ഇനി… കുരിശു പൂക്കുന്ന കാലം

വിശുദ്ധിയുടെ വീണ്ടെടുപ്പുകാലം – Day 3

കാൽവരിയിലെ ക്രിസ്തുവിൻ്റെ സഹനങ്ങൾ ലോകത്തിന്‌ അനുഗ്രഹമായതു പോലെ….
ചില സഹനങ്ങൾ പൊട്ടി മുളച്ചല്ലേ
അനുഗ്രഹത്തിൻ്റെ വൃക്ഷങ്ങൾ നമ്മുടെ ജീവിതത്തിൽ ഫലം ചൂടിയത്…..?

മനുഷ്യർ ചെയ്തു കൂട്ടുന്ന പാപങ്ങളെ പ്രതി
ഭൂമിയിലെ സകല കുരിശുകളിലും
ക്രിസ്തുവിൻ്റെ രക്തം ഇപ്പോഴും ഒഴുകികൊണ്ടിരിക്കുന്നു.

അവിടുത്തെ മുറിവുകൾ ഉണങ്ങുന്നില്ല.
നിരപരാധികളും നിരാലംബരും പീഡിപ്പിക്കപ്പെടുന്നിടത്ത്….,
ആ തിരുമുറിവുകളിൽ നിന്നും
രക്തവും കണ്ണീരും ഒഴുകുകയാണ്.
മനുഷ്യനെ മുറിപ്പെടുത്തുമ്പോൾ…..
മുറിവേൽക്കുന്നത് ദൈവത്തിന് എന്ന് സാരം.

കൂരമ്പുകൾക്കു സമാനമായ
എൻ്റെ ചില മൗനങ്ങൾ…..,
ചാട്ടുളി പോലെ എൻ്റെ വാക്കുകൾ…,
എത്ര മനസ്സുകൾ ഇതിനകം
മുറിവേറ്റുവോ ആവോ…? ഒപ്പം ദൈവവും .

മനുഷ്യപുത്രൻ്റെ രക്തം വാർന്ന കുരിശ്
ആകാശങ്ങൾക്കുയരെ ……..
വിശുദ്ധാത്മാമാക്കളുടെ കുന്നിൻ ചെരുവിൽ
ഒരു മരമായി വളർന്നു…..
സ്നേഹം തളിർക്കുന്നു…..
ഇനി കുരിശുമരം പൂക്കുന്ന കാലം….

ഏതു മുറിവും സഹിച്ചു കൊണ്ട്….
ഏതപമാനവും സഹിച്ചു കൊണ്ട് ….
ചിലപ്പാൾ ഒരിക്കലും തിരിച്ചു കിട്ടില്ലെന്നറിഞ്ഞു കൊണ്ട് …..
നീ സ്നേഹിക്കുമ്പോൾ …
നിൻ്റെ കുരിശിൻ്റെ പിന്നാമ്പുറത്ത്….
തോളോട് തോൾ ചേർന്ന് …..
ക്രിസ്തു ഉണ്ട് എന്ന് തിരിച്ചറിയുക.

വിശുദ്ധാത്മാക്കളുടെ കുന്നിൻ ചെരുവിലെ ഒരു തൈമരമാവാൻ അവൻ നിന്നെ
ചേർത്തു നിർത്തും.

“ദൈവത്തോട് ചേർന്നു നിൽക്കുവിൻ;
അവിടുന്ന് നിങ്ങളോടും ചേർന്നു നിൽക്കും.”
( യാക്കോബ് 4 : 8 )

“വിദൂരക്കാഴ്ച്ച കാണാൻ ദൈവമേ ഞാൻ ആഗ്രഹിക്കുന്നില്ല.
ഒരുപടി മാത്രം മതി എനിക്ക്.
‘ഇന്ന് ‘ എന്ന പടി കടന്ന് നിന്നിലെത്തുവോളം
എൻ്റെ സഹന വേളകളിൽ….,
എൻ്റെ കുരിശിൻ്റെ പിന്നാമ്പുറത്ത് നീയുണ്ടന്ന് എന്നെ ഓർമ്മിപ്പിക്കണമെ.
നിൻ്റെ ആശ്വാസം എത്തുംവരെ
നിന്നിൽ മാത്രം ശരണംവച്ച് തിന്മയെ ചെറുത്തു ജീവിക്കുവാൻ എന്നെ അനുഗ്രഹിക്കണമേ… ”

~ Jincy santhosh ~


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles