ഒരു മാര്‍പാപ്പാ ആദ്യമായി യഹൂദദേവാലയത്തില്‍ കാലുകുത്തിയിട്ട് 35 വര്‍ഷം തികഞ്ഞു.

ചരിത്രത്തിലാദ്യമായി ഒരു മാര്‍പാപ്പാ ഒരു യഹൂദപ്പളളിയില്‍ കാലുകുത്തിയ സുദിനത്തിന് മുപ്പത്തിയഞ്ചു വര്‍ഷം തികഞ്ഞു. 1986 ഏപ്രില്‍ 13നായിരുന്നു ചരിത്രത്തില്‍ ആദ്യമായി പത്രോസിന്റെ പിന്‍ഗാമി ഒരു യഹൂദപ്പളളിയില്‍ കാലുകുത്തുന്നത്. റോമിലെ ടൈബര്‍നദി കടന്ന് യൂറോപ്പിലെ ഏറ്റവും പഴക്കമുള്ള യഹൂദ സമൂഹത്തിന്റെ മഹാദേവാലയം (tempio maggiore) സന്ദര്‍ശിച്ച് അവിടെ സമ്മേളിച്ച യഹൂദ സഹോദരങ്ങള്‍ക്കൊപ്പം പ്രാര്‍ത്ഥനയില്‍ ചിലവഴിക്കുകയും സാഹോദര്യം പങ്കുവയ്ക്കുകയും ചെയ്തത് അന്നത്തെ മാര്‍പാപ്പയായിരിന്ന വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ ആയിരുന്നു.

രണ്ടു പുരാതന വിശ്വാസ സമൂഹങ്ങളുടെ തുല്യാന്തസ്സും കൂട്ടായ്മയും പ്രതിഫലിപ്പിക്കുന്ന വിധത്തില്‍ സായാഹ്ന പ്രാര്‍ത്ഥന നടന്നപ്പോള്‍ സങ്കീര്‍ത്തനാലാപനത്തിന് പാപ്പ നേതൃത്വം നല്കി. തന്റെ പ്രഭാഷണത്തില്‍ രണ്ടാം വത്തിക്കാന്‍ സൂനഹദോസിന്റെ പഠനങ്ങളും, മുന്‍ഗാമിയായ പോള്‍ ആറാമന്‍ പാപ്പായുടെ ചിന്തകളും, വിവിധ മതങ്ങളെ സംബന്ധിച്ചുള്ള പ്രമാണരേഖയേയും (Notsrae Aetate) കുറിച്ചു വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പാ സംസാരിച്ചു. തിരുവെഴുത്തുകളില്‍ പുതിയ നിയമം പഴയതിന്റെ പൂര്‍ത്തീകരണമാണെന്ന സംജ്ഞയില്‍ ഇരു സമൂഹങ്ങളിലെയും അംഗങ്ങള്‍ സഹോദരങ്ങളും, ഹെബ്രായ മതസ്ഥര്‍ ക്രൈസ്തവരുടെ മൂത്തസഹോദരങ്ങളാണെന്നും പ്രഭാഷണത്തില്‍ പാപ്പാ പ്രസ്താവിച്ചു.

എല്ലാവിധത്തിലുള്ള യഹൂദ വിദ്വേഷവും പീഡനങ്ങളും, യഹൂദ വിദ്വേഷം വളര്‍ത്തിയേക്കാവുന്ന പ്രകടനങ്ങളേയും ഈ വേദിയില്‍ തന്നിലൂടെ സഭ ആവര്‍ത്തിച്ച് അപലപിക്കുകയാണെന്ന് അന്നു പാപ്പ പ്രസ്താവിച്ചു. ഈ സാഹോദര്യബന്ധം കാലക്രമത്തില്‍ ഊട്ടിയുറപ്പിക്കുന്ന വിധത്തില്‍ പിന്‍ഗാമികളായ ബെനഡിക്ട് പാപ്പയും ഫ്രാന്‍സിസ് പാപ്പയും റോമിലെ യഹൂദ സമൂഹത്തെ ഒരിക്കലെങ്കിലും സന്ദര്‍ശിക്കുകയും പരസ്പരം ആശംസകള്‍ അര്‍പ്പിക്കുകയും ആദരവു പ്രകടിപ്പിക്കുകയും ചെയ്തുവരുന്നുണ്ട്. കത്തോലിക്കയഹൂദ മതസൗഹാര്‍ദ്ദത്തിന്റെ പാതയിലെ പുതിയ അധ്യായമായിരുന്നു സന്ദര്‍ശനമെന്ന് ഇക്കഴിഞ്ഞ ദിവസം പുറത്തിറക്കിയ പ്രസ്താവനയില്‍ വത്തിക്കാന്‍ വ്യക്തമാക്കിയിരിന്നു.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles