ദൈ​വ​ദാ​സ​ൻ ബ്ര​ദ​ർ ഫോ​ർ​ത്തു​നാ​ത്തൂ​സി​ന്‍റെ ശ്രാ​ദ്ധം ആചരിച്ചു

ക​​ട്ട​​പ്പ​​ന: ഹോ​​സ്പി​​റ്റ​​ല​​ർ ബ്ര​​ദേ​​ഴ്സ് ഓ​​ഫ് സെ​​ന്‍റ് ജോ​​ണ്‍ ഓ​​ഫ് ഗോ​​ഡ് ഭാ​​ര​​ത സ​​ഭാ സ്ഥാ​​പ​​ക​​ൻ ദൈ​​വ​​ദാ​​സ​​ൻ ബ്ര​​ദ​​ർ ഫോ​​ർ​​ത്തു​​നാ​​ത്തൂ​​സി​​ന്‍റെ 14-ാം ശ്രാ​​ദ്ധം നവംബര്‍ 21 ന് ആചരിച്ചു.  ക​​ട്ട​​പ്പ​​ന സെ​​ന്‍റ് ജോ​​ർ​​ജ് ഫൊ​​റോ​​ന പ​​ള്ളി​​യി​​ൽ സീ​​റോ മ​​ല​​ബാ​​ർ സ​​ഭ കു​​രി​​യ ബി​​ഷ​​പ് മാ​​ർ സെ​​ബാ​​സ്റ്റ്യ​​ൻ വാ​​ണി​​യ​​പ്പു​​ര​​യ്ക്ക​​ലി​​ന്‍റെ മു​​ഖ്യ കാ​​ർ​​മി​​ക​​ത്വ​​ത്തി​​ൽ ആ​​ഘോ​​ഷ​​മാ​​യ വി​​ശു​​ദ്ധ കു​​ർ​​ബാ​​നയും നടന്നു.  തു​​ട​​ർ​​ന്ന് ക​​ബ​​റി​​ട​​ത്തി​​ലേ​​ക്ക് ആ​​ഘോ​​ഷ​​മാ​​യ ജ​​പ​​മാ​​ല റാ​​ലി​​യും പ്ര​​ത്യേ​​ക പ്രാ​​ർ​​ഥ​​ന​​ക​​ളും.
ഫൊ​​റോ​​ന വി​​കാ​​രി ഫാ.​ജേ​​ക്ക​​ബ് ചാ​​ത്ത​​നാ​​ട്ട്, ബ്ര​​ദേ​​ഴ്സ് ഓ​​ഫ് സെ​​ന്‍റ് ജോ​​ണ്‍ ഓ​​ഫ് ഗോ​​ഡ് സു​​പ്പീ​​രി​​യ​​ർ ബ്ര​​ദ​​ർ ജോ​​ണി പു​​ല്ലാ​​നി​​തു​​ണ്ട​​ത്തി​​ൽ, ബ്ര​​ദ​​ർ ഷി​​ജു ന​​ന്ദി​​കാ​​ട്ട്, പോ​​സ്റ്റു​​ലേ​​റ്റ​​ർ ഫാ. ​​ഫ്രാ​​ൻ​​സി​​സ് മ​​ണ്ണാ​​പ​​റ​​ന്പി​​ൽ, സു​​പ്പീ​​രി​​യ​​ർ ജ​​ന​​റ​​ൽ സി​​സ്റ്റ​​ർ മേ​​ഴ്സി തോ​​മ​​സ്, സി​​സ്റ്റ​​ർ ലി​​ല്ലി തു​​ട​​ങ്ങിയവര്‍ നേതൃത്വം നല്‍കി.
1969 ന​​വം​​ബ​​ർ 19ന് ​​ക​​ട്ട​​പ്പ​​ന​​യി​​ലെ​​ത്തി ആ​​തു​​ര​​ശു​​ശ്രൂ​​ഷ തു​​ട​​ങ്ങി​​യ ബ്ര​​ദ​​ർ പാ​​വ​​ങ്ങ​​ൾ​​ക്കു ​വേ​​ണ്ടി​​യാ​​ണ് ജീ​​വി​​ച്ച​​ത്. ക​​ട്ട​​പ്പ​​ന സെ​​ന്‍റ് ജോ​​ണ്‍​സ് മി​​ഷ​​ൻ ആ​​ശു​​പ​​ത്രി, അ​​ഗ​​തി​​ക​​ളു​​ടെ ആ​​ശ്ര​​യ​​മാ​​യ പ്ര​​തീ​​ക്ഷാ ഭ​​വ​​ൻ, സി​​സ്റ്റേ​​ഴ്സ് ഓ​​ഫ് ചാ​​രി​​റ്റി ഓ​​ഫ് സെ​​ന്‍റ് ജോ​​ണ്‍ ഓ​​ഫ് ഗോ​​ഡ് തു​​ട​​ങ്ങി​​യ അ​​ന​​വ​​ധി സ്ഥാ​​പ​​ന​​ങ്ങ​​ളാ​​ണ് അ​​ദ്ദേ​​ഹം ആ​​രം​​ഭി​​ച്ച​​ത്. 2005 ന​​വം​​ബ​​ർ 21നാ​​ണ് ബ്ര​​ദ​​ർ ലോ​​ക​​ത്തോ​​ടു വി​​ട​​പ​​റ​​ഞ്ഞ​​ത്. 2014 ന​​വം​​ബ​​ർ 22ന് ​​ബ്ര​​ദ​​റി​​നെ ദൈ​​വ​​ദാ​​സ​​ൻ പ​​ദ​​വി​​യി​​ലേ​​ക്കു​​യ​​ർ​​ത്തി.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles