പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ നി​യ​മ​ന​ത്തി​ന് വി​ദ​ഗ്ധ സ​മി​തി വേണമെന്ന്‌ ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ്

പാ​ല​ക്കാ​ട് : ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ കു​റ്റ​വാ​ളി​ക​ൾ​ക്ക് അ​ർ​ഹ​മാ​യ ശി​ക്ഷ ല​ഭി​ക്കു​ന്ന​തി​നും രാ​ജ്യ​ത്ത് നി​യ​മ​വാ​ഴ്ച ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നും പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ നി​യ​മ​ന​ത്തി​ന് സം​സ്ഥാ​ന ത​ല​ത്തി​ൽ ഒ​രു വി​ദ​ഗ്ധ സ​മി​തി രൂ​പ​വ​ത്ക​രി​ക്ക​ണ​മെ​ന്ന് ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് പാ​ല​ക്കാ​ട് രൂ​പ​താ സ​മി​തി സം​സ്ഥാ​ന സ​ർ​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.
അ​പ്ര​കാ​രം രൂ​പീ​കൃ​ത​മാ​കു​ന്ന വി​ദ​ഗ്ധ സ​മി​തി​യി​ൽ നി​ന്നും മാ​ത്രം അ​നു​യോ​ജ്യ​രാ​യ​വ​രെ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ​മാ​രാ​യി നി​യ​മി​ക്ക​ണം. മ​റി​ച്ച,് മാ​റി മാ​റി വ​രു​ന്ന സ​ർ​ക്കാ​റു​ക​ൾ​ക്ക് ത​ങ്ങ​ളു​ടെ ഇ​ഷ്ട​ക്കാ​രെ തി​രു​കി ക​യ​റ്റാ​നു​ള്ള സം​വി​ധാ​ന​മാ​യി പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ നി​യ​മ​നം മാ​റാ​ൻ പാ​ടി​ല്ല. വാ​ള​യാ​ർ പീ​ഡ​ന​ക്കേ​സി​ൽ സ​മ​ഗ്ര​മാ​യ പു​ന​ര​ന്വേ​ഷ​ണം ന​ട​ത്തി യ​ഥാ​ർ​ത്ഥ കു​റ്റ​വാ​ളി​ക​ളെ നി​യ​മ​ത്തി​ന് മു​ന്പി​ൽ കൊ​ണ്ടു​വ​ര​ണ​മെ​ന്നും ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് പാ​ല​ക്കാ​ട് രൂ​പ​താ സ​മി​തി ആ​വ​ശ്യ​പ്പെ​ട്ടു.
പാ​ല​ക്കാ​ട് വാ​ള​യാ​ർ സ​ഹോ​ദി​മാ​രി​ൽ ഇ​ള​യ​കു​ട്ടി പ്ര​കൃ​തി വി​രു​ദ്ധ പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യെ​ന്നും കൊ​ല​പാ​ത​ക സാ​ധ്യ​ത അ​ന്വേ​ഷി​ക്ക​ണ​മെ​ന്നും പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ട്ടി​ൽ പ​റ​യു​ന്നു. എ​ന്നാ​ൽ ഇ​ക്കാ​ര്യ​ത്തി​ൽ കാ​ര്യ​ക്ഷ​മ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്താ​നോ തെ​ളി​വു​ക​ൾ ക​ണ്ടെ​ത്തി കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ക്കാ​നോ പോ​ലീ​സ് ത​യ്യാ​റാ​യി​ട്ടി​ല്ലെ​ന്ന് സം​ശ​യി​ക്കേ​ണ്ടി​യി​രി​ക്കു​ന്നു. കു​റ്റ​കൃ​ത്യ​ങ്ങ​ൾ​ക്കെ​തി​രെ ശ​ക്ത​മാ​യ നി​യ​മ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കേ​ണ്ട പോ​ലീ​സി​ന്‍റെ നി​ഷ്ക്രി​യ​ത്വം അ​ങ്ങേ​യ​റ്റം ദൗ​ർ​ഭാ​ഗ്യ​ക​ര​മാ​ണ്.
ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ഭാ​ഗ​ത്തു​നി​ന്നും ഉ​ണ്ടാ​യ കൃ​ത്യ​വി​ലോ​പ​ത്തെ​ക്കു​റി​ച്ചും അ​ലം​ഭാ​വ​ത്തെ​ക്കു​റി​ച്ചും സ​മ​ഗ്ര​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തി കു​റ്റ​ക്കാ​രാ​യ​വ​ർ​ക്കെ​തി​രെ ശി​ക്ഷ​ണ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നും ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് പാ​ല​ക്കാ​ട് രൂ​പ​താ സ​മി​തി ആ​വ​ശ്യ​പ്പെ​ട്ടു.
ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് പാ​ല​ക്കാ​ട് രൂ​പ​ത പ്ര​സി​ഡ​ന്‍റ് തോ​മ​സ് ആ​ന്‍റ്ണി, രൂ​പ​ത ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ജോ വ​ട്ടു​കു​ന്നേ​ൽ, വാ​ള​യാ​ർ ഇ​ട​വ​ക വി​കാ​രി ഫാ. ​സി​ബി​ൻ ക​രു​ത്തി, രൂ​പ​ത വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​സ് മു​ക്ക​ട, ബെ​ന്നി ചി​റ്റേ​ട്ട്, വാ​ള​യാ​ർ യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ജോ​യ് കെ.​എ എ​ന്നി​വ​ർ വാ​ള​യാ​ർ സ​ഹോ​ദി​മാ​രു​ടെ ഭ​വ​ന​ത്തി​ൽ കു​ടും​ബാം​ഗ​ങ്ങ​ളെ സ​ന്ദ​ർ​ശി​ച്ച് ഐ​ക്യ​ദാ​ർ​ഢ്യ​വും പി​ന്തു​ണ​യും അ​റി​യി​ച്ചു.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles