നിറമിഴികളോടെ സക്രാരിയുടെ സ്വച്ഛതയില്‍…

ദൈവം മോശയെ വിളിക്കുന്നത് വിജനതയുടെ മരുഭൂമിയിൽ വച്ചാണ്.

” അവൻ മരുഭൂമിയുടെ മറുഭാഗത്തേയ്ക്ക് ആടുകളെ നയിക്കവേ ദൈവത്തിൻ്റെ ദൂതൻ പ്രത്യക്ഷപ്പെട്ടു.” ( പുറപ്പാട് 3: 2 )

മരുഭൂമിയുടെ മറുഭാഗത്തേയ്ക്ക്അടുക്കുന്തോറും മനുഷ്യരുടെ പുലമ്പലുകളുടെ തീവ്രത
കുറയുകയും ദൈവസാന്നിധ്യ സ്വച്ഛതയുടെ മൂർച്ച കൂടുകയും ചെയ്യും.

ദൈവസാന്നിധ്യത്തിൻ്റെ തുരുത്തുകൾ
സ്വച്ഛതയുടെ തീരങ്ങളാണെന്ന് തിരിച്ചറിയുക.

ലോകത്തിൻ്റെ ശബ്ദങ്ങളെ ഉപേക്ഷിക്കുമ്പോൾ ….,
മറ്റുള്ളവരാൽ അംഗീകരിക്കപ്പെടണം
എന്ന ആശ വെടിഞ്ഞ്,
ദൈവം എന്നെ അറിഞ്ഞാൽ മതിയെന്ന്
ആഗ്രഹിക്കുമ്പോൾ …..

സ്വകാര്യതയിൽ ക്രിസ്തുവിനോടൊത്തായിരിക്കുന്ന വേളകളിൽ ഏകാന്തത നിന്നെ നോവിക്കുന്നില്ലെങ്കിൽ ….
നിൻ്റെ സ്വച്ഛത ആരാധനയാകുന്നു.

അസ്വസ്ഥതകളുടെ ആഴക്കടലുകൾ ശാന്തമാവാൻ….,
വീർപ്പുമുട്ടലിൻ്റെ വിങ്ങലുകൾ
സമാധാനത്തിൻ്റെ നിശ്വാസങ്ങളാവാൻ…
അൽപ്പം കൂടി ശാന്തത ലഭിച്ചിരുന്നുവെങ്കിൽ
എത്രയോ ധന്യമായേനേ ജന്മങ്ങൾ .

~ Jincy Santhosh ~


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles