അകത്തോലിക്കര്‍ക്ക് കത്തോലിക്കാ പുരോഹിതരോട് കുമ്പസാരിക്കാമോ?

ബ്ര. ചെറിയാന്‍ സാമുവല്‍
(എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ – യൂറോപ്പ് മരിയന്‍ ടൈംസ് വേള്‍ഡ് & മരിയന്‍ ടിവി)

 

കുമ്പസാരം എന്ന കൂദാശയെ അകത്തോലിക്കര്‍ സംശയത്തോടെയാണ് നോക്കിക്കാണുന്നതെങ്കിലും കുമ്പസാരിക്കാന്‍ ആഗ്രഹിക്കുന്ന അകത്തോലിക്കര്‍ ധാരാളമുണ്ട്. മറ്റ് ക്രൈസ്തവ വിഭാഗങ്ങളില്‍ പെട്ടവരും ക്രൈസ്തവര്‍ അല്ലാത്തവരും അക്കൂട്ടത്തിലുണ്ട്. അകത്തോലിക്കര്‍ക്ക് കുമ്പസാരിക്കാന്‍ ്അനുവാദമുണ്ടോ ? ഇതിനെ കുറിച്ച് സഭയുടെ കാനന്‍ നിയമം എന്താണ് പറയുന്നത്?

കാനന്‍ നിയമം ഇക്കാര്യത്തില്‍ വ്യക്തമായ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. സഭയ്ക്ക് പുറമേയുള്ള ജ്ഞാനസ്‌നാനത്തെ കാനന്‍ നിയമം സാധുവായി കണക്കാക്കുന്നില്ല. അതു പോലെ കത്തോലിക്കര്‍ നടത്തുന്ന കൂദാശ സ്വീകരണങ്ങളെ മാത്രമേ സഭ അംഗീകരിക്കുന്നുള്ളൂ. നിയമപരമായ കുമ്പസാരം എന്ന കൂദാശയിലൂടെ പാപമോചനം സ്വീകരിക്കണമെങ്കില്‍ ഒരാള്‍ വിശ്വാസം പ്രഖ്യാപിച്ച കത്തോലിക്കന്‍ ആയിരിക്കണം.

കാനന്‍ നിയമം 844. 1 പ്രകാരം കത്തോലിക്കാ ശുശ്രൂഷകരില്‍ നിന്ന് കത്തോലിക്കാ വിശ്വാസികള്‍ സ്വീകരിക്കുന്ന കൂദാശകള്‍ മാത്രമേ നിയമാനുസൃതമാകുകയുള്ളൂ.

അതേ സമയം ഓര്‍ത്തഡോക്‌സ് ക്രിസ്ത്യാനികള്‍ക്ക് ചില പ്രത്യേക സന്ദര്‍ഭങ്ങളില്‍ കുമ്പസാരം എന്ന കൂദാശം സ്വീകരിക്കാന്‍ ്അനുവാദമുണ്ട്.

മരണകരമായ ഒരപകടം മുന്നില്‍ കാണുന്ന പക്ഷം, അല്ലെങ്കില്‍ രൂപതയുടെ മെത്രാനോ മെത്രാന്‍ സമിതിക്കോ ബോധ്യമാകുന്ന സാഹചര്യത്തില്‍, അകത്തോലിക്കരായ ക്രിസ്ത്യാനികള്‍ക്കും കത്തോലിക്കാ പുരോഹിതനില്‍ നിന്ന് കുമ്പസാരം എന്ന കൂദാശം സ്വീകരിക്കാവുന്നതാണ്. (കാനന്‍ നിയമം 844. 4).

മരണം മുന്നില്‍ കാണുന്ന സമയത്ത് അകത്തോലിക്കര്‍ക്ക് പാപമോചനം നല്‍കാന്‍ കത്തോലിക്ക പുരോഹിതന്മാര്‍ക്ക് അധികാരമുണ്ടെന്ന് കാനന്‍ നിയമം പഠിപ്പിക്കുന്നു.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles