ​​​ബി​​​ൾ ക​​​മ്മീ​​​ഷ​​​ൻ സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന സം​​​സ്ഥാ​​​ന​​​ത​​​ല ബൈ​​​ബി​​​ൾ ക​​​ലോ​​​ത്സ​​​വ​​​ത്തി​​​നു ക​​​ലൂ​​​ർ റി​​​ന്യൂ​​​വ​​​ൽ സെ​​​ന്‍റ​​​റി​​​ൽ തു​​​ട​​​ക്ക​​​മാ​​​യി. എ​​​റ​​​ണാ​​​കു​​​ളം-​​അ​​​ങ്ക​​​മാ​​​ലി അ​​​തി​​​രൂ​​​പ​​​ത​​​യു​​​ടെ ആ​​​തി​​​ഥേ​​​യ​​​ത്വ​​​ത്തി​​​ൽ ന​​​ട​​​ക്കു​​​ന്ന ര​​​ണ്ടു ദി​​​വ​​​സ​​​ത്തെ ക​​​ലോ​​​ത്സ​​​വം ഖ​​​ര​​​ക്പു​​​ർ രൂ​​​പ​​​ത​​​യു​​​ടെ മു​​​ൻ അ​​​ധ്യ​​​ക്ഷ​​​ൻ ബി​​​ഷ​​​പ് മാ​​​ർ ഡൊ​​​മി​​​നി​​​ക് കോ​​​ക്കാ​​​ട്ട് ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു. കെ​​​സി​​​ബി​​​സി ഡെ​​​പ്യൂ​​​ട്ടി സെ​​​ക്ര​​​ട്ട​​​റി റ​​​വ.​ ഡോ. ​​വ​​​ർ​​​ഗീ​​​സ് വ​​​ള്ളി​​​ക്കാ​​​ട്ട് പ​​​താ​​​ക ഉ​​​യ​​​ർ​​​ത്തി ബൈ​​​ബി​​​ൾ പ്ര​​​തി​​​ഷ്ഠ ന​​​ട​​​ത്തി.

സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ ബൈ​​​ബി​​​ൾ ക​​​മ്മീ​​​ഷ​​​ൻ സെ​​​ക്ര​​​ട്ട​​​റി റ​​​വ.​ ഡോ. ​​ജോ​​​ണ്‍​സ​​​ണ്‍ പു​​​തു​​​ശേ​​​രി അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു. എ​​​റ​​​ണാ​​​കു​​​ളം-​​​അ​​​ങ്ക​​​മാ​​​ലി അ​​​തി​​​രൂ​​​പ​​​ത ബൈ​​​ബി​​​ൾ അപ്പോസ്ത​​​ലേ​​​റ്റ് ഡ​​​യ​​​റ​​​ക്ട​​​ർ ഫാ. ​​​ജോ​​​സ​​​ഫ് താ​​​മ​​​ര​​​വെ​​​ളി, റി​​​ന്യൂ​​​വ​​​ൽ സെ​​​ന്‍റ​​​ർ ഡ​​​യ​​​റ​​​ക്ട​​​ർ ഫാ. ​​​ആ​​​ന്‍റ​​​ണി ഇ​​​ര​​​വി​​​മം​​​ഗ​​​ലം, ബൈ​​​ബി​​​ൾ ക​​​ലോ​​​ത്സ​​​വം ജ​​​ന​​​റ​​​ൽ കോ- ​​​ഓ​​​ർ​​​ഡി​​​നേ​​​റ്റ​​​ർ ആ​​​ന്‍റ​​​ണി പാ​​​ലി​​​മ​​​റ്റം എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു. ചി​​​ത്ര​​​ര​​​ച​​​ന, മാ​​​ർ​​​ഗം​​​ക​​​ളി, നാ​​​ടോ​​​ടി​​​നൃ​​​ത്തം, ക​​​ഥാ​​​പ്ര​​​സം​​​ഗം, ശാ​​​സ്ത്രീ​​​യ​​​സം​​​ഗീ​​​തം, ബൈ​​​ബി​​​ൾ ക്വി​​​സ്, ല​​​ളി​​​ത​​​ഗാ​​​നം എ​​​ന്നീ ഇ​​​ന​​​ങ്ങ​​​ളി​​​ൽ ഇ​​​ന്ന​​​ലെ മ​​​ത്സ​​​ര​​​ങ്ങ​​​ൾ ന​​​ട​​​ന്നു.

നാ​​​ട​​​കം, തെ​​​രു​​​വു​​​നാ​​​ട​​​കം, സ​​​ങ്കീ​​​ർ​​​ത്ത​​​നാ​​​ലാ​​​പ​​​നം, പ്ര​​​സം​​​ഗം, ല​​​ളി​​​ത​​​ഗാ​​​നം എ​​​ന്നീ ഇ​​​ന​​​ങ്ങ​​​ളി​​​ലാ​​​ണ് ഇ​​​ന്നു മ​​​ത്സ​​​ര​​​ങ്ങ​​​ൾ. വൈ​​​കു​​​ന്നേ​​​രം നാ​​​ലി​​​ന് സ​​​മാ​​​പ​​​ന​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ എ​​​റ​​​ണാ​​​കു​​​ളം-​​​അ​​​ങ്ക​​​മാ​​​ലി അ​​​തി​​​രൂ​​​പ​​​ത മെ​​​ത്രാ​​​പ്പോ​​​ലീ​​​ത്ത​​​ൻ വി​​​കാ​​​രി ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് മാ​​​ർ ആ​​​ന്‍റ​​​ണി ക​​​രി​​​യി​​​ൽ മു​​​ഖ്യാ​​​തി​​​ഥി​​​യാ​​​കും. ബൈ​​​ബി​​​ൾ ക​​​മ്മീ​​​ഷ​​​ൻ സം​​​ഘ​​​ടി​​​പ്പി​​​ച്ച അ​​​ഖി​​​ല​​​കേ​​​ര​​​ള സാ​​​ഹി​​​ത്യ​​​ര​​​ച​​​നാ മ​​​ത്സ​​​ര​​​വി​​​ജ​​​യി​​​ക​​​ൾ​​​ക്കു​​​ള്ള സ​​​മ്മാ​​​ന​​​ങ്ങ​​​ളും സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ ന​​​ൽ​​​കും

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles