പരിശുദ്ധാത്മാവിനോടുള്ള ജപം

സ്രഷ്ടാവായ പരിശുദ്ധ ആത്മാവേ! എഴുന്നള്ളിവരിക. അങ്ങേ ദാസരുടെ ബോധങ്ങളെ സന്ദർശിക്കുക, അങ്ങുന്ന് സൃഷ്ടിച്ച ഹൃദയങ്ങളെ അങ്ങേ ഉന്നതമായ പ്രസാദവരത്താൽ പൂരിപ്പിക്കണമേ.

അങ്ങ് ആശ്വാസ പ്രദനും ഉന്നതനായ ദൈവത്തിൻ്റെ ദാനവും, ജീവനുള്ള ഉറവയും, അഗ്നിയും, സ്നേഹവും, ആത്മീയ അഭിഷേകവുമാകുന്നു.
അങ്ങുന്ന് ഏഴുവിധ ദാനങ്ങളോടുകൂടിയവനും പിതാവിൻ്റെ വലതുകൈയ്യുടെ വിരലുമാകുന്നു.
അങ്ങ്  പിതാവിൻ്റെ ശരിയായ വാഗ്ദാനവും നാവിന് പ്രസംഗവരം നൽകുന്നവനുമാകുന്നു.
ഇന്ദ്രിയങ്ങൾക്കു ജ്ഞാനപ്രകാശം കൊടുത്ത്,ഹൃദയങ്ങളിൽ സ്നേഹം ചിന്തി ഞങ്ങളുടെ ശരീര ബലഹീനതയെ നിത്യശക്തിയാൽ ബലപ്പെടുത്തണമേ.

ശത്രുവിനെ ദൂരെയകറ്റി, സമാധാനം നൽകി, ഞങ്ങൾക്ക് വഴികാട്ടിയായിരുന്ന്, സകല തിന്മയിൽനിന്നും ഞങ്ങൾ ഒഴിവാൻ കൃപ ചെയ്യണമേ.
അങ്ങുവഴിയായി പിതാവിനേയും പുത്രനേയും ഇവരിരുവരുടെയും അരൂപിയായ അങ്ങയേയും അറിഞ്ഞ് എല്ലാഴ്പ്പോഴും വിശ്വസിക്കുന്നതിന് കൃപചെയ്യണമെ.

പിതാവായ ദൈവത്തിനും അവിടുത്തെ ഏകസുതനും ആശ്വാസപ്രദനായ പരിശുദ്ധാത്മാവിനും ഇപ്പോഴും എല്ലായ്പോഴും സ്തുതിയുണ്ടായിരിക്കട്ടെ.

മു.സർവ്വേശ്വരാ!അങ്ങേ അരൂപിയെ അയയ്ക്കുക അപ്പോൾ സകലവും സൃഷ്ടിക്കപ്പെടും.
സ.അപ്പോൾ ഭൂമുഖം അങ്ങുന്ന് പുതുതാക്കുക.

പ്രാർത്ഥിക്കാം

പരിശുദ്ധാത്മാവിൻ്റെ വെളിവാൽ വിശ്വാസികളുടെ ഹൃദയങ്ങളെ പഠിപ്പിച്ച സർവ്വേശ്വരാ, ഈ അരൂപിയുടെ സഹായത്താൽ നന്മയുള്ളതിനെ ഞങ്ങൾ ഗ്രഹിപ്പാനും അങ്ങേ ആശ്വാസത്താൽ എപ്പോഴും ആനന്ദിപ്പാനും ഞങ്ങൾക്കു കൃപ ചെയ്യണമെന്ന് ഞങ്ങളുടെ കർത്താവ് ഈശോമിശിഹായുടെ യോഗ്യതകളെക്കുറിച്ച് അങ്ങയോടു ഞങ്ങൾ പ്രാർത്ഥിക്കുന്നു.

ആമ്മേന്‍


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles