കോഴികൾ കൊത്തുന്നതെന്തുകൊണ്ട് ?

കുത്തുനാളിൽ ഞങ്ങളുടെ വീട്ടിലും കോഴികളെ വളർത്തിയിരുന്നു.
അതിഥികൾ വരുമ്പോഴും വിശേഷ ദിവസങ്ങളിലുമൊക്കെ
അവയിൽ ഓരോന്നിനെ കറി വയ്ക്കുക പതിവായിരുന്നു.
എല്ലാവരെയും കൊത്തുന്ന ഒരു പിടക്കോഴിയുണ്ടായിരുന്നു.
അടുത്ത പ്രാവശ്യം അതിനെ കൊല്ലണമെന്ന് ഞാൻ പറഞ്ഞപ്പോൾ അമ്മാമ്മയുടെ പ്രതികരണം ഇങ്ങനെയായിരുന്നു:
”ആ തള്ളക്കോഴിയെ എന്തായാലും കൊല്ലേണ്ട. പട്ടിയെയും പൂച്ചയെയും കാക്കയെയും പറന്നുകൊത്തി തൻ്റെ കുഞ്ഞുങ്ങളെ രക്ഷിക്കാൻ അത് മിടുക്കിയാണ്. അങ്ങനെയുള്ള തള്ളക്കോഴികളാണ്
നമുക്ക് വേണ്ടത്.”
അന്ന് അമ്മാമ്മയോട് കുറച്ചൊക്കെ
ദേഷ്യം തോന്നിയെങ്കിലും ഇന്ന് കാര്യങ്ങളുടെ
പൊരുൾ കൂടുതൽ വ്യക്തമാകുന്നു.
ശത്രുകരങ്ങളിൽ നിന്നും കുഞ്ഞുങ്ങളെ രക്ഷിക്കുന്ന തള്ളക്കോഴികളെപ്പോലെ എല്ലാ ജീവജാലങ്ങളും അവയുടെ കുഞ്ഞുങ്ങളെ സംരക്ഷിക്കാനുള്ള പെടാപ്പാട് പ്രകൃതിയിലുടനീളം കാണാവുന്നതാണ്.
മനുഷ്യരുടെ കാര്യവും ഇങ്ങനെയൊക്കെത്തന്നെയല്ലെ?
സ്വന്തം ആയുസും ആരോഗ്യവും മക്കൾക്കും കുടുംബത്തിനും വേണ്ടി വ്യയം ചെയ്യാൻ മടിയില്ലാത്ത അപ്പനമ്മമാർ ഉള്ളതുകൊണ്ടല്ലേ നമ്മുടെ കുടുംബങ്ങളെല്ലാം നിലനിൽക്കുന്നത്?
ക്രിസ്തുവിനു വേണ്ടി രക്തം ചിന്താൻ തയ്യാറായ ആയിരങ്ങൾ ഉണ്ടായതുകൊണ്ടല്ലെ സഭയിന്നും ലോകമെമ്പാടും തഴച്ചുവളരുന്നത്?
അഴിമതിയും സ്വജനപക്ഷപാതവും കൈക്കൂലിയുമെല്ലാം പടരുമ്പോഴും അവയൊന്നും പരിഗണിക്കാതെ
ജന നന്മയ്ക്കായ് പ്രവർത്തിക്കാൻ ഉള്ളതുകൊണ്ടല്ലെ നമ്മുടെ നാട് നിലനിൽക്കുന്നത്?
ഇവിടെയാണ് ക്രിസ്തുവിൻ്റെ വാക്കുകൾക്ക് ആഴമേറുന്നത്:
“ഞാന് നല്ല ഇടയനാണ്‌.
നല്ല ഇടയന് ആടുകള്ക്കുവേണ്ടി
ജീവന് അര്പ്പിക്കുന്നു.
ഇടയനല്ലാത്തവനും ആടുകള് സ്വന്തമല്ലാത്തവനുമായ കൂലിക്കാരന് ചെന്നായ്‌ വരുന്നതു കാണുമ്പോള്
ആടുകളെ ഉപേക്‌ഷിച്ച്‌ ഓടിപ്പോകുന്നു. ചെന്നായ്‌ വന്ന്‌ അവയെ പിടിക്കുകയും ചിതറിച്ചുകളയുകയും ചെയ്യുന്നു”
(യോഹ 10 :11-12 )
നിയമസഭ തിരഞ്ഞെടുപ്പ് അടുത്തു വരുന്ന
ഈ ദിനങ്ങളിൽ ജനനമ ലക്ഷ്യമാക്കി പ്രവർത്തിക്കാൻ തയ്യാറാകുന്ന രാഷ്ട്രീയ നേതാക്കൾ രൂപപ്പെടുന്നതിനാവട്ടെ ഇനി നമ്മുടെ പ്രാർത്ഥന.
~ ഫാദർ ജെൻസൺ ലാസലെറ്റ് ~


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles