ല​ഹ​രി​ക്കെ​തി​രേ മ​നു​ഷ്യ​മ​ഹാ​ശൃം​ഖ​ല തീ​ർ​ക്ക​ണം: ബി​ഷ​പ് തി​യോ​ഡോ​ഷ്യ​സ്

കൊ​​​ച്ചി: കേ​​​ര​​​ള​​​ത്തി​​​ന്‍റെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ ല​​​ഹ​​​രി​​​ക്കെ​​​തി​​​രേ മ​​​നു​​​ഷ്യ​​​മ​​​ഹാ​​​ശൃം​​​ഖ​​​ല തീ​​​ർ​​​ക്കാ​​​ൻ സ​​​ർ​​​ക്കാ​​​ർ മു​​​ന്നോ​​​ട്ടു​​​വ​​​ര​​​ണ​​​മെ​​​ന്നു കെ​​​സി​​​ബി​​​സി മ​​​ദ്യ​​​വി​​​രു​​​ദ്ധ ക​​​മ്മീ​​​ഷ​​​ൻ ചെ​​​യ​​​ർ​​​മാ​​​ൻ ബി​​​ഷ​​​പ് ​യൂ​​​ഹാ​​​നോ​​​ൻ മാ​​​ർ തി​​​യോ​​​ഡോ​​​ഷ്യ​​​സ്. പാ​​​ലാ​​​രി​​​വ​​​ട്ടം പി​​​ഒ​​​സി​​​യി​​​ൽ കെ​​​സി​​​ബി​​​സി മ​​​ദ്യ​​​വി​​​രു​​​ദ്ധ​​​സ​​​മി​​​തി സം​​​സ്ഥാ​​​ന​​​ത​​​ല ​ഏ​​​ക​​​ദി​​​ന ഡ​​​യ​​​റ​​​ക്ടേ​​​ഴ്സ് മീ​​​റ്റ്-2020’ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.

വ​​​രു​​​മാ​​​ന​​​ത്തെ​​​ക്കു​​​റി​​​ച്ചു​​​ മാ​​​ത്രം ചി​​​ന്തി​​​ക്കാ​​​തെ സ​​​മൂ​​​ഹ​​​ത്തി​​​ലു​​​ണ്ടാ​​​കു​​​ന്ന പ്ര​​​ത്യാ​​​ഘാ​​​ത​​​ങ്ങ​​​ൾ കൂ​​​ടി പ​​​ഠി​​​ച്ചു​​​വേ​​​ണം സ​​​ർ​​​ക്കാ​​​ർ മ​​​ദ്യ​​​ന​​​യം രൂ​​​പീ​​​ക​​​രി​​​ക്കാ​​​ൻ. കു​​​ടും​​​ബ​​​ങ്ങ​​​ൾ ത​​​ക​​​ർ​​​ന്നാ​​​ലും നാ​​​ടു​ മു​​​ടി​​​ഞ്ഞാ​​​ലും കു​​​റ്റ​​​കൃ​​​ത്യ​​​ങ്ങ​​​ളും ആ​​​ത്മ​​​ഹ​​​ത്യ​​​ക​​​ളും പെ​​​രു​​​കി​​​യാ​​​ലും ഒ​​​രു പ്ര​​​ശ്ന​​​വു​​​മി​​​ല്ലെ​​​ന്ന് ഒ​​​രു ജ​​​നാ​​​ധി​​​പ​​​ത്യ സ​​​ർ​​​ക്കാ​​​ർ ക​​​രു​​​ത​​​രു​​​ത്. നാ​​​ടു​​​നീ​​​ളെ മ​​​ദ്യ​​​ഷാ​​​പ്പു​​​ക​​​ൾ തു​​​റ​​​ന്ന്, മ​​​ദ്യം ഒ​​​ഴു​​​ക്കി മ​​​ദ്യ​​​മ​​​ഹാ​​​ശൃം​​​ഖ​​​ല​​​യാ​​​ണ് ഇ​​​ന്നു സ​​​ർ​​​ക്കാ​​​ർ സൃ​​​ഷ്ടി​​​ക്കു​​​ന്ന​​​ത്. ല​​​ഹ​​​രി​​വി​​​മു​​​ക്ത ന​​​വ​​​കേ​​​ര​​​ളം പ്ര​​​ഖ്യാ​​​പി​​​ച്ച് ല​​​ഹ​​​രി​​​യാ​​​സ​​​ക്ത ന​​​വ​​​കേ​​​ര​​​ളം സൃ​​​ഷ്ടി​​​ക്കു​​​ന്ന ന​​​ട​​​പ​​​ടി​​​ക​​​ളു​​​മാ​​​യി​​​ട്ടാ​​​ണ് സ​​​ർ​​​ക്കാ​​​ർ മു​​​ന്നോ​​​ട്ടു പോ​​​കു​​​ന്ന​​​ത്. മ​​​ദ്യ​​​മു​​​ത​​​ലാ​​​ളി​​​മാ​​രി​​​ൽ നി​​​ന്ന് മാ​​​സ​​​പ്പ​​​ടി​​​യും മ​​​ദ്യ​​​വും വാ​​​ങ്ങു​​​ന്ന എ​​​ക്സൈ​​​സ് വ​​​കു​​​പ്പ് മ​​​ദ്യ​​​വി​​​രു​​​ദ്ധ ബോ​​​ധ​​​വ​​ത്ക​​​ര​​​ണം ന​​​ട​​​ത്തു​​​ന്ന​​​ത് വി​​​രോ​​​ധാ​​​ഭാ​​​സ​​​മാ​​​ണ്. ഇ​​​വ​​​രി​​​ൽ നി​​​ന്ന് ചു​​​മ​​​ത​​​ല മാ​​​റ്റി ആ​​​രോ​​​ഗ്യ​​​വ​​​കു​​​പ്പി​​​നെ ബോ​​​ധ​​​വ​​​ത്ക​​​ര​​​ണ ചു​​​മ​​​ത​​​ല ഏ​​​ല്പി​​​ക്ക​​​ണ​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.

യോ​​​ഗ​​​ത്തി​​​ൽ കെ​​​സി​​​ബി​​​സി ഡെ​​​പ്യൂ​​​ട്ടി സെ​​​ക്ര​​​ട്ട​​​റി റ​​​വ.​​​ഡോ. വ​​​ർ​​​ഗീ​​​സ് വ​​​ള്ളി​​​ക്കാ​​​ട്ട് അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു. മ​​​ദ്യ​​​വി​​​രു​​​ദ്ധ ക​​​മ്മീ​​​ഷ​​​ൻ സെ​​​ക്ര​​​ട്ട​​​റി ഫാ.​​​ജോ​​​ണ്‍ അ​​​രീ​​​ക്ക​​​ൽ, സം​​​സ്ഥാ​​​ന ഭാ​​​ര​​​വാ​​​ഹി​​​ക​​​ളാ​​​യ അ​​​ഡ്വ.​​​ചാ​​​ർ​​​ളി പോ​​​ൾ, പ്ര​​​സാ​​​ദ് കു​​​രു​​​വി​​​ള, ജോ​​​സ് ചെ​​​ന്പി​​​ശേ​​​രി, രാ​​​ജ​​​ൻ ഉ​​​റു​​​ന്പി​​​ൽ, ബെ​​​ന​​​ഡി​​​ക്ട് ക്രി​​​സോ​​​സ്റ്റം, ത​​​ങ്ക​​​ച്ച​​​ൻ കൊ​​​ല്ല​​​ക്കൊ​​​ന്പി​​​ൽ, ഫാ.​​​പോ​​​ൾ കാ​​​രാ​​​ച്ചി​​​റ, റ​​​വ.​​​ഡോ.​​​ദേ​​​വ​​​സി പ​​​ന്ത​​​ലൂ​​​ക്കാ​​​ര​​​ൻ, ഫാ. ​​​ആ​​​ന്‍റ​​​ണി അ​​​റ​​​യ്ക്ക​​​ൽ, ഫാ.​​​എ​​​ഡ്വേ​​​ർ​​​ഡ് പു​​​ത്ത​​​ൻ​​​പു​​​ര​​​യ്ക്ക​​​ൽ, ഫാ.​​​ജോ​​​സ് പു​​​ത്ത​​​ൻ ചി​​​റ, ഫാ.​​​ജോ​​​സ​​​ഫ് പാ​​​പ്പാ​​​ടി, ഫാ.​​​തോം​​​സ​​​ണ്‍ കൊ​​​ട്ടി​​​യ​​​ത്ത്, ഫാ.​​​ഡെ​​​ന്നീ​​​സ് മ​​​ണ്ണൂ​​​ർ, ഫാ. ​​​അ​​​ഗ​​​സ്റ്റി​​​ൻ ബൈ​​​ജു, ഫാ.​​​ജോ​​​ണ്‍ പ​​​ടി​​​പ്പു​​​ര​​​യ്ക്ക​​​ൽ, ഫാ.​​​ആ​​​ഷ്‌​​ലി​​​ൻ ജോ​​​സ്, ഫാ. ​​​സ​​​ജി വ​​​ട്ട​​​ക്കു​​​ള​​​ത്തി​​​ൽ, ഫാ.​​​ജേ​​​ക്ക​​​ബ് ക​​​പ്പ​​​ലു​​​മാ​​​ക്ക​​​ൽ, ഫാ. ​​​അ​​​ല​​​ൻ തു​​​ട​​​ങ്ങി​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles