തോമസ് പ്രഥമൻ ബാവയെ കർദിനാൾ മാർ ജോർജ് ആലഞ്ചേരി ആശുപത്രിയിൽ സന്ദർശിച്ചു

കോതമംഗലം: മാർ ബസേലിയോസ് ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്ന ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമൻ ബാവയെ സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി സന്ദർശിച്ചു. ഇന്നലെ വൈകുന്നേരം ആറിനായിരുന്നു സന്ദർശനം. സീറോ മലബാർ കൂരിയ ചാൻസലർ റവ. ഡോ. വിൻസന്റ് ചെറുവത്തൂർ കർദിനാളിനൊപ്പമുണ്ടായിരുന്നു.

ശ്രേഷ്ഠ ബാവയെ സന്ദർശിക്കാനെത്തിയ യാക്കോബായ സഭ മെത്രാപ്പോലീത്തമാരായ യെൽദോ മോർ തീത്തോസ്,മാത്യൂസ് മോർ അഫ്രേം എന്നിവർ ഈസമയം മുറിയിലുണ്ടായിരുന്നു. മുക്കാൽ മണിക്കൂറിലേറെ സൗഹൃദ സംഭാഷണം നീണ്ടു. പൂർണ ആരോഗ്യത്തോടെ കർമമേഖലയിൽ ഉടൻ സജീവമാകാൻ ശ്രേഷ്ഠ ബാവയ്ക്ക് സാധിക്കട്ടെയെന്ന് ആശംസിച്ചാണ് കർദിനാൾ മടങ്ങിയത്

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles