പരിശുദ്ധ ത്രിത്വത്തോടൊപ്പമുള്ള യൗസേപ്പിതാവിൻ്റെ ചിത്രം

പരിശുദ്ധ ത്രിത്വത്തോടൊപ്പമുള്ള യൗസേപ്പിതാവിൻ്റെ ചിത്രമാണ് ഇന്നത്തെ ജോസഫ് ചിന്തയുടെ ആധാരം. പതിനെട്ടാം നൂറ്റാണ്ടിൽ ഏകദേശം 1727-ാം ആണ്ടിൽ ഇറ്റാലിയൻ ചിത്രകാരനായ ജൊവാന്നി അന്തോനിയോ പെല്ലെഗ്രീനി വരച്ച ഓയിൽ പെയിൻ്റിങ്ങാണ് The Holy Trinity with Saints Joseph and Francesco di Paola.

ഈ ചിത്രത്തിൽ പരിശുദ്ധ ത്രിത്വത്തെ പരമ്പരാഗത പാശ്ചാത്യ ചിന്താധാര പോലെ ചിത്രീകരിച്ചിരിക്കുന്നു, പുത്രൻ കുരിശുമായി പിതാവായ ദൈവത്തിൻ്റെ വലതുഭാഗത്ത് ഉപവിഷ്ടനായിരിക്കുന്നു. പരിശുദ്ധാത്മാവിനു ഒരു പ്രാവിൻ്റെ രൂപത്തിൽ പിതാവിൻ്റെയും പുത്രൻ്റെയും ഇടയിൽ സ്ഥാനം നൽകിയിരിക്കുന്നു. പരിശുദ്ധ കന്യകാമറിയത്തിനോ ഉണ്ണീശോയ്ക്കോ ഈ ചിത്രത്തിൽ സ്ഥാനമില്ല. ഫ്രാഞ്ചെസ്കോ ദി പൗള എന്ന വിശുദ്ധൻ മുട്ടുകുത്തി നിന്നു പരിശുദ്ധ ത്രിത്വത്തെ ആരാധിക്കുമ്പോൾ യൗസേപ്പിതാവിനെ സ്വർഗ്ഗീയ പിതാവിൻ്റെ സാദൃശ്യത്തിൽ ഭൂമിയിലെ വളർത്തു പിതാവായി ചിത്രീകരിച്ചിരിക്കുന്നു.

സ്വർഗ്ഗീയ പിതാവിൻ്റെ ഭൂമിയിലെ പ്രതിനിധിയായി യൗസേപ്പിനെ ഈ ചിത്രത്തിൽ ചിത്രീകരിക്കുമ്പോൾ ഉണ്ണീശോയുടെ ഭൂമിയിലെ കാവൽക്കാരൻ എന്നതിനപ്പുറം സ്വർഗ്ഗത്തിലെ ശക്തനും വിശ്വസ്തനുമായ ഒരു മദ്ധ്യസ്ഥനായി അന്തോനിയോ വരച്ചിരിക്കുന്നു.

പരിശുദ്ധ ത്രിത്വത്തോടുള്ള യൗസേപ്പിതാവിൻ്റെ ബന്ധത്തെയും ഇതു വരച്ചുകാട്ടുന്നു. യൗസേപ്പ് ദൈവ പിതാവിൻ്റെ പ്രതിനിധിയും ദൈവപുത്രൻ്റെ വളർത്തു പിതാവും പരിശുദ്ധാത്മാവിൻ്റെ സ്നേഹിതനുമാണ്. ഈ ശക്തനായ മദ്ധ്യസ്ഥനെ നമുക്കും മറക്കാതിരിക്കാം..

~ ഫാ. ജയ്സൺ കുന്നേൽ mcbs ~


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles