അക്രമാസക്ത മാര്‍ഗ്ഗങ്ങള്‍ വെടിഞ്ഞ് സമാധാനത്തില്‍ ജീവിക്കാം – കര്‍ദ്ദിനാള്‍ ചാള്‍സ് ബൊ

ക്രൈസ്തവർ സമാധനത്തിൻറെ ഉപകരണങ്ങളും, മുറിവേറ്റവരെങ്കിലും സൗഖ്യദായകരും ആകണമെന്ന് മ്യന്മാറിലെ യംഗൂൺ അതിരൂപതയുടെ മെത്രാപ്പോലിത്തയായ കർദ്ദിനാൾ ചാൾസ് മൗംഗ് ബൊ. 2021 ഫെബ്രുവരി 1- ന് മ്യാന്മാർ സൈന്യം ഒരു അട്ടിമറിയിലൂടെ അധികാരം പിടിച്ചെടുത്തതിൻറെ വാർഷികത്തോടനുബന്ധിച്ച് വത്തിക്കാൻ വാർത്താ വിഭാഗത്തിന് അനുവദിച്ച അഭിമുഖത്തിലാണ് അദ്ദേഹം ഇപ്രകാരം പറഞ്ഞത്.

മ്യാൻമറിലെ ജനങ്ങളുടെ വേദനകളെയും സഹനങ്ങളെയും നിരാശയെയുംക്കുറിച്ച് സഭയ്ക്ക് അവബോധമുണ്ടെന്ന് പ്രാദേശിക കത്തോലിക്കാമെത്രാൻസംഘത്തിൻറെ അദ്ധ്യക്ഷൻ കൂടിയായ കർദ്ദിനാൾ ബൊ വെളിപ്പെടുത്തി. ചിലർ അക്രമാസക്തമായ പ്രതിരോധമാർഗ്ഗത്തിൽ മാത്രം വിശ്വസിക്കുന്നതിൽ ഖേദം രേഖപ്പെടുത്തിയ അദ്ദേഹം സമാധാനപരമായ മറ്റു വഴികൾ ഉണ്ടെന്ന് ഉദ്ബോധിപ്പിക്കുകയും ചെയ്തു.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles