കേരളത്തിലെ വിന്‍സെന്‍ഷ്യന്‍ സഭാ സ്ഥാപകന്‍ ദൈവദാസപദവിയില്‍

കൊച്ചി: കേരളത്തിലെ പ്രസിദ്ധമായ വിന്‍സെന്‍ഷ്യന്‍ സഭയുടെ സ്ഥാപകന്‍ ഫാ. വര്‍ക്കി കാട്ടറാത്ത് ഇനി ദൈവദാസന്‍. നാമകരണ നടപടികളുടെ തുടക്കമായുള്ള ദൈവദാസപദവിയിലേക്ക് കാട്ടറാത്തച്ചനെ ഉയര്‍ത്തിയത് ഫെബ്രുവരി 5 നാണ്. സഭയുടെ ഇടപ്പള്ളിയിലുള്ള ആസ്ഥാനത്ത് കര്‍മങ്ങള്‍ നടന്നു.

നാമകരണ നടപടികള്‍ ആരംഭിച്ചു കൊള്ളാന്‍ വത്തിക്കാന്റെ അംഗീകാരം സഭയ്ക്ക് ലഭിച്ചതായി വിന്‍സെന്‍ഷ്യന്‍ സഭാ സുപ്പീരിയര്‍ ജനറല്‍ ഫാ. സെബാസ്റ്റ്യന്‍ തുണ്ടത്തിക്കുന്നേല്‍ പറഞ്ഞു.

നവോത്ഥാനത്തിന്റെ വക്താവായിരുന്നു ഫാ. കാട്ടറാത്ത് എന്ന് ഫാ. തുണ്ടത്തിക്കുന്നേല്‍ അഭിപ്രായപ്പെട്ടു. ഇനി അടുത്ത പടി അദ്ദേഹത്തെ വന്ദ്യന്‍ എന്ന സ്ഥാനത്തേക്ക് ഉയര്‍ത്തുകയാണ്.

1851 ഒക്ടോബര്‍ 31 നാണ് കാട്ടറാത്തച്ചന്‍ ജനിച്ചത്. 1904 നവംബര്‍ 20 ന് വിന്‍സെന്‍ഷ്യന്‍ സഭ സ്ഥാപിക്കുമ്പോള്‍ അദ്ദേഹത്തിന്റെ ഒപ്പമുണ്ടായിരുന്നത് മൂന്ന് രൂപത വൈദികരായിരുന്നു. വൈക്കത്തിനടുത്ത് തോട്ടകത്താണ് സന്ന്യാസ സഭയ്ക്ക് ആരംഭം കുറിച്ചത്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles