ഇന്ത്യന്‍ കാത്തലിക്ക് യൂത്ത് മൂവ്‌മെന്റിന് വനിതാ സാരഥി, മലയാളി സെക്രട്ടറി

കൊല്‍ക്കൊത്ത: ഇന്ത്യന്‍ കാത്തലിക്ക് യൂത്ത് മൂവ്‌മെന്റിനെ (ICYM) ഇനി ഒരു സ്ത്രീ നയിക്കും. മഹാരാഷ്ട്രയില്‍ നിന്നുള്ള 20 കാരി ജ്യോത്സ്‌ന ഡി സൂസയാണ് യുവജന സംഘടനയുടെ നയിക്കാന്‍ നിയുക്തയായിരിക്കുന്നത്.

മുംബൈയിലെ വില്‍സണ്‍ കോളജില്‍ അക്കൗണ്ടിംഗ് ആന്‍ഡ് ഫിനാന്‍സ് ബാച്ചിലറാണ് ജ്യോത്സ്‌ന. കോണ്‍ഫറന്‍സ് ഓഫ് കാത്തലിക്ക് ബിഷപ്പ്‌സ് ഓഫ് ഇന്ത്യയുടെ യുവജന വിഭാഗമായ ഐസിവൈഎമ്മിന്റെ രണ്ടാം വനിതാ സാരഥിയാണ് അവര്‍.

ഫെബ്രുവരി 9 ന് നടന്ന സംഘടനയുടെ വാര്‍ഷിക സമ്മേളനത്തിലാണ് ജ്യോത്സ്‌നയും മറ്റ് ഭാരവാഹികളും തെരഞ്ഞെടുക്കപ്പെട്ടത്. ഇന്ത്യയിലെ 12 പ്രവശ്യകളെ പ്രതിനിധീകരിച്ച് 62 ഡെലഗേറ്റുകള്‍ സന്നിഹിതരായിരുന്നു.

ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത് മലയാളിയായ ആന്റണി ജൂഡിയാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles