ഇന്നത്തെ വിശുദ്ധ തിരുനാള്‍: മംഗളവാര്‍ത്താ തിരുനാള്‍

March 25 – മംഗളവാര്‍ത്താ തിരുനാള്‍

ലോകത്തിനായി ഒരു രക്ഷകന്‍ പിറക്കും എന്നുള്ള ദൈവികമായ അരുളപ്പാടിന്റെ ഓര്‍മത്തിരുനാളാണ് മംഗളവാര്‍ത്ത. ലൂക്കായുടെ സുവിശേഷം 1 ാം അധ്യായം 26 മുതലുള്ള വചനങ്ങളില്‍ വായിക്കുന്നതു പോലെ പ്രപഞ്ചത്തിനു മുഴുവനും മംഗളമരുളുന്ന വാര്‍ത്ത ദൈവദൂതനായ ഗബ്രിയേല്‍ വഴി മറിയത്തെ അറിയിക്കുന്ന സുന്ദരമുഹൂര്‍ത്തമാണിത്. ദൈവത്തിന്റെ രക്ഷാകര പദ്ധതിയില്‍ മറിയത്തിന് സുപ്രധാനമായി പങ്കുണ്ട്. മറിയം ദൈവപുത്രന്റെ മനുഷ്യാവതാരത്തില്‍ നിര്‍ണായകമായ ഉപകരണമായി മാറി. ഏഡി നാലോ അഞ്ചോ നൂറ്റാണ്ടുകളിലാണ് മംഗളവാര്‍ത്ത തിരുനാള്‍ ആദ്യമായി സഭയില്‍ ആഘോഷിക്കപ്പെട്ടത്. ഇന്ന് മംഗളവാര്‍ത്താ തിരുനാള്‍ തിരുസഭയുടെ സുപ്രധാന തിരുനാളുകളില്‍ ഒന്നാണ്.

പരിശുദ്ധ അമ്മേ, ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles